കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓടിരക്ഷപ്പെട്ട അനന്തുവിനെ ചവിട്ടി വീഴ്ത്തി!! കൊല ആസൂത്രണം ചെയ്തത് സഹപാഠികള്‍!! ഒപ്പം ആര്‍എസ്എസും?

ചേര്‍ത്തലയിലെ ഉത്സവപ്പറമ്പില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് 17കാരനായ അനന്തു മരിച്ചത്. രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണം സ്ഥിരീകരിച്ചിട്ടില്ല.

  • By Gowthamy
Google Oneindia Malayalam News

ചേര്‍ത്തല: ക്ഷേത്രോത്‌സവത്തിനെത്തിയ പ്ലസ്ടു വിദ്യാര്‍ഥി അനന്തുവിനെ അടിച്ചു കൊന്ന കേസില്‍ പത്തോളം ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മൊത്തം 17 പേരെയാണ് സംഭവത്തില്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതില്‍ 7 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവര്‍ അനന്തുവിന്റെ സഹപാഠികളാണ്. അതുല്‍, സംഗീത്, അനന്തു, രാഹുല്‍ ഹരികൃഷ്ണന്‍, മിഥുന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ചേര്‍ത്തലയിലെ ഉത്സവപ്പറമ്പില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് 17കാരനായ അനന്തു മരിച്ചത്. രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണം സ്ഥിരീകരിച്ചിട്ടില്ല. ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ സ്‌കൂളിലുണ്ടായ തര്‍ക്കത്തിന്റെ ബാക്കിയാണ് കൊലയെന്നാണ് പോലീസ് പറയുന്നത്.

ARREST

ആര്‍എസ് എസ് പ്രവര്‍ത്തകനാണ് മരിച്ച അനന്തു. എന്നാല്‍ ഇടക്കാലത്ത് ആര്‍എസ്എസ് ശാഖയില്‍ പോകുന്നതില്‍ നിന്ന് അനന്തു വിട്ടു നിന്നിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നായിരുന്നു ആരോപണം. ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്യണമെന്നും പോലീസ് പറയുന്നത്.

കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയായിരുന്നില്ല മര്‍ദനമെന്നും പോലീസ് പറയുന്നു. സുഹൃത്തിനെ ഉപയോഗിച്ച് വിളിച്ച് വരുത്തിയ ശേഷമാണ് മര്‍ദിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഓടിച്ചിട്ട് തല്ലിയ ശേഷം വലിച്ചിഴയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതിനെ തുടര്‍ന്ന് നെഞ്ചിലും വയറിലുമുണ്ടായ മാരക മുറിവിനെ തുടര്‍ന്നാണ് അനന്തു മരിച്ചത്.

നേരത്തെ സ്‌കൂളില്‍ വച്ച് കസ്റ്റഡിയിലുള്ളവരും അനന്തുവും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇത് അവിടെ അവസാനിച്ചിരുന്നില്ല. അനന്തുവിനെ ആക്രമിക്കാന്‍ ഇവര്‍ രണ്ടു തവണ പദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി അനന്തുവിനെ തേടി സംഘം വീട്ടിലും എത്തിയിരുന്നു. ഇത് നടക്കാതെ വന്നതോടെയാണ് സുഹൃത്തിനെ കൊണ്ട് വിളിച്ച് വരുത്തി ആക്രമിച്ചത്.

ബുധനാഴ്ച രാത്രി വയലാര്‍ നീലിമംഗലം അമ്പലത്തിലെ ഉത്സവത്തിനിടെയാണ് കൊലപാതകം നടന്നത്. ചേര്‍ത്തല പട്ടണക്കാട് ആറാം വാര്‍ഡില്‍ കളപ്പുരയ്ക്കല്‍ നകര്‍ത്തില്‍ അശോകന്റെയും വിമലയുടെയും മകനാണ് മരിച്ച അനന്തു. ആതിരയാണ് അനന്തുവിന്റെ സഹോദരി. വയലാര്‍ രാമ വര്‍മ സ്‌കൂളിള്‍ വിദ്യാര്‍ഥിയായിരുന്നു. പ്ലസ്ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു അനന്തു.

അനന്തുവിന്റെ കൊലയില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.

English summary
alappuzha plustwo student murder case siz rss workers arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X