എട്ട് വര്‍ഷത്തെ പ്രണയം; മധുവിധു ഗംഭീരം!! പിന്നീട് അധ്യാപിക കൊടുത്തത് മുട്ടന്‍ പണി, സുഹൃത്ത് വക

  • Written By:
Subscribe to Oneindia Malayalam

ആലപ്പുഴ: സ്വകാര്യ കോളജിലെ അധ്യാപികയെ പ്രണയിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഒന്നും രണ്ടും വര്‍ഷമല്ല മരംചുറ്റി നടന്നത്. എട്ട് വര്‍ഷം. പ്രണയ സാഫല്യമായി വിവാഹം. മധുവിധുവിന്റെ സൗരഭ്യം കഴിയാന്‍ നിക്കാതെ അധ്യാപിക മുങ്ങി. അതും ഭര്‍ത്താവിന്റെ ആത്മാര്‍ഥ സുഹൃത്തിനൊപ്പം.

സൗദി അറേബ്യയിലെ പണച്ചാക്കുകള്‍; ഒറ്റദിവസം കൊണ്ട് പാപ്പരായി!! ആപ്പിളും ട്വിറ്ററും കുത്തുപാളയെടുക്കും?

'ബംഗാളികള്‍' കേരളത്തിലേക്ക് വെറുതെ വന്നതല്ല; കൃത്യമായ കാരണമുണ്ട്!! അറബികളുടെ രോഗംതന്നെ

സിനിമയെ വെല്ലുന്ന യാഥാര്‍ഥ്യം നടന്നത് ആലപ്പുഴയിലെ കായംകുളത്ത്. ഇപ്പോള്‍ യുവാവിന് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയായി. എല്ലാവര്‍ക്കും പറയാനുള്ളത് യുവാവിന്റെയും അധ്യാപികയുടെയും പ്രണയത്തെ കുറിച്ച് മാത്രം. അധ്യാപിക എട്ടിന്റെ പണികൊടുക്കുമെന്ന് കരുതിയില്ലെന്ന് പറഞ്ഞു മൂക്കത്ത് കൈവെയ്ക്കുകയാണ് നാട്ടുകാരും ബന്ധുക്കളും...

ചിങ്ങോലി സ്വദേശി

ചിങ്ങോലി സ്വദേശി

കായംകുളം ചിങ്ങോലി സ്വദേശിയായ യുവാവിനാണ് നവവധു പണി കൊടുത്തത്. യുവാവ് മാനസികമായി തളര്‍ന്നിരിക്കുകയാണിപ്പോള്‍. അധ്യാപികയായ നവവധു ഒളിച്ചോടിയത് മധുവിധു യാത്ര കഴിഞ്ഞുവന്ന ഉടനെയാണ്.

ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം

ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം

അധ്യാപക ഒളിച്ചോടിയത് ഭര്‍ത്താവിന്റെ ബാല്യകാലം മുതലുള്ള സുഹൃത്തിനൊപ്പം. യുവാവിന്റെയും അധ്യാപികയുടെയും പ്രണയത്തിന് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തത് ഈ കാമുകനായിരുന്നു. സുഹൃത്ത് തന്നോട് ഈ പണി ചെയ്യുമെന്ന് കരുതിയില്ലെന്ന് യുവാവ് സുഹൃത്തുക്കളോട് പറഞ്ഞു.

 സ്വകാര്യ കോളജ് അധ്യാപിക

സ്വകാര്യ കോളജ് അധ്യാപിക

സ്വകാര്യ കോളജ് അധ്യാപികയാണ് വധു. അധ്യാപികയെ കാണാനില്ലെന്ന് കാണിച്ച് ഹരിപ്പാട് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണിപ്പോള്‍. എട്ട് വര്‍ഷം മുമ്പ് ഒരു കല്യാണച്ചടങ്ങിനിടെ കാണുകയും പിന്നീട് ദീര്‍ഘകാലം പ്രണയിക്കുകയും ചെയ്ത ശേഷമാണ് അധ്യാപികയെ യുവാവ് വിവാഹം ചെയ്തത്.

പ്രണയവും വിവാഹവും

പ്രണയവും വിവാഹവും

ചിങ്ങോലി സ്വദേശിയായ യുവാവ് ഗള്‍ഫിലായിരുന്നു ഏറെ കാലം. അവിടെ നഴ്‌സ് ആയി ജോലി നോക്കുകയായിരുന്നു. ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവതിയെ കണ്ടുമുട്ടുന്നത്. പിന്നീട് ആ ബന്ധം പ്രണയമായി. ശേഷം വിവാഹവും.

ജോലി ലഭിച്ചു

ജോലി ലഭിച്ചു

പ്രണയം ഏറെ കാലം നീണ്ടതോടെ ഇരുവരുടെയും ജീവിതത്തിലും ഏറെ മാറ്റങ്ങള്‍ സംഭവിച്ചു. എംഎഡ് പാസ്സായ പെണ്‍കുട്ടി സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ അധ്യാപികയായി. പിന്നീട് കോളജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ലഭിച്ചു.

വിവാഹത്തിന് നിര്‍ബന്ധിച്ചത് യുവതി

വിവാഹത്തിന് നിര്‍ബന്ധിച്ചത് യുവതി

കഴിഞ്ഞ മാസം 20നായിരുന്നു വിവാഹം. കുടുംബങ്ങളുടെ ഭാഗത്ത് നിന്ന് ചില എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ശക്തമായ പ്രണയത്തിന് മുമ്പില്‍ വീട്ടുകാര്‍ മുട്ടുമടക്കി. യുവതിയുടെ ഉറച്ച നിലപാടായിരുന്നു വീട്ടുകാരുടെ കടുംപിടുത്തം ഒഴിവാക്കിയത്.

സംശകരമായ മെസ്സേജുകള്‍

സംശകരമായ മെസ്സേജുകള്‍

വിവാഹം കഴിഞ്ഞപ്പോഴാണ് യുവതിക്കുണ്ടായ മാറ്റം ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. മൊബൈല്‍ ഫോണില്‍ ചില മെസ്സേജുകള്‍ വന്നു കൊണ്ടിരുന്നു. യുവതി സങ്കടപ്പെട്ടിരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. മെസ്സേജുകള്‍ കൂടുതലും രാത്രി കാലങ്ങളിലായിരുന്നു വന്നിരുന്നത്.

മധുവിധുവും ദുഖവും

മധുവിധുവും ദുഖവും

വലിയ ആര്‍ഭാടത്തോടെയായിരുന്നു വിവാഹം. അതിന് ശേഷം ഇടുക്കിയിലേക്കടക്കം നിരവധി സ്ഥലങ്ങളില്‍ യാത്ര പോയി. സംശകരമായ മെസ്സേജുകള്‍ സംബന്ധിച്ച് യുവാവ് ചോദിച്ചിരുന്നു. എന്തെങ്കിലും വിഷമമുണ്ടോ എന്നും ആരാഞ്ഞു. അപ്പോഴൊക്കെ ഒന്നുമില്ലെന്നായിരുന്നു മറുപടി.

രണ്ടു ദിവസം മുമ്പ് സംഭവിച്ചത്

രണ്ടു ദിവസം മുമ്പ് സംഭവിച്ചത്

രണ്ടുദിവസം മുമ്പ് അധ്യാപിക പഠിപ്പിക്കുന്ന ട്യൂഷന്‍ സെന്ററില്‍ ബൈക്കില്‍ കൊണ്ടുവിട്ടു. തിരിച്ച് യുവാവ് വീട്ടിലെത്തി നോക്കിയപ്പോഴാണ് ഒരു മെസ്സേജ് കണ്ടത്. നിങ്ങളോടൊപ്പം ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു മെസ്സേജിന്റെ ഉള്ളടക്കം. നിങ്ങളുടെ സുഹൃത്തായ അയല്‍വാസിക്കൊപ്പം പോകുകയാണെന്നും അതില്‍ വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതിയിലേക്ക്

ഹൈക്കോടതിയിലേക്ക്

ഉടനെ യുവതിയുടെ പിതാവിനെ വിവരം അറിയിച്ചു. ഹരിപ്പാടുള്ള സ്ഥാപനത്തില്‍ പോയി അന്വേഷിച്ചു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. അടുത്ത ദിവസം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യാനാണ് തീരുമാനം. യുവാവിന്റെ പ്രണയത്തിനും കല്യാണത്തിനും മുന്നില്‍ നിന്ന അയല്‍വാസിയാണ് ഒടുക്കം പണി തന്നതെന്ന് യുവാവിന് ബോധ്യമായി.

സമ്മാനങ്ങള്‍ കൈമാറിയ ദൂതന്‍

സമ്മാനങ്ങള്‍ കൈമാറിയ ദൂതന്‍

എപ്പോഴാണ് അയല്‍വാസിയും അധ്യാപികയും തമ്മില്‍ ബന്ധം തുടങ്ങിയതെന്ന് വ്യക്തമല്ല. ഗള്‍ഫിലായിരുന്നപ്പോള്‍ സമ്മാനങ്ങള്‍ കൊടുത്തുവിട്ടിരുന്നത് അയല്‍വാസിയായ സുഹൃത്തിന്റെ കൈവശമായിരുന്നു. ഈ ബന്ധമായിരിക്കാം ഇപ്പോഴുള്ള ഒളിച്ചോട്ടത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.

എല്ലാത്തിനും കൂടെ

എല്ലാത്തിനും കൂടെ

യുവാവിന്റെ കല്യാണത്തിന് എല്ലാ ഒരുക്കങ്ങള്‍ക്കും മുന്നില്‍ അയല്‍വാസിയായ കാമുകനുമുണ്ടായിരുന്നു. വധുവിനും വരനും ഓരോ സ്വര്‍ണ മോതിരവും ഇയാള്‍ സമ്മാനമായി നല്‍കി. മണിയറ ഒരുക്കാനും ഭക്ഷണം വിളമ്പുമ്പോഴുമെല്ലാം പന്തലില്‍ നിറഞ്ഞുനിന്നിരുന്നു. ആഭരണവും വസ്ത്രമെടുക്കലിനുമെല്ലാം കുടുംബത്തിനൊപ്പം നിന്നിരുന്ന സുഹൃത്താണ് ഒടുവില്‍ പറ്റിച്ചതെന്ന് യുവാവുമായി അടുപ്പമുള്ളവര്‍ പറയുന്നു.

English summary
Alappuzha Teacher run with Hasband friend after the Marriage

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്