എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയില്‍ പ്രവേശനമുണ്ടെന്ന് പോലീസിന് നിര്‍ദേശം; പിന്‍വലിച്ച് സര്‍ക്കാര്‍
പത്തനംതിട്ട: സുപ്രീം കോടതിയുടെ 2018ലെ വിധിപ്രകാരം ശബരിമലയില്‍ എല്ലാ തീര്‍ഥാടകര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന പോലീസിന് നല്കിയ നിര്‍ദേശം വിവാദത്തില്‍. ഇതിന് പിന്നാലെ ഈ നിര്‍ദേശം പിന്‍വലിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
ശബരിമല തീര്‍ത്ഥാടന ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ചെറിയൊരു പുസ്തകത്തിലാണ് ഇത്തരത്തിലുള്ള നിര്‍ദേശങ്ങളുള്ളത്. നിര്‍ദേശത്തിന് പിന്നാലെ സര്‍ക്കാരിന് മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തി.

ഒരിക്കല്‍ വിശ്വാസികള്‍ നിങ്ങളെ കൊണ്ട് തിരുത്തിച്ചതാണ്. വീണ്ടും അവിവേകത്തിനാണ് വരുന്നതെങ്കില്‍ പഴയതൊന്നും മറന്നിട്ടില്ലെന്ന് പിണറായി വിജയനെ ഓര്‍മിപ്പിക്കുന്നുവെന്നും കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു. ആഭ്യന്തര വകുപ്പ് നല്കിയ നിര്‍ദേശങ്ങളിലാണ് ശബരിമല സംബന്ധിച്ച നിര്‍ദേശമുള്ളത്.
ശബരിമലയില്‍ പോലീസിന് നല്കിയ വിവാദ നിര്‍ദേശം കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്താണെങ്കിലും, അത് മുളയിലേ നുള്ളുന്നതാണ് നല്ലതെന്നും കെ സുരേന്ദ്രന് പറഞ്ഞു. ശബരിമലയില്‍ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ എല്ലാ ഉദ്യോഗസ്ഥരും പാലിക്കണമെന്നും പറയുന്നുണ്ട്.
2018ലെ സുപ്രീം കോടതിയുടെ ചരിത്രവിധിക്ക് ശേഷം വലിയ പ്രക്ഷോഭത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. ആചാരസംരക്ഷണത്തിനായി സംഘപരിവാര്‍ സംഘടനകളും ബിജെപിയും പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും മുസ്ലീം ലീഗും അടക്കം രംഗത്തിറങ്ങി. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന നിലപാടിലായിരുന്നു. പക്ഷേ പിന്നീട് സംസ്ഥാന സര്‍ക്കാര്‍ പിന്നീട് ഈ നിലപാടില്‍ നിന്ന് പിന്നോട്ട് പോവുകയായിരുന്നു.
അതേസമയം സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഈ വിഷയത്തില്‍ ദുരുദ്ദേശങ്ങളൊന്നും ഇല്ലെന്നാണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് പറഞ്ഞത്. ഈ നിര്‍ദേശം പിന്‍വലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സന്നിധാനത്ത് മന്ത്രി വാര്‍ത്താസമ്മേളനം നടത്തിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
നിലവില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതില്‍ അന്തിമ തീരുമാനം വരുന്നത് വരെ മുമ്പ് ഉണ്ടായ അതേ രീതിയിലായിരിക്കും പ്രവേശനം നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെ പഴയ ആചാരപ്രകാരം ഇത്തവണയും സ്ത്രീകളെ ആചാരം ലംഘിച്ച് ശബരിമലയില്‍ കയറ്റേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെടുത്തിരിക്കുന്നത്.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications