വെറുപ്പിന്റെ ഉറവിടത്തില്‍ നിന്ന് പെരുന്നാള്‍ ആശംസ വേണ്ട; പിസി ജോര്‍ജിന്റെ ഈദ് ആശംസയ്ക്ക് പൊങ്കാല
കോട്ടയം: ഹിന്ദു മഹാസമ്മേളനത്തിലെ മുസ്ലീം വിദ്വേഷ പ്രസംഗം വിവാദമായതിന് പിന്നാലെ പെരുന്നാള്‍ ആശംസയുമായി മുന്‍ എം എല്‍ എ പി സി ജോര്‍ജ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് പി സി ജോര്‍ജ് ചെറിയ പെരുന്നാള്‍ ആശംസിച്ച് രംഗത്തെത്തിയത്. എന്നാല്‍ വിദ്വേഷ പ്രസംഗത്തില്‍ ഉറച്ച് നില്‍ക്കുന്നു എന്ന് പറഞ്ഞ പി സിയുടെ ആശംസ വേണ്ടെന്നാണ് ഭൂരിഭാഗം പേരും പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. രാവിലെ ആശംസയും വൈകീട്ട് മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷം പരത്തുകയും ചെയ്യുന്നു എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിലായിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം. മുസ്ലീങ്ങളുടെ കച്ചവട സ്ഥാപനങ്ങളില്‍ വന്ധ്യതയ്ക്കുള്ള മരുന്ന് കലര്‍ത്തിയ പാനീയം നല്‍കുന്നു എന്നായിരുന്നു ഒരു പ്രസ്താവന. മുസ്ലീങ്ങള്‍ അമുസ്ലീങ്ങളായവര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ കച്ചവടം ചെയ്ത് അവരുടെ സമ്പത്ത് കൈക്കലാക്കുന്നു എന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്ന് വന്നിരുന്നത്. പിന്നാലെ പി സി ജോര്‍ജിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ പൊലീസ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അന്ന് തന്നെ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യം ലഭിച്ചതിന് ശേഷവും തന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ പി സി ജോര്‍ജ് തയ്യാറായിരുന്നു. കേരളത്തിലെ ഇടത് - വലത് മുന്നണികള്‍ മുസ്ലീം തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നും അവരുടെ വോട്ട് ബാങ്കാണ് ലക്ഷ്യമെന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു. പി സി ജോര്‍ജിനെ പിന്തുണച്ച് ബി ജെ പി രംഗത്തെത്തിയിരുന്നു. എന്നാല്‍ എല്‍ ഡി എഫും യു ഡി എഫും പി സി ജോര്‍ജിന്റെ നിലപാട് തള്ളി രംഗത്തെത്തി.
Recommended Video


ഇന്ന് പാളയം ഇമാമും പി സി ജോര്‍ജിന്റെ നിലപാട് തള്ളി രംഗത്തെത്തിയിരുന്നു. കേരളത്തെ കലാപഭൂമിയാക്കാനുള്ള ശ്രമത്തെ തള്ളിക്കളയണമെന്നും പി സി ജോര്‍ജ് പരാമര്‍ശം പിന്‍വലിക്കണമെന്നും പാളയം ഇമാം വി പി ഷുഹൈബ് മൗലവി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പി സി ജോര്‍ജ് ഇതുവരെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചിട്ടില്ല. ഇതോടെയാണ് സോഷ്യല്‍ മീഡിയ പി സി ജോര്‍ജിനെതിരെ രംഗത്തെത്തിയത്. പി സി ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍ ഇങ്ങനെയാണ്...

ആ ഹൃദയ വിശാലത ആരും കാണാതെ പോകരുത്.... പിസിക്ക് സ്‌പെഷ്യല്‍ പെരുന്നാള്‍ ആശംസകള്‍
ജാതി മതരാഷ്ട്രീയ വിത്യാസമില്ലാതെ ഒത്തൊരുമയോടെ ജീവിക്കുന്ന കേരളീയ സമൂഹത്തില്‍ സങ്കികള്‍ കാളകൂട വിഷം കലര്‍ത്തി സാമൂഹത്തെ ഭിന്നിപ്പിച്ചു തമ്മില്‍ തല്ലിച്ചു രാഷ്ട്രീയ നേട്ടം കൊയ്യാന്‍ നോക്കുന്ന സങ്കികളുടെ ആയുധമാകാന്‍ മാത്രം പമ്പര വിഡ്ഢിആയിപോയല്ലോ താന്‍ ഇത്രക്ക് ചീപ്പായിരുന്നോ ആര്‍ട്ടിസ്റ്റ് ബേബി

കേരളത്തിലെ മത സൗഹാര്‍ദ്ധം തകര്‍ക്കാം എന്നത് താങ്കളുടെ വ്യാമോഹം മാത്രമാണ്. പറഞ്ഞ വര്‍ഗീയതയില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് തന്നെയല്ലേ കഴിഞ്ഞ ദിവസം പറഞ്ഞത്. കുറച്ച് സാധാരണക്കാര്‍ ഡ്രസ്സ് കടയോ, ചായക്കടയോ നടത്തി എങ്ങിനെയെങ്കിലും ജീവിച്ചു പോകുന്നിടത്തും പ്രതിസന്ധികള്‍ സൃഷ്ടിച്ചു ഒരു കൂട്ടം മനുഷ്യരെ സാമൂഹ്യജീവിതം അപകടത്തിലാക്കുകയല്ലേ സര്‍ നിങ്ങള്‍.

ഏത് പ്രതിസന്ധിയിലും കൂടെ നിന്ന മനുഷ്യരാണെന്ന് കുറച്ചു കാലം മുമ്പ് പറയുകയും പക്ഷേ കൃത്യമായി വര്‍ഗീയതയാണെന്ന് ബോധ്യമുണ്ടായിട്ടും വിദ്വേഷം പ്രചരിപ്പിക്കുന്നതും ശരിയല്ല സര്‍. തന്നെ പോലെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന് പഠിപ്പിച്ച യേശു ക്രിസ്തുവിന് നിങ്ങളോട് പൊറുക്കനാകട്ടെ. എല്ലാ വര്‍ഗീയതയും തുലയട്ടെ. തിരിച്ചും ചെറിയപെരുന്നാള്‍ ആശംസകള്‍. മുസ്ലിം വിഭാഗക്കാര്‍ വര്‍ഗീയത മാത്രം കൈമുതലായി നടക്കുന്നവര്‍... അവര്‍ നാടിന് ആപത്ത് എന്ന് ദിവസേനെ 10 വട്ടം പറയുന്ന തനിക്ക് അവരുടെ പെരുന്നാളിന് ആശംസ അറിയിക്കാന്‍ ഇച്ചിരി ഉളുപ്പുണ്ടോടോ... താന്‍ വല്ലാത്ത ഒരു ജന്മം തന്നെ

വെറുപ്പിന്റെ ഉറവിടത്തില്‍ നിന്ന് പെരുന്നാള്‍ ആശംസ വേണ്ടാ.... പക്ഷേ അയല്‍വാസി ആയ ഏതെങ്കിലും ഒരു മുസ്ലിം പെരുന്നാളിന് ദിവസം പ്രാധാന്യം എടുത്തു പായസമോ മറ്റ് ഭക്ഷണം ഒന്നും തന്നാല്‍ കഴിക്കരുത് പറഞ്ഞില്ല എന്ന് വേണ്ട അവന്മാര് തുള്ളിമരുന്നു കീശയിലിട്ട് ആണ് നടപ്പ് പ്രത്യേകിച്ച് പിസി ജോര്‍ജ് ആകുമ്പോള്‍ രണ്ടുതുള്ളി കൂടുതല്‍ ഉറ്റിച്ചു തരുന്നത് നോക്കണം

നാട്ടിലെ സമാധാനവും സന്തോഷവും തകര്‍ക്കുവാന്‍ വേണ്ടി അസത്യങ്ങളിലൂടെ അപവാദങ്ങളിലൂടെ ഒരു സമുദായത്തെ ഉല്‍മൂലനം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന താങ്കളുടെ ആശംസകളെ സംശയത്തിന്റെ നിഴലില്‍ കണ്ടാല്‍ ശരാശരി മലയാളിക്കളെ കുറ്റം പറയാന്‍ കഴിയൂല. വിഷയം പഠിച്ച് വിമര്‍ശിക്കുവാനും കാര്യങ്ങള്‍ മനസിലാക്കാനും സാറിന് കഴിയട്ടെ എന്ന് ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു
ചെമ്പരത്തിയും ഭ്രാന്തും തമ്മില്‍ എന്താ ബന്ധമെന്ന് നിങ്ങള്‍ക്കറിയാമോ..? അഭിരാമിയുടെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications