Get Updates
Get notified of breaking news, exclusive insights, and must-see stories!

വയലാര്‍ രക്തസാക്ഷി മണ്ഡപത്തിന് നേരെ ആക്രമണം; പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം

രക്തസാക്ഷി മണ്ഡപത്തിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം-സിപിഐ യുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകുന്നേരം പ്രതിഷേധ പ്രകടനം നടത്തും.

ആലപ്പുഴ: വയലാര്‍ രക്തസാക്ഷി മണ്ഡപത്തിന് നേരെ ആക്രമണം. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തില്‍ രക്തസാക്ഷി മണ്ഡപത്തിന്റെ ഗ്രില്ലുകള്‍ തകര്‍ന്നു. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസാണെന്നാണ് സിപിഎം-സിപിഐ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

പോലീസും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്ത് പരിശോധന നടത്തി. രക്തസാക്ഷി മണ്ഡപത്തിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം-സിപിഐ യുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകുന്നേരം പ്രതിഷേധ പ്രകടനം നടത്തും.

Alappuzha

രക്തസാക്ഷി മണ്ഡപത്തിന് രണ്ട് കിലോമീറ്റര്‍ അകലെ നാഗംകുളങ്ങര കവലയില്‍ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം-ആര്‍എസ്എസ് സംഘടനകള്‍ തമ്മിവല്‍ സംഘര്‍ഷം നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് രക്തസാക്ഷി മണ്ഡപത്തിനു നേരേ നടന്ന ആക്രമണമെന്നാണ് സിപിഎം ആരോപിക്കുന്നത്. ആക്രമണം നടത്തിയത് ആരാണെന്നു വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+