രാജിക്ക് പിന്നാലെ അടുത്ത വെടി പൊട്ടിച്ച് അലി അക്ബര്‍; 'അത് സംഭവിക്കാന്‍ പാടില്ലാത്തത്', സിനിമയോ?
കൊച്ചി: ബിജെപി സംസ്ഥാന സമിതിയില്‍ നിന്ന് രാജിവച്ച സംവിധായകന്‍ അലി അക്ബറിന്റെ നീക്കം തീര്‍ത്തും അപ്രതീക്ഷിതം. രാജിവച്ച വിവരം അദ്ദേഹം ഇന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പരസ്യമാക്കിയത്. ഈ വേളയില്‍ ഉയരുന്നത് ഒട്ടേറെ ചോദ്യങ്ങളാണ്. അലി അക്ബറിന്റെ അടുത്ത നീക്കം എന്താണ്, മലബാര്‍ സമരം അടിസ്ഥാനമാക്കി തയ്യാറാക്കുമെന്ന് പ്രഖ്യാപിച്ച സിനിമയുമായി മുന്നോട്ട് പോകുമോ.
സിനിമയ്ക്ക് വേണ്ടി നടന്ന പണ പിരിവും രാജിയും തമ്മില്‍ ബന്ധമുണ്ടോ.... തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുന്നു. അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപി സസ്‌പെന്റ് ചെയ്ത എകെ നസീറിനെ പിന്തുണച്ചാണ് അലി അക്ബര്‍ ഇന്ന് റിപ്പോര്‍ട്ടര്‍ ടിവിയോട് സംസാരിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ബിജെപിയില്‍ തുടരുമെന്നാണ് അലി അക്ബര്‍ പറയുന്നത്. സംസ്ഥാന സമിതിയില്‍ നിന്നാണ് രാജിവച്ചിട്ടുള്ളത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി. പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ ആഗ്രഹിച്ചിട്ടില്ല. സിനിമയുമായി മുന്നോട്ട് പോകും. അതിന് വേണ്ടിയാണ് രാജി എന്നും അലി അക്ബര്‍ ചാനലിനോട് പറഞ്ഞു. ഉത്തരവാദിത്തമൊഴിഞ്ഞു. പക്ഷങ്ങളില്ലാതെ മുന്നോട്ട് പോകുമെന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറഞ്ഞിരുന്നത്.

അച്ചടക്ക ലംഘനം നടത്തി എന്നാരോചിച്ച് എകെ നസീറിനെതിരെ ബിജെപി കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയാണ് ചെയ്തത്. എന്നാല്‍ എകെ നസീറിനെ പിന്തുണച്ചാണ് അലി അക്ബര്‍ പ്രതികരിച്ചത്. നസീറിനെതിരായ നടപടി ഖേദകരമാണെന്നും അലി അക്ബര്‍ പറയുന്നു.

എകെ നസീറിന്റെ കാര്യത്തില്‍ ഖേദമുണ്ട്. അത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. വിഷയത്തില്‍ എകെ നസീറിനൊപ്പമാണ് ഞാന്‍ എന്നും അലി അക്ബര്‍ പ്രതികരിച്ചു. ബിജെപി നേതൃത്വം നടപടിയെടുത്ത വ്യക്തിക്ക് അനുകൂലമായി അലി അക്ബര്‍ പ്രതികരിച്ചത് വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ വലിയ കോലാഹലങ്ങള്‍ക്ക് വഴി വെച്ചേക്കാം.

ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപിയില്‍ സാധ്യതയില്ലേ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എപി അബ്ദുള്ളക്കുട്ടി ഉള്‍പ്പെടയുള്ളവര്‍ ദേശീയ പദവികള്‍ അലങ്കരിക്കുന്നില്ലേ എന്നും അലി അക്ബര്‍ പറഞ്ഞു. മമധര്‍മയുടെ ഫണ്ട് പിരിവും രാജിയും തമ്മില്‍ ബന്ധമില്ല. ഫണ്ട് തിരിമറി നടന്നു എന്ന ആരോപണം ഉയര്‍ന്നിട്ടേയില്ല. മമതധര്‍മയും പാര്‍ട്ടിയും തമ്മില്‍ ബന്ധമില്ലെന്നും അലി അക്ബര്‍ പറഞ്ഞു.

അലി അക്ബറിന്റെ നിര്‍മാണ കമ്പനിയാണ് മമധര്‍മ പ്രൊഡക്ഷന്‍സ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ബന്ധപ്പെട്ട് അലി അക്ബര്‍ ഒരുക്കുന്ന 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ ഒരുക്കുന്നത് മമധര്‍മയാണ്. സിനിമ നിര്‍മാണത്തിന് അദ്ദേഹം സോഷ്യല്‍ മീഡിയ വഴി പണം ആവശ്യപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ പണം ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്.

അലി അക്ബര്‍ ബിജെപി വിട്ടുവെന്ന് ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹം ഇക്കാര്യം നിഷേധിച്ചു. ഫേസ്ബുക്ക് പേജില്‍ തുടര്‍ച്ചയായി പോസ്റ്റുകള്‍ ഇട്ടുകൊണ്ടാണ് ബിജെപി വിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നത്. താമര ചിഹ്നം പങ്കുവച്ച് 'ഇതേന്ന് പറിച്ചുമാറ്റാന്‍ ആരും മിനക്കെടേണ്ട... അവിടെ തന്നെ ഉണ്ട്' എന്നാണ് അലി അക്ബറിന്റെ പ്രതികരണം. ദൈവമേ ഞാന്‍ ആരോടും ഇടഞ്ഞിട്ടുമില്ല. ഒന്നും പറഞ്ഞിട്ടുമില്ല എന്നും പോസ്റ്റ് ചെയ്തിട്ടുണ്ട്.
മഞ്ഞയില്‍ കൂടുതല്‍ സുന്ദരിയായി മീര നന്ദന്‍; ക്യൂട്ട് എന്ന് ആരാധകര്‍, ചിത്രങ്ങള്‍ കാണാം

നസീറിനെതിരെ ബിജെപി നടപടിയെടുത്ത് ദിവസങ്ങള്‍ കഴിയുമ്പോഴാണ് അലി അക്ബര്‍ സംസ്ഥാന സമിതിയില്‍ നിന്ന് രാജിവച്ചിരിക്കുന്നത്. നടപടി നേരിടേണ്ട തെറ്റ് ഞാന്‍ ചെയ്തിട്ടില്ല എന്നായിരുന്നു നസീറിന്റെ മറുപടി. സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ന്യൂനപക്ഷങ്ങളോടുള്ള അകല്‍ച്ച ഒഴിവാക്കണെന്നു ആവശ്യപ്പെട്ടിരുന്നുവെന്നും മാധ്യമങ്ങളോട്് നസീര്‍ പ്രതികരിച്ചു.












Click it and Unblock the Notifications