അമിത് ഷാ മടങ്ങുമ്പോള്‍ ആശങ്കയിലായത് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തില്‍ മൂന്നുദിവസത്തെ സന്ദര്‍ശനം കഴിഞ്ഞ് ബിജെപി ദേശായ അധ്യക്ഷന്‍ അമിത് ഷാ മടങ്ങുമ്പോള്‍ ആശങ്കയിലാകുന്നത് സംസ്ഥാനത്തെ ബിജെപി നേതാക്കളാണ്. ബംഗാള്‍ ഉള്‍പ്പെടെ രാജ്യമെങ്ങും ബിജെപി കാര്യമായ വളര്‍ച്ച നേടുമ്പോള്‍ കേരളത്തിലെ കോട്ടപിടിക്കാനാകാത്തത് അമിത് ഷായെ ചൊടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

ഇക്കാര്യത്തില്‍ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്ക് കര്‍ശന മുന്നറിയിപ്പും നല്‍കിയാണ് ഷാ മടങ്ങുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്തെ തഴയുമെന്ന് ഷാ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിനുവേണ്ടി ചെലവഴിക്കുന്ന അമിതശ്രദ്ധ മറ്റു സംസ്ഥാനങ്ങളില്‍ കേന്ദ്രീകരിച്ചാല്‍ കൂടുതല്‍ നേട്ടമുണ്ടാക്കാമെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്റെ വിലയിരുത്തല്‍.

amitshah

സിപിഎമ്മിനെ തകര്‍ക്കാതെ വളരാന്‍ കഴിയില്ലെന്നാണ് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. ജനപിന്തുണയുള്ള പാര്‍ട്ടിയെ ജനങ്ങളില്‍നിന്നും അകറ്റാന്‍ ഉത്തരേന്ത്യയില്‍ നടത്തുന്ന തന്ത്രങ്ങള്‍ ഇവിടെ വിലപ്പോകില്ലെന്നും അവര്‍ കേന്ദ്ര നേതാവിനെ അറിയിച്ചു. കാലിവില്‍പന നിയന്ത്രിച്ചതുള്‍പ്പെടെയുള്ള കേന്ദ്ര നിലപാടുകളും ബിജെപിക്ക് തിരിച്ചടിയാണെന്ന് സംസ്ഥാന നേതാക്കള്‍ സൂചിപ്പിച്ചു.

ഇവയെ മറികടക്കാന്‍ കേരളത്തില്‍ മുസ്ലീം ക്രൈസ്തവ സംഘടനകളെയും സെലിബ്രിറ്റികളെയും ആകര്‍ഷിക്കാനാണ് അമിത് ഷാ കുമ്മനം രാജശേഖരന് നല്‍കിയ നിര്‍ദ്ദേശം. പ്രസംഗത്തിലും നേതാക്കള്‍ക്കുള്ള സ്വീകരണങ്ങളിലും ഒതുങ്ങാതെ ജനകീയ പ്രവര്‍ത്തനം നടത്താനും ഷാ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മലപ്പുറത്തുണ്ടായ തിരിച്ചടി ആവര്‍ത്തിക്കരുതെന്ന കര്‍ശന മുന്നറിയിപ്പ് നല്‍കിയാണ് ഷാ ദില്ലിയിലേക്ക് മടങ്ങിയത്.

English summary
Amit Shah in Kerala: BJP's projection too ambitious
Please Wait while comments are loading...