കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മ പൊളിച്ചുപണിയും; യുവനിര കൈയടക്കും!! നിര്‍ണായക യോഗം വെള്ളിയാഴ്ച, ചര്‍ച്ച ഇങ്ങനെ

ജയറാം, സുരേഷ് ഗോപി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, മഞ്ജു വാര്യര്‍ എന്നിവരെല്ലാം ചേര്‍ന്ന് താല്‍ക്കാലികമായി ഒരു കമ്മിറ്റി രൂപീകരിക്കട്ടെയെന്ന നിര്‍ദേശം വന്നിട്ടുണ്ട്‌

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: താരസംഘടന അമ്മയുടെ നിലവിലെ ഭാരവാഹികളെ പൂര്‍ണമായും മാറ്റിയേക്കുമെന്ന് സൂചന. ട്രഷററായിരുന്ന ദിലീപ് നടിയെ ആക്രമിച്ച കേസില്‍ ജയിലിലായതോടെ ഈ സ്ഥാനത്തേക്ക് പുതിയ വ്യക്തിയെ കണ്ടെത്തേണ്ടതുണ്ട്. സംഘടന മൊത്തം അഴിച്ചുപണിയണമെന്ന ചില നിര്‍ദേശങ്ങളും ഉയരുന്നുണ്ട്.

ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച ചേരുന്ന സംഘടനയുടെ എക്‌സിക്യുട്ടീവ് യോഗം നിര്‍ണായകമാണ്. യോഗത്തില്‍ ആവശ്യം ഉയര്‍ന്നാല്‍ പുനസംഘടനയുണ്ടാകുമെന്ന് നടന്‍ മമ്മൂട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്നു ഇന്നസെന്റിനെ മാറ്റണമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

ഇങ്ങനെ ആദ്യം

ഇങ്ങനെ ആദ്യം

ദിലീപിനെ പുറത്താക്കിയ ശേഷമുള്ള ആദ്യ എക്‌സിക്യുട്ടീവ് യോഗമാണ് വെള്ളിയാഴ്ച നടക്കുന്നത്. ദിലീപിന്റെ അറസ്റ്റുണ്ടായതിന് തൊട്ടുപിന്നാലെ ചൊവ്വാഴ്ച മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അവൈലബിള്‍ എക്‌സിക്യൂട്ടീവ് യോഗമാണ് ദിലീപിനെ സംഘടനയില്‍ നിന്നു പുറത്താക്കാന്‍ തീരുമാനിച്ചത്.

ദിലീപിനെതിരേ ആഞ്ഞടിക്കുന്നു

ദിലീപിനെതിരേ ആഞ്ഞടിക്കുന്നു

സിനിമാ ലോകത്ത് നിന്നു നേരത്തെ പിന്തുണച്ചവര്‍ പോലും ദിലീപിനെതിരേ ആഞ്ഞടിക്കുന്ന സാഹചര്യമാണിപ്പോള്‍. സംഘടനയില്‍ കാര്യമായ മാറ്റം വേണമെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. സ്ത്രീ സാന്നിധ്യം വര്‍ധിപ്പിക്കണമെന്നും ആവശ്യമുണ്ട്.

വിശദമായ ചര്‍ച്ച

വിശദമായ ചര്‍ച്ച

അടിയന്തര എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ വെള്ളിയാഴ്ചത്തെ യോഗം വിശദമായി ചര്‍ച്ച ചെയ്യും. യുവ താരങ്ങളെല്ലാം ശക്തമായ ഭാഷയിലാണ് ദിലീപിനെതിരേ ആഞ്ഞടിച്ചത്. ഒരാണില്‍ നിന്നുണ്ടാവാന്‍ പാടില്ലാത്ത നടപടിയാണ് ദിലീപില്‍ നിന്നുണ്ടായതെന്നായിരുന്നു ആസിഫ് അലിയുടെ പ്രതികരണം.

വനിതാ പ്രാതിനിധ്യം

വനിതാ പ്രാതിനിധ്യം

നിലവിലെ സമിതിയില്‍ വനിതാ താരങ്ങള്‍ക്ക് പ്രാതിനിധ്യം കുറവാണ്. ഇത് പലപ്പോഴും ആക്ഷേപത്തിന് കാരണമായിട്ടുണ്ട്. പുതിയ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ ഒരു പുനരാലോച നടക്കുമെന്നാണ് സൂചന.

ആദ്യ നിലപാട് തെറ്റ്

ആദ്യ നിലപാട് തെറ്റ്

ദിലീപിനെ കേസില്‍ അറസ്റ്റ് ചെയ്തതോടെ അമ്മ ഭാരവാഹികള്‍ ആദ്യം സ്വീകരിച്ച നിലപാട് തെറ്റാണെന്ന് തെളിയുകയായിരുന്നു. യുവതാരങ്ങളുടെ നിലപാടുകള്‍ ശരിയാണെന്ന് തെളിയുകയും ചെയ്തു. എന്നാല്‍ അമ്മയ്‌ക്കെതിരേ തിരിഞ്ഞിരിക്കുകയാണ് ഇപ്പോള്‍ താരങ്ങള്‍.

പൃഥ്വിരാജിന്റെ നിലപാടാണ് ശരി

പൃഥ്വിരാജിന്റെ നിലപാടാണ് ശരി

നടിക്കെതിരേ ആക്രമണം ഉണ്ടായ ഉടനെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് നടന്‍ പൃഥ്വിരാജ്. കൂടാതെ മഞ്ജുവാര്യര്‍, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ തുടങ്ങിയ യുവ നടിമാരും നടിക്ക് പിന്തുണയുമായി രംഗത്തെത്തി. ജോയ് മാത്യു, ബാബുരാജ്, ആസിഫ് അലി തുടങ്ങിയവരും നടിക്ക് പിന്തുണ പ്രഖ്യാപിച്ചു.

മുകേഷിന്റെ ഖേദപ്രകടനം

മുകേഷിന്റെ ഖേദപ്രകടനം

എന്നാല്‍ ഒടുവില്‍ നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പോലും ദിലീപിനെ അനുകൂലിച്ചായിരുന്നു പല നടന്‍മാരും സംസാരിച്ചത്. അധികമായി സംസാരിച്ച ഗണേഷ് കുമാര്‍, മുകേഷ്, ദേവന്‍ തുടങ്ങിയവുടെ നടപടി ഏറെ വിവാദമായി. ഇതിനെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിച്ച നടനായിരുന്നു ബാബുരാജ്. ഇപ്പോള്‍ മുകേഷും ഖേദപ്രകടനം നടത്തിയിരിക്കുകയാണ്. കൂടെ ദേവനും.

ബാബുരാജ് തുറന്നടിക്കുന്നു

ബാബുരാജ് തുറന്നടിക്കുന്നു

ജനറല്‍ ബോഡി യോഗത്തില്‍ ബാബുരാജ് പങ്കെടുത്തിരുന്നില്ല. എന്നാല്‍ യോഗം എടുത്ത തീരുമാനങ്ങള്‍ ശരിയായില്ലെന്ന് നടന്‍ പീന്നീട് തുറന്നടിച്ചു. പ്രമുഖ നടന്‍മാരുടെ തുടക്കത്തില്‍ സ്വീകരിച്ച മൗനത്തെയും അദ്ദേഹം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.

എക്‌സിക്യുട്ടീവ് സമിതി പിരിച്ചുവിടണം

എക്‌സിക്യുട്ടീവ് സമിതി പിരിച്ചുവിടണം

എന്നാല്‍ ഇപ്പോള്‍ ബാബുരാജ് പറയുന്നത് അമ്മയുടെ എക്‌സിക്യുട്ടീവ് സമിതി പിരിച്ചുവിടണമെന്നാണ്. ദിലീപ് അറസ്റ്റിലായത് ദുഖകരമായ സംഭവമാണെന്നു അഭിപ്രായപ്പെട്ട ബാബുരാജ് ജനറല്‍ ബോഡി വിളിച്ചുചേര്‍ത്ത് സംഘടന ക്രമീകരിക്കുകയും വേണമെന്നും ആവശ്യപ്പെട്ടു.

ഇന്നസെന്റ് തൂങ്ങിക്കിടക്കരുത്

ഇന്നസെന്റ് തൂങ്ങിക്കിടക്കരുത്

നിലവിലെ എക്‌സിക്യുട്ടീവ് കമ്മിറ്റി രാജിവയ്ക്കണം. അധ്യക്ഷന്‍ ഇന്നസെന്റ് സംഘടനയില്‍ തൂങ്ങിക്കിടക്കരുത്. അദ്ദേഹം മറ്റൊരാളെ സ്ഥാനം ഏല്‍പ്പിക്കണം. പുതിയ ശക്തരായ സമിതി സംഘടിപ്പിക്കണമെന്നും ബാബുരാജ് ആവശ്യപ്പെട്ടു.

പുതിയ നിര്‍ദേശം

പുതിയ നിര്‍ദേശം

ജയറാം, സുരേഷ് ഗോപി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, മഞ്ജു വാര്യര്‍ എന്നിവരെല്ലാം ചേര്‍ന്ന് താല്‍ക്കാലികമായി ഒരു കമ്മിറ്റി രൂപീകരിക്കട്ടെയെന്നും ബാബുരാജ് പറഞ്ഞു. ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആവശ്യം. അംഗങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്ന കമ്മിറ്റിയാണ് വരേണ്ടതെന്നും ബാബുരാജ് പറഞ്ഞു.

English summary
Actress Attack Case:AMMA exicutive meet on Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X