ക്രൂരകൊലപാതകം ചെയ്ത സ്ഥലത്ത് അമീറുള്‍ ഇസ്ലാമിനെ എത്തിച്ചു... ആള്‍ക്കൂട്ടം കണ്ട് മടങ്ങി
പെരുമ്പാവൂര്‍: അമീറുള്‍ ഇസ്ലാമിനെ ജിഷയുടെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ജൂണ്‍ 28ന് രാവിലെ ആറരയോടെയാണ് അമീറുള്ളുമായി പോലീസ് സംഘം പെരുമ്പാവൂരിലെ ജിഷയുടെ ഒറ്റമുറി വീട്ടില്‍ എത്തിയത്.
ജിഷയുടെ വീട്ടിനുള്ളിലും സമീപ പ്രദേശത്തും എല്ലാം അമീറുള്ളിനെ എത്തിച്ച് പോലീസ് തെളിവെടുത്തു. നാട്ടുകാര്‍ വിവരം അറിഞ്ഞ് എത്തുന്നതിന് മുമ്പ് എല്ലാം തീര്‍ക്കുക എന്നതായിരുന്നു പോലീസിന്റെ ലക്ഷ്യം. എന്നാല്‍ അത് നടന്നില്ല.

പോലീസ് ക്ലബ്ബില്‍ നിന്ന്
ആലുവ പോലീസ് ക്ലബ്ബില്‍ നിന്നാണ് അമീറുള്‍ ഇസ്ലാമിനെ പോലീസ് ജിഷയുടെ വീട്ടിലേയ്ക്ക് തെളിവെടുപ്പിനായി എത്തിച്ചത്.

ആരും കാണാതെ
വിവരം അറിഞ്ഞ് ആളുകള്‍ കൂടാതിരിയ്ക്കാന്‍ വേണ്ടി അതിരാവിലെ തന്നെ അമീറുള്‍ ഇസ്ലാമുമായി പോലീസ് സംഘം സ്ഥലത്തെത്തി. എന്നാല്‍ കുറച്ച് സമയം കൊണ്ട് തന്നെ വിവരം നാട്ടില്‍ പരന്നു.

ജിഷയുടെ വീട്
അമീറുള്‍ ഇസ്ലാമിനെ ജിഷയുടെ വീട്ടിലെത്തിച്ചു. കൊല നടത്തിയ രീതി അമീറുള്‍ ഇവിടെവച്ച് വിശദീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്.

ചെരുപ്പ്
കേസില്‍ നിര്‍ണായക തെളിവായി മാറിയ ഉപേക്ഷിയ്ക്കപ്പെട്ട ചെരുപ്പ് കിട്ടിയ സ്ഥലത്തും അമീറുള്ളിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

രക്ഷപ്പെട്ട വഴി
കൊലപാതകത്തിന് ശേഷം അമീറുള്‍ രക്ഷപ്പെട്ട വഴിയും ഇയാള്‍ പോലീസിന് കാണിച്ച് കൊടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ലോഡ്ജിലെത്തിയപ്പോള്‍
തുടര്‍ന്ന് അമീറുള്‍ ഇസ്ലാം താമസിച്ചിരുന്ന പെരുമ്പാവൂരിലെ ലോഡ്ജിലും ഇയാളെ എത്തിച്ചു. എന്നാല്‍ അപ്പോഴേയ്ക്കും ആളുകള്‍ കൂട്ടംകൂട്ടമായി സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് തെളിവെടുപ്പ് നടത്താതെ പോലീസ് ക്ലബ്ബിലേയ്ക്ക് മടങ്ങി.

ജനം അക്രമാസക്തമായാല്‍
അമീറുള്ളിനെ തെളിവെടുപ്പിനായി കൊണ്ടുവന്നാല്‍ ജനക്കൂട്ടം അക്രമാസക്തമാകാനുള്ള സാധ്യത പോലീസ് നേരത്തേ കണ്ടിരുന്നു. ഇതുകൊണ്ടാണ് തെളിവെടുപ്പ് അതിരാവിലെ തന്നെ നടത്താന്‍ ശ്രമിച്ചത്.












Click it and Unblock the Notifications