ഷമ്മി തിലകന് നല്കിയ ആ മറുപടി അമ്മ തള്ളുമോ കൊള്ളുമോ? സാധ്യത ഇങ്ങനെ
അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് പിന്നാലെ വലിയ വിവാദങ്ങളാണ് ഉണ്ടായത്. ഷമ്മി തിലകനെ സംഘടനയില്‍ നിന്ന് പുറത്താകുന്ന വിഷയത്തില്‍ അമ്മ രണ്ട് അഭിപ്രായം ഉണ്ടാവുകയും ഇതോടെ വിഷയം കൂടുതല്‍ വഷളാവുകയും ചെയ്തു. ഷമ്മി തിലകനെ പുറത്താക്കുന്ന കാര്യത്തില്‍ തീരുമാനമാകാതെയാണ് യോഗം അവസാനിച്ചത്. ഇന്ന് 'അമ്മ'യുടെ എക്സിക്യുട്ടീവ് യോഗം നടക്കുന്നുണ്ട്. നാല് മണിക്കാണ് എക്സിക്യുട്ടീവ് യോഗം. ഈ യോഗത്തില്‍ നടന് ഷമ്മി തിലകനെ പുറത്താക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും എന്നാണ് വിവരം.
അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് നടന് ഷമ്മി തിലകനോട് 'അമ്മ' വിശദീകരണം തേടി കൃത്യമായ മറുപടി നല്‍കിയെന്ന് ഷമ്മി തിലകന് പ്രതികരിച്ചു. അച്ചടക്ക സമിതിക്ക് മുന്നില്‍ ഓണ്‍ലൈനായി ഹാജരാകാമെന്ന് അദ്ദേഹം അറിയിച്ചു. അമ്മയുടെ യോഗം മൊബൈലില്‍ പകര്‍ത്തി എന്നതാണ് വിശദീകരണം തേടാനുള്ള പ്രധാന കാരണം.


കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് വാര്‍ത്താ മാധ്യമങ്ങളിലൂടെയും ഒക്കെ ഷമ്മി സംഘടനയ്ക്കെതിരെ ഒരുപാടുകാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. മാഫിയാ സംഘമാണെന്നുവരെ പറഞ്ഞു. അതില്‍ അമ്മയുടെ അംഗങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്.. കഴിഞ്ഞ ജനറല്‍ ബോഡിയിലും അത് പറഞ്ഞതാണ്. ഇന്ന് പൊതുയോഗം ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുകയും നടപടിയെടുക്കാന്‍ എക്സിക്യൂട്ടീവ് കമ്മറ്റിയെ ചുമതലപ്പെടുത്തുകയും ആയിരുന്നു എന്നാണ് ജനറല്‍ ബോഡിക്ക് ശേഷം സിദ്ദീഖ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

ഇന്ന് നടക്കുന്ന യോഗത്തില്‍ എല്ലാ അംഗങ്ങളും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് നിര്‍ദേശമുണ്ട്. ഷമ്മി തിലകനെ പുറത്താക്കാന്‍ ഉള്ള നീക്കമാണാണെന്നാണ് സൂചന. ജനറല്‍ ബോഡി യോഗത്തില്‍ തന്നെ ഷമ്മി തിലകനെ പുറത്താക്കാനായിരുന്നു സംഘട തീരുമാനിച്ചത്. സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ ഷമ്മി തിലകനെ പുറത്താക്കണമെന്ന ആവിശ്യം മുന്നോട്ടു വച്ചിരുന്നു.എന്നാല്‍ മമ്മൂട്ടി, ജഗദീഷ് തുടങ്ങിയവര്‍ ഷമ്മിയെ പുറത്താക്കുന്നതിന് എതിരായിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം എക്സിക്യൂട്ടീവ് യോഗത്തിന് വിട്ടത്. ഷമ്മ നല്കിയ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടനെ അമ്മയില്‍ നിന്ന് പുറത്താക്കും .

ഇതിന് പിന്നാലെ മോഹന്‍ലാലിനെതിരെയും ഇടവേള ബാബുവിനെതിരേയും ഷമ്മി തിലകന് രംഗത്തുവന്നിരുന്നു. മോഹന്‍ലാല്‍ മൗനിബാബ കളിക്കുകയാണെന്നും പല തവണ താന്‍ കത്തയച്ചിട്ടും അദ്ദേഹം ഏതാണ് തിരുത്താന്‍ തയാറായിട്ടുള്ളതെന്നും ഷമ്മി തിലകന് ചോദിച്ചിരുന്നു. അമ്മ സംഘടന ക്ലബാണ്ഇ എന്ന ഇടവേള ബാബുവിന്റെ പ്രസ്താവന വിവരമില്ലായ്മയാണെന്നും ബൈലോയെക്കുറിച്ചും സൊസൈറ്റി ആക്ടിനെക്കുറിച്ചും ഒന്നുമറിയാത്ത അദ്ദേഹത്തിന്റെ ബോധം അദ്ദേഹം തന്നെയാണ് വിവരിക്കേണ്ടതെന്നും ഷമ്മി തിലകന് പറഞ്ഞിരുന്നു.

'മോഹന്‍ലാല്‍ എന്താണ് തിരുത്താന്‍ തയ്യാറായിട്ടുള്ളത്. ഞാന്‍ എത്ര എഴുത്ത് അദ്ദേഹത്തിന് അയച്ചിട്ടുണ്ട്. അത് ഏതെങ്കിലും തിരുത്തിയിട്ടുണ്ടോ. പുള്ളി മൗനിബാബ കളിക്കുകയല്ലേ. അദ്ദേഹത്തിന് എന്തുപറ്റിയെന്നുള്ളത് എനിക്കറിയില്ല, കുട്ടിക്കുരങ്ങിനെകൊണ്ട് ചുടുചോറ് മാന്തിക്കുക എന്നു പറയുന്നത് പോലെയാണ് അവിടെ കാര്യങ്ങള്‍ നടക്കുന്നത്. ഇത് പറയുന്നതിന് എനിക്കെതിരെ നടപടി വന്നാല്‍ എന്തുചെയ്യാന്‍ പറ്റും ഞാന്‍ പോയി ആത്മഹത്യ ചെയ്യണോ? ഇതെന്താ വെള്ളരിക്കാപ്പട്ടണമോ. ഇതൊരു ജനാധിപത്യ രാജ്യമല്ലേ. ഇതൊക്കെ എന്തൊരു വിരോധാഭാസമാണ്. 'ഷെയിം' എന്ന വാക്കല്ലാതെ വേറൊന്നും എനിക്ക് തോന്നുന്നില്ല' ഷമ്മി തിലകന് പറഞ്ഞു.
Recommended Video

അമ്മയെ ക്ലബ് ആക്കുന്നത് ഇടവേള ബാബുവിന്റെ താല്പ്പര്യമായിരിക്കമെന്നും ഇടവേള ബാബുവിന് ബാര്‍ ലൈസന്‍സ് ഒക്കെ വാങ്ങി ഓഫീസില്‍ നടത്താലോ എന്നും ഷമ്മി പരിഹസിച്ചു. പുള്ളിയല്ലേ അതിന്റെ ഇന്‍ചാര്‍ജ്. ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരു സംഘടന ക്ലബ് ആണെന്ന് പറയുന്നതില്‍ അദ്ദേഹത്തിന് അത്രേം വിവരമോ ഉള്ളൂവെന്നല്ലേ അതിന് പറയാന്‍ കഴിയൂ എന്നും ഷമ്മി പറഞ്ഞിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications