ദേശീയ നേതൃത്വവുമായി എല്ലാ ബന്ധവും അവസാനിപ്പിച്ചു, ജെഡിഎസ് സംസ്ഥാന പാര്‍ട്ടിയെന്ന് കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: ജെഡിഎസ് ഇനിമുതല്‍ സംസ്ഥാന പാര്‍ട്ടിയാണെന്ന് കെ കൃഷ്ണന്‍കുട്ടി. ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി മന്ത്രിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയുമായ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. ദേശീയ നേതൃത്വവുമായി ഇനി ഒരു ചര്‍ച്ചയും ഇല്ല. യഥാര്‍ത്ഥ ജെഡിഎസ് തങ്ങളാണ്. പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ട ആവശ്യമില്ലെന്നും കൃഷ്ണന്‍ കുട്ടി പറഞ്ഞു.
പ്രത്യശാസ്ത്രത്തിന്റെ പേരിലാണ് ജനതാദള്‍ കെട്ടിപ്പടിത്തത്. ഞങ്ങളൊരിക്കലും ആ പ്രത്യയശാസ്ത്രത്തെ നഷ്ടപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നേതൃത്വത്തോട് യാത്ര പറഞ്ഞ് പിരിഞ്ഞതാണ്. ഇനി ചര്‍ച്ചകളൊന്നും ഇല്ല. അതെല്ലാം അവസാനിച്ചതാണ്. ഇതൊരിക്കലും വ്യക്തിയുടെ പേരിലുണ്ടായ പാര്‍ട്ടിയല്ല. ആശയമുള്ള ആളുകള്‍ തമ്മിലുള്ള യോജിപ്പാണ് ആവശ്യം. സ്വതന്ത്രമായി തന്നെ കേരളത്തില്‍ നിലനില്‍ക്കും.

ഒരു പാര്‍ട്ടിയും ഞങ്ങള്‍ ലയിക്കാന്‍ ഉദ്ദേശിക്കുന്നില്ല. സ്വതന്ത്ര നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയായിരിക്കും ജെഡിഎസ് എന്നും കൃഷ്്ണന്‍കുട്ടി പറഞ്ഞു. നേരത്തെ കേരളത്തില്‍ ജെഡിഎസ് ഇടതുമുന്നണിക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നു.
കര്‍ണാടകയില്‍ ദേവഗൗഡയുമായി വിയോജിച്ച നേതാക്കള്‍ കേരള ഘടകത്തിനൊപ്പം വരുമോ എന്നറിയില്ല. ജെഡിഎസ്സിലെ മുന്നണിയിലെടുക്കാതെ കോണ്‍ഗ്രസാണ് കര്‍ണാടകയില്‍ സ്ഥിതി വഷളാക്കിയത്. കേരളത്തിലെ സിപിഎമ്മില്‍ നിന്ന് യാതൊരു സമ്മര്‍ദവും വിഷയത്തില്‍ ഉണ്ടായിട്ടില്ലെന്നും കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.












Click it and Unblock the Notifications