കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലുവ കൂട്ടക്കൊല: ആന്റണിയുടെ വധശിക്ഷ നടപ്പാക്കുന്നു?

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്‍റണിയുടെ വധശിക്ഷ ഈ ആഴ്ച നടത്തിയേക്കുമെന്ന് സൂചന. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇതുസംബന്ധിച്ച ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും റിപ്പോര്‍ട്ട്.

ബ്ളാക്ക് വാറന്റ് എത്തുന്നതോടെ ശിക്ഷ നടപ്പാക്കുമെന്ന് അറിയുന്നു. 2001 ല്‍ ആലുവയില്‍ ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ കേസിലാണ് ആന്റണിയ്ക്ക് വധശിക്ഷ വിധിച്ചത്. ആന്റണിയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതോടെയാണ് വധശിക്ഷയ്ക്കുള്ള സാഹചര്യം ഒരുങ്ങുന്നത്.

Crime

36 വര്‍ഷത്തിന് ശേഷമാണ് വീണ്ടുമൊരു വധശിക്ഷയ്ക്കായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴുമരം ഒരുങ്ങുന്നത്. മന്ത്രവാദത്തിന്റെ പേരില്‍ കുട്ടികളെ കൊന്നൊടുക്കിയ കളിയിക്കാവിള സ്വദേശി അശോകനെയാണ് പൂജപ്പുരയില്‍ അവസാനമായി തൂക്കിലേറ്റിയത്. 1979ലായിരുന്നു വധശിക്ഷ നടത്തിയത്.

ആലുവ മാഞ്ഞൂരാന്‍ കുടുംബത്തിലെ ആറ് പേരെയാണ് ആന്റപ്പനെന്ന ആന്റണി കൊലപ്പെടുത്തിയത്. കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന പ്രതി തനിയ്ക്ക് വിദേശത്തേയ്ക്ക് വീസ ലഭിച്ചപ്പോള്‍ സാമ്പത്തികമായി സഹായിക്കാത്തതില്‍ പ്രകോപിതനായി കൂട്ടക്കൊല നടത്തിയെന്നാണ് കേസ്. ഗൃഹനാഥനായ അഗസ്റ്റിന്‍, ഭാര്യ, രണ്ട് മക്കള്‍, അഗസ്റ്റിന്റെ അമ്മ, സഹോദരി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി വിദേശത്തേയ്ക്ക് കടന്നു.

എന്നാല്‍ പൊലീസ് തന്ത്രപരമായി ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു.ആന്റണിയ്ക്ക് പുറമെ 11പേര്‍ കൂടി തൂക്കുകയര്‍ പ്രതീക്ഷിച്ച് വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട്. ആരാച്ചാര്‍ ജോലിയ്ക്ക് ആളെ കിട്ടാത്തതിനാല്‍ ആന്റണിയുടെ വധശിക്ഷ ജയില്‍ ഉദ്യോഗസ്ഥര്‍ നടത്തുമെന്നാറണിയുന്നത്.

English summary
Aluva Murder case accused Antony may be executed this week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X