കേരളത്തിൽ അത് അസാധ്യമല്ലെന്ന് അമിത് ഷാ! ബിജെപി പ്രവർത്തകർക്ക് ഇനി വിശ്രമമില്ല!

  • By: Afeef
Subscribe to Oneindia Malayalam

കൊച്ചി: രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെല്ലാം വിജയിച്ചാലും, കേരളത്തിൽ ഭരണം കിട്ടിയാലേ ബിജെപിക്ക് തൃപ്തിയാകുവെന്ന് ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. കൊച്ചിയിൽ ബിജെപി ജനപ്രതിനിധികളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നീയാണോ ബീഫ് തിന്നാല്‍ സമ്മതിക്കാത്ത അലവലാതി ഷാജി'! അമിത് ഷായ്ക്ക് പൊങ്കാല...അലവലാതിഷാജി ട്രെന്‍ഡിങ്

ഒരു കഷണം ബീഫിൽ തൻറെ എല്ലാ തോൽവികളും ഒതുക്കിയ മിടുക്കൻ.. ഈ നരേന്ദ്ര മോദി ഒരു സംഭവം തന്നെ!!!

കണ്ണൂരിലെ അക്രമസംഭവങ്ങളിൽ ദേശീയ നേതൃത്വം കർശന നടപടികൾ സ്വീകരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. കണ്ണൂരിൽ ബിജെപി പ്രവർത്തകർക്കെതിരായ അക്രമങ്ങളിൽ കേന്ദ്രസർക്കാർ ഉടൻ നടപടികളെടുക്കുമെന്നും അമിത് ഷാ ഉറപ്പുനൽകി.

amitshah

ദയനീയാവസ്ഥയിലായിരുന്ന സംസ്ഥാനങ്ങളിൽ വരെ ബിജെപി ഇന്ന് വൻ ശക്തിയായി മാറുകയും, ഭരണം നേടുകയും ചെയ്തിട്ടുണ്ട്, അങ്ങനെയാണെങ്കിൽ കേരളത്തിലും ഇത് അസാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണം കിട്ടുന്നത് വരെ കേരളത്തിലെ ബിജെപി പ്രവർത്തകർ വിശ്രമിക്കരുതെന്നും അമിത് ഷാ പറഞ്ഞു. ബിജെപിയുടെ ജലസംരക്ഷണ പദ്ധതിയായ ജലസ്വരാജിന്റെ ഔദ്യോഗിക വെബ്സെറ്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള ആയിരത്തോളം ബിജെപി ജനപ്രതിനിധികൾ കൊച്ചി കലൂർ എജെ ഹാളിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തു.

English summary
Amit shah meets bjp representatives in kochi.
Please Wait while comments are loading...