നോട്ട് നിരോധനത്തിന് മുമ്പ് മോഹന്‍ലാല്‍ കുവൈത്തില്‍ നിക്ഷേപിച്ചത് 3300 കോടി?ബ്ലോഗിന് മാത്രംപോര മറുപടി
സോഷ്യല്‍ മീഡിയയില്‍ ആണ് ഇത്തരം ആരോപണങ്ങള്‍ ഉരുന്നത്. കൃത്യമായ വിശദീകരണങ്ങള്‍ ഇക്കാര്യത്തില്‍ ലഭ്യമല്ല
തിരുവനന്തപുരം/കുവൈത്ത് സിറ്റി: നോട്ട് നിരോധനത്തെ പിന്തുണച്ച് ബ്ലോഗ് എഴുതിയ മോഹന്‍ലാല്‍ ഇപ്പോള്‍ കടുത്ത വിമര്‍ശനമാണ് നേരിടുന്നത്. കൂനിന്‍മേല്‍ കുരു എന്നതുപോലെ മോഹന്‍ലാലിനെതിരെ ഗുരുതരമായ മറ്റൊരു ആരോപണവും ഉയര്‍ന്നിരിക്കുകയാണ്.
നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ കുവൈത്തിലെ എണ്ണക്കമ്പനിയില്‍ വന്‍ നിക്ഷേപം നടത്തി എന്നാണ് സോഷ്യല്‍ മീഡിയ ആക്ഷേപിക്കുന്നത്. ഇതിനെ സാധൂകരിക്കുന്നതിനായി പത്ര കട്ടിങ്ങുകളും ഉണ്ട്.
ചിലര്‍ ആക്ഷേപിക്കുന്നതുപോലെ നോട്ട് നിരോധനം മോഹന്‍ലാല്‍ മുമ്പേ അറിഞ്ഞിരുന്നോ? അല്ലെങ്കില്‍ കുവൈത്തില്‍ നിക്ഷേപിച്ചു എന്ന് പറയുന്ന പണം കണക്കില്‍ പെടുന്നത് തന്നെ ആണോ? ഒന്നും രണ്ടും കോടി ഒന്നും അല്ല, 3,300 കോടി രൂപയാണ്!!!

ജഹാംഗീര്‍
അഡ്വ ജഹാംഗീര്‍ പാലയില്‍ തരകപ്പൊറ്റമ്മേലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതില്‍ വളരെ വിശദമായി കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്. ഗള്‍ഫിലെ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതായും പറയുന്നു

ഫേസ്ബുക്ക് പോസ്റ്റ്
അഷ്‌കര്‍ കെഎയുടെ ഫേസ്ബുക്ക് പോസ്റ്റ് ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ കുടുതല്‍ വലിയ ചര്‍ച്ചകളിലേക്ക് നയിച്ചു . ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തന്റെ പോസ്റ്റ് എന്ന് അഷ്‌കറും പറയുന്നുണ്ട്. മോഹന്‍ലാലിനെ വെല്ലുവിളിക്കുന്നും ഉണ്ട്.

പെട്രോളിയം ഖനന മേഖലയില്‍
കുവൈത്തില്‍ പെട്രോളിയം ഖനന മേഖലയില്‍ മോഹന്‍ലാല്‍ 15 കോടി കുവൈത്ത് ദിനാര്‍ നിക്ഷേപിച്ചു എന്നാണ് ആരോപണം. ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ ക്ലിപ്പിങ്ങും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.

എത്ര രൂപ
3361.095 കോടി ഇന്ത്യന്‍ രൂപയാണ് മോഹന്‍ലാല്‍ നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് ആക്ഷേപം. ഗള്‍ഫ് സ്പിക് എന്ന കുവൈത്ത് എണ്ണക്കമ്പനിയുടെ സഹോദര സ്ഥാപനമായ ഡാന്‍ ട്രേഡിങ് ആന്റ് കോണ്‍ട്രാക്ടിങ് എന്ന കമ്പനിയിലാണ് നിക്ഷേപം എന്നാണ് പറയുന്നത്.

മലയാളി?
മലയാളിയായ ഫിലിപ് എന്ന ആളാണ് ഡാന്‍ ട്രേഡിങ് ആന്റ് കോണ്‍ട്രാക്ടിങ് കമ്പനിയുടെ ഉടമ എന്നാണ് പറയുന്നത്. ഗള്‍ഫ് സ്പിക് ഉടമ ഡോ ഫഹൂദും ഈ സംരംഭത്തില്‍ മോഹന്‍ലാലിന്റെ പങ്കാളിയാണെന്ന് പറയുന്നു.

അറിഞ്ഞിരുന്നോ?
നോട്ട് നിരോധനം സംബന്ധിച്ച മോഹന്‍ലാല്‍ നേരത്തെ അറിഞ്ഞിട്ടാണ് ഇത്തരം ഒരു നിക്ഷേപം നടത്തിയത് എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ന്നൊല്‍ ഇതിന് യാതൊരു അടിസ്ഥാനവും ഇല്ലതാനും.

ഏത് ബാങ്ക്
മോഹന്‍ലാല്‍ കള്ളപ്പണം ആണ് കുവൈത്തില്‍ നിക്ഷേപിച്ചത് എന്ന് പറയുന്നതില്‍ യാതൊരു അടിസ്ഥാനവും ഇല്ല. എന്നാല്‍ ഈ പണം ഏത് ബാങ്ക് വഴിയാണ് ട്രാന്‍സ്ഫര്‍ ചെയ്തത് എന്നാണ് മറ്റ് ചിലരുടെ ചോദ്യം.

നികുതി
3,300 കോടി രൂപ എന്നത് ചെറിയ തുകയല്ല. ഇത്രയും പണത്തിന് മോഹന്‍ലാല്‍ നികുതി അടച്ചിട്ടുണ്ടോ എന്നും വിമര്‍ശകര്‍ ചോദിക്കുന്നുണ്ട്.

ഗള്‍ഫ് പണം
മോഹന്‍ലാല്‍ കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ആളല്ല. അദ്ദേഹത്തിന് പുറം രാജ്യങ്ങളിലും ബിസിനസ്സുകള്‍ ഉണ്ടാകാം. അത്തരത്തില്‍ ഇന്ത്യയില്‍ എത്താത്ത പണമാണ് കുവൈത്തില്‍ നിക്ഷേപിച്ചതെങ്കില്‍ അദ്ദേഹം അതിന് ഇന്ത്യയില്‍ നികുതി നല്‍കേണ്ടതുണ്ടോ?

ആരോപണങ്ങള്‍
നോട്ട് നിരോധത്തെ അനുകൂലിച്ച് ബ്ലോഗ് എഴുതിയതോടെയാണ് ലാലിനെതിരെ ഇത്തരം ആരോപണങ്ങള്‍ പെട്ടെന്ന് ഉയര്‍ന്നത്. ആന്റണി പെരുമ്പാവൂരുമായി ബന്ധപ്പെട്ടും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

കാത്തിരുന്ന് കാണാം
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആക്ഷേപങ്ങള്‍ക്ക് മോഹന്‍ലാല്‍ മറുപടി പറയുമോ? പ്രചരിക്കുന്ന പത്ര ക്ലിപ്പിങ്ങില്‍ പോലും നിക്ഷേപ തുകയുടെ കാര്യത്തില്‍ കൃത്യമായ കണക്കൊന്നും പറയുന്നും ഇല്ല.
ജഹാംഗീര്‍
ഇതാണ് ജഹാംഗീര്‍ പാലയില്‍ തകരപ്പൊറ്റമ്മലിന്‌റെ ഫേസ്ബുക്ക് പോസ്റ്റ്
അഷ്‌കര്‍
ഇതാണ് അഷ്‌കര്‍ കെഎയുടെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications