പ്രമുഖ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ ഗുരുതര ആരോപണം! സിപിഎം നേതാക്കൾ രംഗത്ത്...

  • Written By: Desk
Subscribe to Oneindia Malayalam

കൊച്ചി: പ്രമുഖ സിനിമാ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ ഗുരുതര ആരോപണവുമായി സിപിഎം നേതാക്കൾ രംഗത്ത്. ആന്റണി പെരുമ്പാവൂർ നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം ലംഘിച്ച് നിലം നികത്തുന്നതായാണ് പെരുമ്പാവൂരിലെ സിപിഎം നേതാക്കളുടെ ആരോപണം.

കേരളത്തിലെ ആസ്ഥി കോടികൾ, ബംഗാളിൽ പിച്ചച്ചട്ടിയെടുത്ത് സിപിഎം, പാർട്ടി ഓഫീസുകൾ വാടകയ്ക്ക്...

പെരുമ്പാവൂർ ഇരിങ്ങോൽക്കര അയ്മുറി റോഡിലെ ഒരേക്കർ സ്ഥലത്തെ നിലംനികത്തലാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിയമം ലംഘിച്ചുള്ള പ്രവൃത്തികൾ നടക്കുന്നതായി കാണിച്ച് സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ നേരത്തെ പരാതി നൽകിയിരുന്നു.

തണ്ണീർത്തട നിയമം...

തണ്ണീർത്തട നിയമം...

ആന്റണി പെരുമ്പാവൂരിന്റെ ഒരേക്കർ സ്ഥലത്ത് തണ്ണീർത്തട നിയമം ലംഘിച്ച് പാഴ്മരങ്ങൾ നട്ട് നിലം നികത്താൻ ശ്രമിക്കുന്നതായാണ് ആരോപണമുയർന്നിരിക്കുന്നത്. ഇതു സംബന്ധിച്ച് പ്രദേശവാസികൾ നേരത്തെ ജില്ലാ കളക്ടർക്കും ലാൻഡ് റവന്യൂ കമ്മീഷണർക്കും പരാതി നൽകിയിരുന്നു.

പരിശോധന...

പരിശോധന...

പ്രദേശവാസികളുടെ പരാതിയെ തുടർന്ന് ലാൻഡ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും, നിയമം ലംഘിച്ച് പാടം നികത്താൻ ശ്രമം നടക്കുന്നതായും കണ്ടെത്തി. തുടർന്ന് തണ്ണീർത്തട നിയമത്തിന് എതിരായി പ്രവർത്തനങ്ങൾ നടത്തരുതെന്ന് ഉത്തരവിടുകയും ചെയ്തു.

സ്റ്റേ...

സ്റ്റേ...

എന്നാൽ ലാൻഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവിനെതിരെ ആന്റണി പെരുമ്പാവൂർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഹൈക്കോടതി ആന്റണി പെരുമ്പാവൂരിന് ഇടക്കാല സ്റ്റേ അനുവദിക്കുകയും ചെയ്തു.

ആരോപണം...

ആരോപണം...

ഇടക്കാല സ്റ്റേ ലഭിച്ചെങ്കിലും, പരാതിക്കാരുടെയും പ്രദേശവാസികളുടെയും വാദങ്ങൾ കേട്ടുംതീരും വരെ യാതൊരു പ്രവൃത്തികളും പാടില്ലെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഈ വ്യവസ്ഥ മറികടന്ന് ആന്റണി പെരുമ്പാവൂരിന്റെ സ്ഥലത്ത് ഇപ്പോഴും പ്രവൃത്തികൾ നടക്കുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണം.

നേതാക്കൾ...

നേതാക്കൾ...

പെരുമ്പാവൂർ ഇരിങ്ങോൽക്കര അയ്മുറി റോഡിലെ ഒരേക്കർ നെൽപ്പാടത്ത് നിയമം ലംഘിച്ച് പാഴ്മരങ്ങൾ നട്ട് നിലം നികത്തുന്നത് തുടരുന്നുവെന്ന് ആരോപിച്ച് പ്രാദേശിക സിപിഎം നേതാക്കളും ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ നിലംനികത്തലിനെ സംബന്ധിച്ച് മാതൃഭൂമിയാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നിർമ്മാതാവ്...

നിർമ്മാതാവ്...

എന്നാൽ തണ്ണീർത്തട സംരക്ഷണനിയമം ലംഘിച്ചെന്ന ആരോപണത്തിൽ ആന്റണി പെരുമ്പാവൂർ ഇതുവരെയും പ്രതികരിച്ചിട്ടില്ല. മലയാളത്തിലെ പ്രമുഖ നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസിന്റെ ഉടമസ്ഥനാണ്.

 നിരവധി പ്രമുഖർ...

നിരവധി പ്രമുഖർ...

നടൻ ജയസൂര്യ, ഗായകൻ എംജി ശ്രീകുമാർ തുടങ്ങിയവർക്കെതിരെയും നേരത്തെ സമാന ആരോപണമുയർന്നിരുന്നു. ചെലവന്നൂർ കായൽ കയ്യേറി നിർമ്മാണ പ്രവൃത്തികൾ നടത്തിയെന്നായിരുന്നു നടൻ ജയസൂര്യക്കെതിരായ ആരോപണം.

കേസ്...

കേസ്...

കടവന്ത്രയിൽ ചെലവന്നൂർ കായൽ കയ്യേറി സ്വകാര്യ ബോട്ട് ജെട്ടിയും വീടും നിർമ്മിച്ചെന്നാണ് ജയസൂര്യക്ക് എതിരായ പരാതി. കളമശേരി സ്വദേശി ഗിരീഷ് ബാബു ഒന്നര വർഷം മുൻപ് നൽകിയ പരാതിയിൽ നടനെതിരെ കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു.

 എംജി ശ്രീകുമാർ...

എംജി ശ്രീകുമാർ...

പിന്നണി ഗായകൻ എംജി ശ്രീകുമാറിനെതിരെയും കായൽ കയ്യേറി നിർമ്മാണ പ്രവൃത്തി നടത്തിയെന്നായിരുന്നു പരാതി. എറണാകുളം മുളവുകാട് വില്ലേജിലുള്ള 11.5 സെന്റ് സ്ഥലത്ത് ചട്ടങ്ങൾ മറികടന്ന് കെട്ടിടം നിർമ്മിച്ചെന്ന പരാതിയിൽ എംജി ശ്രീകുമാറിനെതിരെ അന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിടുകയും ചെയ്തു.

സ്വയം തീകൊളുത്തിയ യുവാവ് പെൺകുട്ടിയെ കെട്ടിപ്പിടിച്ചു! ഞെട്ടിത്തരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ...

വിവാഹ പന്തലിൽ എത്തിയത് വരന്റെ മൃതദേഹം! കണ്ണീർതോരാതെ കല്ല്യാണ വീട്... പുടവ കാത്തിരുന്ന പ്രതിശ്രുത വധു

English summary
allegation against producer antony perumbavoor.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്