ജിഷ്ണുവിനെ കൊന്നത്...കോളേജിനെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ അവര്‍ കൊന്നു.!! '' ജസ്റ്റിസ് ഫോര്‍ ജിഷ്ണു

  • Posted By:
Subscribe to Oneindia Malayalam

തൃശ്ശൂര്‍: പാമ്പാടി നെഹ്‌റു കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്ത് രംഗത്ത്. കോളേജിനെതിരെ പ്രതികരിച്ചപ്പോള്‍ നെഹ്‌റു കോളേജ് മാനേജ്‌മെന്റ് ജിഷ്ണുവിനെ കൊന്നുകളയുകയായിരുന്നുവെന്ന് ശ്രീജിത്ത് ആരോപിക്കുന്നു.

കോപ്പിയടിച്ചുവെന്നാരോപിച്ച് മകനെ കോളേജ് അധികൃതര്‍ കൊന്നുകളയുകയായിരുന്നെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജയും ആരോപിച്ചിരുന്നു. കോപ്പിയടി ആരോപിച്ച കോളേജ് അധ്യാപകനാണ് മകന്റെ മരണത്തിന് കാരണക്കാരനെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ കുറ്റപ്പെടുത്തുന്നു. നെഹ്‌റു കോളേജിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.

മാനേജ്‌മെന്റ് പ്രതികാരം

ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന നെഹ്‌റു കോളേജ് അധികൃതരെ വീണ്ടും പ്രതിരോധത്തിലാക്കുന്ന ആരോപണങ്ങളാണ് ഉയര്‍ന്നുവരുന്നത്. കോളേജിന്റെ ചില നടപടികള്‍ക്കെതിരെ പ്രതികരിച്ചതിന് ജിഷ്ണുവിനെ മാനേജ്‌മെന്റ് കൊന്നുകളഞ്ഞതാണെന്നാണ് അമ്മാവന്‍ ശ്രീജിത്ത് ആരോപിക്കുന്നത്.

കണ്ണിലെ കരടായി

ജിഷ്ണു കോപ്പിയടി നടത്തി എന്നാരോപിക്കപ്പെടുന്ന പരീക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ജിഷ്ണുവിനെ മാനേജ്‌മെന്റിന്റെ കണ്ണിലെ നോട്ടപ്പുള്ളിയാക്കിയത്. മാറ്റിവെച്ച പരീക്ഷ പൊടുന്നനെ നടത്താനുള്ള മാനേജ്‌മെന്റിന്റെ തീരുമാനത്തെ ജിഷ്ണു ചോദ്യം ചെയ്തിരുന്നു.

പരീക്ഷയിലെ തർക്കം

ഡിസംബര്‍ പകുതിയോടെയാണ് പരീക്ഷ നടത്താനാണ് കോളേജ് അധികൃതര്‍ ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ജനുവരിയിലേക്ക് പരീക്ഷ നീട്ടിയതായി അറിയിപ്പ് വന്നു. ഇതേ തുടര്‍ന്ന് ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

പൊടുന്നനെയുള്ള നീക്കം

എന്നാല്‍ ഡിസംബര്‍ അവസാനത്തോടെ പരീക്ഷ നടക്കുമെന്നായിരുന്നു തൊട്ടുപിറകെ വന്ന അറിയിപ്പ്. ഈ തീരുമാനത്തിനെതിരെ ജിഷ്ണു പ്രതികരിച്ചുവെന്നാണറിയുന്നത്. കാരണം പരീക്ഷ നടത്തുന്നതിന് പതിനഞ്ച് ദിവസം മുമ്പ് എങ്കിലും ആ വിവരം വിദ്യാര്‍ത്ഥികളെ അറിയിക്കണമെന്ന് നിയമമുണ്ട്.

പ്രതികരിച്ച് ജിഷ്ണു

കോളേജ് മാനേജ്‌മെന്റിന്റെ ചട്ടവിരുദ്ധ നടപടികള്‍ക്കെതിരെ വാര്‍ത്ത നല്‍കാന്‍ ജിഷ്ണു ചില മാധ്യമങ്ങളെ സമീപിച്ചിരുന്നു. എന്നാല്‍ ഇവര്‍ വാര്‍ത്ത നല്‍കാന്‍ വിസമ്മതിച്ചതോടെ വിഷ്ണു ഫേസ്ബുക്കിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

പ്രതികാരമായി കൊന്നു

കോളേജ് നടപടിക്കെതിരെ ജിഷ്ണു ഫേസ്ബുക്കില്‍ പ്രതികരിക്കുകയും ക്യാംപെയ്ന്‍ നടത്തുകയും ചെയ്‌തെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ പറയുന്നു. കോളേജിനെതിരെ പ്രതികരിച്ചതിന് പ്രതികാരമായി മാനേജ്‌മെന്റ് ജിഷ്ണുവിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നെന്നും ശ്രീജിത്ത് ആരോപിക്കുന്നു.

തെളിവുകൾ മുറിവുകൾ

ജിഷ്ണു ആത്മഹത്യ ചെയ്തതാണെന്ന് കുടുംബം വിശ്വസിക്കുന്നില്ല. തൂങ്ങി മരിച്ച നിലയില്‍ കണ്ടെ്ത്തിയ ജിഷ്ണുവിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. മുഖത്തെ മുറിവ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ദേഹത്ത് മര്‍ദ്ദനമേറ്റതിന്റെ ചതവുകള്‍ ഉണ്ടായിരുന്നതായി ബന്ധുക്കളും ആരോപിക്കുന്നു.

English summary
Jishnu's Uncle says that his death is not a suicide. He says that Jishu was killed by the college management .
Please Wait while comments are loading...