കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരീഷ് രണ്ട് കാലിൽ നടക്കുന്നത് ഹിന്ദുക്കളുടെ സഹിഷ്ണുത കൊണ്ട്!'' പൊട്ടിത്തെറിച്ച് അലി അക്ബർ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: അക്ഷരങ്ങളോടുള്ള സംഘപരിവാറിന്റെ അസഹിഷ്ണുത അടുത്ത കാലത്തായി ഏറിയും കുറഞ്ഞും ഇവിടെ നിലനില്‍ക്കുന്നുണ്ട്. അത് ഒരു നോവല്‍ പ്രസിദ്ധീകരണം നിര്‍ത്തിക്കുന്നതില്‍ വരെ എത്തിയിരിക്കുന്നു എന്നത് കേരളം അപകടകരമായ ഒരു പ്രവണതയിലേക്ക് കൂപ്പുകുത്തുന്നുവെന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

ഭീഷണികള്‍ക്ക് വഴങ്ങി സിനിമയും സാഹിത്യവും അടക്കമുള്ള കലകള്‍ക്ക് കത്തി വെക്കേണ്ടി വരുന്നത് ആശാസ്യമല്ല. മീശ എന്ന നോവലിലെ ഒരു സംഭാഷണം ഹൈന്ദവ വിരുദ്ധമാണ് എന്നാരോപിച്ച് സൈബര്‍ ആക്രമണം നടത്തിയാണ് എസ് ഹരീഷിനേയും ഒപ്പം സാംസ്‌ക്കാരിക കേരളത്തിനേയും മതതീവ്രവാദികള്‍ തോല്‍പ്പിച്ചിരിക്കുന്നത്. ഹരീഷിനൊപ്പം നില്‍ക്കുന്നവരും ആക്രമിക്കപ്പെടുന്നു.

അക്ഷരങ്ങളോട് അസഹിഷ്ണുത

അക്ഷരങ്ങളോട് അസഹിഷ്ണുത

സ്ത്രീകളുടെ ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട് മീശ എന്ന നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ നടത്തുന്ന സംഭാഷണമാണ് വിവാദമായത്. മതങ്ങളേയും ദൈവങ്ങളേയും വിശ്വാസങ്ങളേയും പരിഹസിക്കുന്ന എത്രയോ സാഹിത്യരചനകള്‍ പുരാതന കാലം മുതല്‍ക്കേ നിലനില്‍ക്കുന്ന മലയാളത്തിലാണ് രണ്ട് വാചകങ്ങളുടെ പേരില്‍ നോവല്‍ പ്രസിദ്ധീകരണം നിര്‍ത്തിച്ചിരിക്കുന്നത്.

അനുകൂലിച്ചാലും ആക്രമണം

അനുകൂലിച്ചാലും ആക്രമണം

ഹരീഷ് സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങരുതെന്ന് എംഎ ബേബി അടക്കമുള്ളവര്‍ ആവശ്യപ്പെടുന്നു. ഹരീഷ് നോവല്‍ പ്രസിദ്ധീകരണം തുടരണമെന്നും സിപിഎം നേതാവ് ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെ പോസ്റ്റിന് താഴെ എംഎ ബേബിക്കെതിരെയും രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. ബിജെപി അനുഭാവി കൂടിയായ സംവിധായകന്‍ അലി അക്ബറും അക്കൂട്ടത്തിലുണ്ട്.

മാലയിട്ട് സ്വീകരിക്കണോ

മാലയിട്ട് സ്വീകരിക്കണോ

എംഎ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് രൂപത്തിലാണ് അലി അക്ബറിന്റെ പ്രതികരണം. വായിക്കാം: പ്രിയ MA ബേബി, ഓരോ വിശ്വാസിക്കും ക്ഷേത്രം താൻ തന്നെയാണ് തന്റെ ശരീരത്തെയും മനസ്സിനേയുമാണ് അവിടെ ദർശിക്കുന്നത്, അവിടെ വരുന്ന സ്ത്രീകളുടെ അരക്കെട്ടിന്റെയും നിതംബത്തിന്റെയും വണ്ണമെടുക്കാനല്ല പൂജാരി നിലകൊള്ളുന്നത്. ദേവഹിതത്തിനനുസരിച്ച് പൂജകൾ നടത്താനാണ്. അവരെ ഭോഗികളാക്കി കഥ എഴുതിയാൽ കഥാകൃത്തിനെ മാലയിട്ടു സ്വീകരിക്കണോ.

അന്ന് നിങ്ങൾ എവിടെയായിരുന്നു

അന്ന് നിങ്ങൾ എവിടെയായിരുന്നു

ഈ രാജ്യത്തെ ഹൈന്ദവ സ്ത്രീകൾ കഴപ്പ് തീർക്കാനാണ് ക്ഷേത്രത്തിൽ പോവുന്നത് എന്നൊരുവൻ എഴുതിയിട്ടും അയാൾ രണ്ടു കാലും വച്ചു നടക്കുന്നത് ഇവിടുത്തെ ഹൈന്ദവ സമൂഹത്തിന്റെ സഹിഷ്ണുത ഒന്ന് കൊണ്ട് മാത്രമാണ്. മുഹമ്മദ്‌ എന്നൊരു വാക്ക് പറഞ്ഞ ജോസഫിന് കയ്യാണ് പോയത്, അയാളുടെ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു അതേ ഘാതകർ നിങ്ങളുടെ അനുയായിയുടെ ഹൃദയം പിളർത്തിക്കൊണ്ട് കത്തിപ്പായിച്ചത് താങ്കളുടെ എഴുത്തു കാരനോടുള്ള ഐക്യദാർഡ്യം എവിടെയായിരുന്നു?

സഖാക്കൾ പൊട്ടിച്ചിരിച്ചു

സഖാക്കൾ പൊട്ടിച്ചിരിച്ചു

താങ്കളുടെ കുട്ടി സഖാക്കൾ ദേവിയുടെ യോനിയും അതിൽ നിന്നൊലിച്ചിറങ്ങുന്ന രക്തവും പകർത്തി ആഘോഷം നടത്തിയപ്പോഴും ആ സമൂഹം വേദനയോടെ പ്രതികരിച്ചു നിങ്ങൾ സഖാക്കൾ അതുകണ്ടു പൊട്ടിച്ചിരിച്ചു. സഖാവെ ഞാനും ഒരുകാലാകാരനാണ് കന്യാ മറിയത്തെ നഗ്നയായൊന്നു വരയ്ക്കട്ടെ, യേശു മഗ്ദലന മറിയത്തെ ഭോഗിക്കുന്ന ചിത്രം വരക്കട്ടെ, മുഹമ്മദ്‌ ഒരു പിഞ്ചു കുഞ്ഞുമായി രമിക്കുന്ന ചിത്രം വരയ്ക്കട്ടെ.

ഹിന്ദുക്കളുടെ ആത്മാഭിമാനം

ഹിന്ദുക്കളുടെ ആത്മാഭിമാനം

താങ്കൾ ആ വരകളെ കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യമായി കണക്കാക്കി കൂടെ നിൽക്കുമോ... ഇല്ല ഇല്ല ഇല്ല. പകരം ഹിന്ദുവിന്റെ ഏതു പൂജാ ബിംബങ്ങളെയും അപമാനിക്കാം അതിനു കയ്യടി, സപ്പോർട്ട്... ഇപ്പോൾ ശബ്ദമുയർത്തി തുടങ്ങിയത് സംഘപരിവാറല്ല ഹിന്ദുവിന്റെ ആത്മാഭിമാനമാണ്.... അവർ താങ്കളെയും കാറിതുപ്പും എന്നാണ് അലി അക്ബർ പ്രതികരിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

എംഎ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Ali Akbar against MA baby and S Hareesh in Meesha Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X