കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ ഭയന്ന് അമ്മ? നടിമാരുടെ കത്തിൽ ഒരു മാസമായി അടയിരിപ്പ്.. അമ്മ ത്രിശങ്കുവിൽ

Google Oneindia Malayalam News

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം ദിലീപുമായി ബന്ധപ്പെട്ട വിഷയത്തില്‍ താരസംഘടനയായ അമ്മ വീണ്ടും പോര്‍ക്കളമായി മാറാന്‍ ഒരുങ്ങുകയാണ്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെതിരായ അച്ചടക്ക നടപടിയില്‍ ഉടന്‍ തന്നെ തീരുമാനം എടുക്കണം എന്നാവശ്യപ്പെട്ട് നടിമാര്‍ കഴിഞ്ഞ ദിവസം അമ്മയ്ക്ക് വീണ്ടും കത്ത് നല്‍കിയിരുന്നു.

ഇതോടെ സിനിമാ രംഗത്ത് ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കുന്നു. ദിലീപ് വിഷയത്തില്‍ എന്ത് തീരുമാനമെടുക്കും എന്ന ആശങ്കയാണ് അമ്മ നേതൃത്വത്തിനുള്ളത്. ദിലീപിനെ സസ്‌പെന്‍ഡ് ചെയ്താല്‍ അത് സംഘടനയ്ക്കുള്ളില്‍ ഒരു പൊട്ടിത്തെറിക്ക് തന്നെ വഴി തുറന്നേക്കും എന്ന് അമ്മ നേതൃത്വം ഭയക്കുന്നു.

ആദ്യം പുറത്തേക്ക്

ആദ്യം പുറത്തേക്ക്

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിന് തൊട്ടടുത്ത ദിവസമാണ് അമ്മ ട്രഷറര്‍ ആയിരുന്ന ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയത്. രമ്യാ നമ്പീശന്‍ അടക്കമുള്ള നടിമാരും പൃഥ്വിരാജ് അടക്കമുള്ള നടന്മാരും ചെലുത്തിയ സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് അമ്മയ്ക്ക് അത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നത്. എന്നാല്‍ പി്ന്നീട് ഈ തീരുമാനത്തിന്റെ നിയമസാധുത സംശയത്തിലായി.

പിന്നെ അകത്തേക്ക്

പിന്നെ അകത്തേക്ക്

അമ്മയുടെ ബൈലോ പ്രകാരം പുറത്താക്കുന്നതിന് മുന്‍പ് അംഗത്തിന് നോട്ടീസ് കൊടുത്ത് വിശദീകരണം തേടുന്നത് അടക്കമുള്ള നടപടികളെടുക്കേണ്ടതുണ്ട്. ഇതൊന്നും ദിലീപിന്റെ കാര്യത്തില്‍ നടന്നിട്ടില്ല എ്ന്നത് കൊണ്ട് ദിലീപ് പുറത്തല്ല എന്ന് നടന്റെ പക്ഷക്കാര്‍ വാദിച്ചു. അതിടെ ചേര്‍ന്ന ഒരു എക്‌സിക്യൂട്ടീവ് നടന്‍ ജാമ്യത്തില്‍ ഇറങ്ങിയതോടെ തിരിച്ച് എടുക്കാനും തീരുമാനിച്ചു.

നടിമാരുടെ രാജി

നടിമാരുടെ രാജി

എന്നാല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയിരുന്ന രമ്യയും പൃഥ്വിരാജും പോലും അറിയാതെ ആയിരുന്നു ഈ തീരുമാനം. ദിലീപിനെ തിരിച്ചെടുത്ത തീരുമാനം പുറത്തായതോടെ അമ്മ പ്രതിസന്ധിയിലായി. വിമന്‍ ഇന്‍ സിനിമ കലക്ടീവ് അമ്മയെ വിമര്‍ശിച്ച് രംഗത്ത് വന്നു. നടി അടക്കമുള്ളവര്‍ സംഘടനയില്‍ നിന്ന് രാജി വെച്ചു.

അമ്മയ്ക്ക് കത്ത്

അമ്മയ്ക്ക് കത്ത്

അമ്മയില്‍ തുടരുന്ന നടിമാരായ പാര്‍വ്വതി, രേവതി, പത്മപ്രിയ എന്നിവര്‍ ദിലീപിനെ തിരിച്ചെടുത്ത തീരുമാനം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കി. ഇത് പ്രകാരം അ്മ്മ നടിമാരെ ചര്‍ച്ചയ്ക്ക് വിളിച്ചു. ആരോഗ്യകരമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് പറഞ്ഞ അമ്മ പിന്നെ അനങ്ങിയില്ല. ഇതേത്തുടര്‍ന്നാണ് നടിമാര്‍ വീണ്ടും കത്ത് നല്‍കിയത്.

കത്തിൽ അടയിരിക്കുന്നു

കത്തിൽ അടയിരിക്കുന്നു

ഒരുമാസമായിട്ടും നടിമാര്‍ നല്‍കിയ കത്തില്‍ അടയിരിക്കുകയാണ് അമ്മ നേതൃത്വം. അമ്മയില്‍ ആജീവന്ംഗത്വമുള്ള ദിലീപിനെ പുറത്താക്കിയതും തിരിച്ച് എടുത്തതും ബൈലോ പ്രകാരം ആയിരുന്നില്ല. എല്ലാം വാക്കാല്‍ മാത്രം ആയിരുന്നു. ഈ തീരുമാനങ്ങള്‍ ബൈലോ പ്രകാരം നിലനില്‍ക്കില്ല എ്ന്നത് വീണ്ടും ചര്‍ച്ചയാകുന്നതിലാണ് അമ്മ ആശങ്കപ്പെടുന്നത്. ഒരു പൊട്ടിത്തെറിയും അമ്മ ഭയക്കുന്നു.

മീറ്റിംഗ് കൂടട്ടെ

മീറ്റിംഗ് കൂടട്ടെ

നടിമാരുടെ കത്തിനെ കുറിച്ചുള്ള ചോദ്യത്തിന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നല്‍കിയ മറുപടി മീറ്റിംഗ് കൂടട്ടെ എന്നായിരുന്നു. നടിമാര്‍ നല്‍കിയ കത്തിനോട് മൗനം തുടരുക എന്നാതാണ് അമ്മയുടെ മുന്നിലുള്ള ഒരു വഴി. അതല്ലെങ്കില്‍ ജനറല്‍ ബോഡിയില്‍ ദിലീപ് വിഷയം ചര്‍ച്ച ചെയ്ത് അച്ചടക്ക നടപടി വേണ്ട എന്ന തീരുമാനത്തിലെത്തുക എന്നതാണ് നേതൃത്വത്തിന്റെ നീക്കമെന്നാണ് സൂചന.

ഇനി ചർച്ചകൾ വേണ്ട

ഇനി ചർച്ചകൾ വേണ്ട

അതേസമയം ബൈലോ പ്രകാരം ഇക്കാര്യം എക്‌സിക്യൂട്ടീവിന് തന്നെ തീരുമാനിക്കാമെന്ന് വനിതാ അംഗങ്ങള്‍ പറയുന്നു. ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷവും ദിലീപിനെതിരെ അച്ചടക്ക നടപടി വേണ്ട എന്ന നിലപാടുള്ളവരാണ് എന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. ദിലീപിന്‌റെ വിഷയം ഇനിയും ഒരു ചര്‍ച്ചയാവണം എന്ന് അമ്മ നേതൃത്വം ആഗ്രഹിക്കുന്നില്ല.

ദിലീപിനെ അമ്മയ്ക്ക് വേണം

ദിലീപിനെ അമ്മയ്ക്ക് വേണം

ദിലീപ് സംഘടനയില്‍ തുടരണം എന്ന് തന്നെയാണ് അമ്മ നേതൃത്വം ആഗ്രഹിക്കുന്നത്. മുകേഷും ഗണേഷും അടക്കം തുടക്കം മുതല്‍ ദിലീപിന് അനുകൂലമായി നിലപാട് എടുക്കുന്നവരാണ് നേതൃത്വത്തിലുള്ളത്. നടിമാര്‍ സമ്മര്‍ദം ചെലുത്തിയാലും തിരിച്ചെടുത്ത തീരുമാനത്തില്‍ പുനര്‍പരിശോധന വേണ്ട എന്നാകും നേതൃത്വം തീരുമാനിക്കുക. നിരപരാധിത്വം തെളിയിക്കുന്നത് വരെ അമ്മയിലേക്കില്ല എന്നതാണ് ദിലീപിന്‌റെ നിലപാട്.

ഇര ഉഡായിപ്പ്, ഫെമിനിച്ചികളുടെ നാറുന്ന കഥകൾ കയ്യിലുണ്ട്! അതിര് കടന്ന് അധിക്ഷേപംഇര ഉഡായിപ്പ്, ഫെമിനിച്ചികളുടെ നാറുന്ന കഥകൾ കയ്യിലുണ്ട്! അതിര് കടന്ന് അധിക്ഷേപം

മൂന്ന് വർഷം സീരിയൽ നടിയുമായി പ്രണയം.. കല്യാണക്കാര്യം വന്നപ്പോൾ കാല് മാറി, ദുരന്തംമൂന്ന് വർഷം സീരിയൽ നടിയുമായി പ്രണയം.. കല്യാണക്കാര്യം വന്നപ്പോൾ കാല് മാറി, ദുരന്തം

English summary
AMMA's disciplinary action against Dileep is still on cards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X