കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആളെക്കൊല്ലി മരുന്നുകള്‍: രണ്ടാഴ്ചത്തേക്ക് നടപടിയെടുക്കരുതെന്ന് ഹൈക്കോടതി; കാരണം ഇങ്ങനെയാണ്

  • By Siniya
Google Oneindia Malayalam News

കൊച്ചി: ചില മരുന്നു സംയുക്തങ്ങള്‍ ആരോഗ്യത്തിന് ദോഷകരമാകും എന്ന കണ്ടെത്തലിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച മരന്നുകള്‍ തിരികെ നല്‍കാന്‍ സമയം ആവശ്യപ്പെട്ട് ഓള്‍ കേരള ഡ്രഗ്ഗിസ്റ്റ് ആന്‍ഡ് കെമിസ്റ്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജ്ജി പരിഗണിച്ച് രണ്ഴ്ചത്തേക്ക് നടപടിയെടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്.

നിരോധിച്ച മരുന്നുകള്‍ നിര്‍മക്കളെ തിരിച്ചേല്‍പ്പിക്കുന്നതില്‍ ചില നടപടി ക്രമങ്ങള്‍ ഉണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. അസോസിയേഷന്‍ സെക്രട്ടറി തോമസ് രാജു നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റേതാണ് ഉത്തരവ്. 334 മരുന്നു സംയുക്തങ്ങളാണ് നിരോധിച്ചത്. ഇതെല്ലാം തരം തിരിച്ച് കണ്ടെത്തേണ്ടതുണ്ട്. ഇതിനിടയില്‍ ശിക്ഷാ നടപടി എടുക്കരുത്.

medicines

സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് മരുന്നുകള്‍ മാര്‍ച്ച് 21 നകം നിര്‍മാതാക്കള്‍ക്ക് മടക്കി നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ മരുന്ന തിരികെ നല്‍കുന്ന കാര്യം മാര്‍ച്ച് 21 നകം തീരില്ലെന്നും ഇതു പൂര്‍ത്തീകരിക്കാന്‍ ന്യായമായ സമയം വേണമെന്നും കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചത്.

മരുന്നു സംയുക്തങ്ങളുടെ ഉത്പാദനം, വിതരണം, ഉപയോഗം എന്നിവ സംസ്ഥാനത്ത് നിരോധിച്ചതാണ് അധികൃതര്‍ അറിയിച്ചു. ചില്ലറ മൊത്ത മരുന്നു വില്‍പ്പനക്കാരും ആശുപത്രി ഫാര്‍മസികളും നിരോധിച്ച കോംബിനേഷന്‍ മരുന്നുകളുടെ വില്‍പ്പന അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നാമഅ അറിയിപ്പ്. ഇതു സംബന്ധിച്ച വിഞ്ജാപനങ്ങള്‍ ആരോഗ്യ മന്ത്രാലയം ഇറക്കിയിട്ടുണ്ട്.

English summary
All Kerala Chemists & Drugs Association wants time to return back the medicines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X