മൂന്ന് വയസുകാരന് മരിച്ച സംഭവം; മരണകാരണം നാണയമല്ലെന്ന് എക്സ്റേ; കൊവിഡ് ഫലവും നെഗറ്റീവ്
ആലുവ: നാണയം വിഴുങ്ങിയതിന് പിന്നാലെ മൂന്ന് വയസുകാരന് മരിച്ച സംഭവത്തില്‍ എക്സ്റേ ദൃശ്യങ്ങള്‍ പുറത്ത്. മരണത്തിന് കാരണമാകുന്ന തരത്തില്‍ കുട്ടിയുടെ ശ്വാസ നാളത്തില്‍ അല്ല മറിച്ച് ആമാശയത്തിലാണെന്നാണ് എക്സ്റേയില്‍ വ്യക്തമാവുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആലുവ ജില്ലാ ആശുപത്രിയില്‍ നിന്നും ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ നിന്നുമായി എടുത്ത എക്സ്റേകളാണ് പുറത്ത് വന്നിരിക്കുന്നത്.
കുട്ടിയുടെ കൊവിഡ് പരിശോധന ഫലവും നെഗറ്റീവാണ്. മരണശേഷം നടത്തിയ ട്രൂനാറ്റ് ടെസ്റ്റിലാണ് ഫലം നെഗറ്റീവായത്. മരണകാരണം വ്യക്തമാകണമെങ്കില്‍ ഇനി പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണം. സംഭവം വിവാദമായ സാഹചര്യത്തില്‍ പൊലീസ് സര്‍ജനായിരിക്കും പോസ്റ്റ്മോര്‍്ട്ടം നടത്തുക.

സംഭവത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈജല ടീച്ചര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എത്രയും വേഗം അന്വേഷണം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടു. സംഭവം തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്നും ശൈലജ പറഞ്ഞു.
അതേസമയം ആശുപത്രികള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുട്ടിയുടെ അമ്മൂമ ഉന്നയിച്ചിരിക്കുന്നത്. മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയിട്ടും കുട്ടിക്ക് ചികിത്സ ലഭിച്ചില്ലെന്ന് അവര്‍ പറഞ്ഞു. ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് കുട്ടിയെ ചികിത്സയ്ക്കായി എത്തിച്ചിരുന്നത്. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ പരിശോധനകള്‍ക്ക് ശേഷം കുട്ടിയെ വീട്ടിലേക്ക് മടങ്ങി അയക്കുകയായിരുന്നു.
വെള്ളവും പഴവും നല്കിയാല് എല്ലാം ശരിയാകുമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം. സംഭവത്തില്‍ പ്രതിപക്ഷവും രംഗത്തെത്തി. കേരളത്തെ പോലെയൊരു സംസ്ഥാനത്ത് നടക്കാന്‍ പാടില്ലാത്തതാണ് ഇത്തരമൊരു സംഭവമെന്നും, ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മൂന്ന് വയസ്സുകാരന് പൃഥ്വിരാജ് കഴിഞ്ഞ ദിവസമാണ് നാണയം വിഴുങ്ങിയത്. ആശുപത്രികളില്‍ എത്തിച്ചെങ്കിലും ചികിത്സ നിഷേധിക്കുകയായിരുന്നു.
ഇവര്‍ കണ്ടെയിന്മെന്റ് സോണില്‍ നിന്ന് വന്നത് കൊണ്ട് ആശുപത്രികളില്‍ പ്രവേശിപ്പിക്കാനാവില്ലെന്നായിരുന്നു മറുപടി. ഡോക്ടര്‍മാര്‍ ഗൗരവത്തോടെ കാര്യത്തെ സമീപിച്ചില്ലെന്നാണ് പരാതി. ഇന്നലെ രാത്രിയോടെയാണ് പൃഥ്വിരാജിന്റെ നില മോശമാവുന്നത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജിനെതിരെയാണ് ആരോപണങ്ങളുടെ മുന നീളുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications