കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിപദത്തിലേക്ക് താനില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം; വി മുരളീധരന്‍ പുതിയ ആള്‍.. അവസരം ലഭിക്കട്ടെ

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗവുമായ വി മുരളീധരന്‍ കേന്ദ്ര മന്ത്രിസഭയിലേക്കെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി അല്‍ഫോണ്‍സ് കണ്ണന്താനം. വി മുരളീധരന്‍ പുതിയ ആളെന്നും അവസരം ലഭിക്കട്ടെയെന്നും ഒന്നാം മോദി മന്ത്രിസഭയില്‍ അംഗമായിരുന്ന അല്‍ഫോണ്‍സ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വ്യക്തമാക്കി.

പുതിയ മന്ത്രിസഭയില്‍ താന്‍ ഉണ്ടാകില്ലെന്നും കണ്ണന്താനം വ്യക്തമാക്കി. കൂടുതല്‍ പ്രതികരണങ്ങള്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തുമ്പോള്‍ നടത്തുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

<strong>മോദിക്കൊപ്പം 60 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും; കേരളത്തില്‍ നിന്ന് 2 പേരും മന്ത്രിസഭയിലേക്ക്? </strong>മോദിക്കൊപ്പം 60 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും; കേരളത്തില്‍ നിന്ന് 2 പേരും മന്ത്രിസഭയിലേക്ക്?

അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഒഴിവാക്കിയാണ് വി മുരളീധരനെ കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നത്. സംഘടനാ തലത്തില്‍ വലിയ പിടിപാടുള്ള വി മുരളീധരന് ബിജെപി കേന്ദ്ര നേതൃത്വവുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. സുരേഷ് ഗോപി, അല്‍ഫോണ്‍സ് കണ്ണന്താനം, വി മുരളീധരന്‍ എന്നിങ്ങനെ മൂന്ന് കേരളീയരാണ് രാജ്യസഭാംഗങ്ങളായി ബിജെപിക്ക് ഉള്ളത്.

 alphons-

ന്യുനപക്ഷ പ്രാതിനിധ്യം എന്നനിലയിലായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തെ കഴിഞ്ഞ തവണ മന്ത്രിസഭയിലേക്ക് പരിഗണിച്ചത്. എന്നാല്‍ രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോഴും കേന്ദ്ര മന്ത്രിസഭയിലെ പങ്കാളിത്തത്തെ കുറിച്ച് കണ്ണന്താനത്തിന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. കണ്ണന്താനത്തെ ഒഴിവാക്കി തന്നെയാണ് വി മുരളീധരനെ പരിഗണിക്കുന്നത് എന്നാണ് വിവരം.

അതേസമയം, സത്യപ്രതിജ്ഞ ചടങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും രാഷ്ട്രതിഭവന്‍റെ അങ്കണത്തില്‍ തയ്യാറായി കഴിഞ്ഞു. സഹമന്ത്രിമാര്‍ ഉള്‍പ്പടെ 50-60 പേരാകും നരേന്ദ്ര മോദിക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. സഖ്യകക്ഷികളില്‍ നിന്ന് 8 മുതല്‍ പത്തുവരെ പേര്‍ക്ക് മന്ത്രിസ്ഥാനം കിട്ടിയേക്കും. കഴിഞ്ഞ മന്ത്രിസഭയിലെ പ്രമുഖരായ രവിശങ്കര്‍ പ്രസാദ്, നരേന്ദ്ര സിങ് തോമസ്, അര്‍ജുന്‍ റാം മേഘാല്‍, ധര്‍മേന്ദ്ര പ്രധാന്‍, പ്രകാസ് ജാവേഡ്ക്കര്‍, സ്മൃതി ഇറാനി, അനുപ്രിയ പട്ടേല്‍ എന്നിവര്‍ മന്ത്രിമാരായി തുടരും.

English summary
alphonse kannanthanam on modi's new cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X