കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമധര്‍മയ്ക്ക് വിഷുക്കണിയായി രണ്ടര ലക്ഷം കിട്ടിയെന്ന് അലി അക്ബര്‍, 60 ശതമാനം ചിത്രീകരണം പൂര്‍ത്തിയായി

Google Oneindia Malayalam News

കോഴിക്കോട്: വാരിയന്‍കുന്നത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന മമധര്‍മയ്ക്ക് വിഷുക്കൈനീട്ടം കിട്ടിയെന്ന് വെളിപ്പെടുത്തി സംവിധായകന്‍ അലി അക്ബര്‍. രണ്ടര ലക്ഷത്തിലധികം രൂപയാണ് മമധര്‍മയ്ക്കായി ലഭിച്ചിരിക്കുന്നത്. നേരത്തെ ആരാധകരോട് ഇത്തവണത്തെ വിഷുകണി തന്റെ മമ ധര്‍മയ്ക്ക് സമര്‍പ്പിക്കണമെന്ന് അലി അക്ബര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള ട്രോളുകളും പരിഹാസങ്ങളും നിറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും ഫലിച്ചില്ലെന്നും ഇതുവരെ 2,67197 രൂപ കൈനീട്ടമായി കിട്ടിയെന്ന് അലി അക്ബര്‍ പറയുന്നു.

1

നേരത്തെ സംവിധായകന്‍ ആഷിഖ് അബു വാരിയന്‍കുന്നനെ നായകനാക്കി സിനിമ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് അലി അക്ബര്‍ വാരിയന്‍കുന്നനെ വില്ലനാക്കി സിനിമ ആരംഭിച്ചത്. പൊതുജനങ്ങളില്‍ നിന്നും പണം സ്വീകരിച്ച് അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 1921 പുഴ മുതല്‍ പുഴ വരെ എന്നാണ് ചിത്രത്തിന്റെ പേര്. നേരത്തെ ജോയ് മാത്യു അടക്കമുള്ള പ്രമുഖ താരങ്ങള്‍ സിനിമയുടെ ഭാഗമായിരുന്നു. തമിഴ് നടന്‍ തലൈവാസന്‍ വിജയിയാണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി എത്തുന്നത്.

ഇതുവരെ 1,17,42859 രൂപ പിരിച്ച് ലഭിച്ചെന്നും, 30,76530 രൂപ അതില്‍ ബാക്കുണ്ടെന്നും അലി അക്ബര്‍ പറഞ്ഞിരുന്നു. അതേസമയം സിനിമയുടെ ചിത്രീകരണം 60 ശതമാനം പൂര്‍ത്തിയായെന്ന് അലി അക്ബര്‍ വ്യക്തമാക്കി. നേരത്തെ അമ്പലത്തില്‍ കാണിക്ക ഇടുന്നത് പോലെ തന്റെ ചിത്രത്തിലേക്ക് ഭിക്ഷയായി പണം തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഒരു കോടിയിലധികം രൂപ ഇത്തരത്തില്‍ പിരിച്ചുകിട്ടിയതാണെന്നും അലി അക്ബര്‍ പറഞ്ഞിരുന്നു. അതേസമയം സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ മെയ് ആദ്യവാരത്തില്‍ ആരംഭിക്കും. ബിജെപിയാണ് അലി അക്ബറിന്റെ ഈ പിന്നിലിരുന്ന കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് വ്യാപക വിമര്‍ശനമുണ്ട്.

Recommended Video

cmsvideo
മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു | Oneindia Malayalam

അതേസമയം രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുസരിച്ച് ചരിത്ര സത്യങ്ങള്‍ വളച്ചൊടിക്കപ്പോള്‍, ഞങ്ങള്‍ക്ക് നോക്കി നില്‍ക്കാനാവില്ലെന്നും, സാംസ്‌കാരിക നായകന്മാര്‍ക്ക് മുമ്പില്‍ ഞങ്ങള്‍ക്കും സത്യം വിളിച്ചുപറയാനറിയാമെന്ന് അലി അക്ബര്‍ പറയുന്നു. മമധര്‍മ എന്നത് ജനങ്ങളുടെ തീരുമാനമാണ്. അതിന്റെ പക്ഷം രാഷ്ട്രപക്ഷമാണ്. ആ രാഷ്ട്രപക്ഷത്തിന്റെ ആദ്യ സംരംഭമാണ് ഈ ചിത്രമെന്നും അലി അക്ബര്‍ പറയുന്നു. നേരത്തെ ഷൂട്ടിംഗിനായി നിര്‍മിച്ച ഉപകരണങ്ങളും ആയുധങ്ങളും എല്ലാം അലി അക്ബര്‍ വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു.

English summary
ali akbar says he got more than 2 lakh for mamadharma as vishu kaineetam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X