കൊച്ചി മെട്രോയിൽ ആദ്യ അപകടം! സാരമായി പരിക്കേറ്റ വയോധികൻ ആശുപത്രിയിൽ,അപകടം സംഭവിച്ചത് ഇങ്ങനെ...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: യാത്രക്കാർക്കായി സർവ്വീസ് ആരംഭിച്ച് രണ്ട് ദിവസം പിന്നിട്ടപ്പോൾ തന്നെ കൊച്ചി മെട്രോയിലെ ആദ്യ അപകടവും സംഭവിച്ചു. കൊച്ചി മെട്രോയുടെ ആലുവ സ്റ്റേഷനിലാണ് അപകടമുണ്ടായത്. സ്റ്റേഷനിലെ എസ്കലേറ്ററിൽ നിന്നും യാത്രക്കാരൻ വീണായിരുന്നു അപകടം.

മാറിയുടുക്കാൻ വസ്ത്രങ്ങൾ വേണമെന്ന് ശാലിനി! വിവാഹത്തട്ടിപ്പുകാരിയുടെ 'ഏട്ടൻ നമ്പർ വൺ' പിടിയിലായി....

കൊച്ചി മെട്രോയിൽ ജനകീയ യാത്ര നടത്തിയ ഉമ്മൻചാണ്ടിയും കൂട്ടരും പെടും?ലക്ഷക്കണക്കിന് രൂപ പിഴ?

മെട്രോ സ്റ്റേഷനിലെ എസ്കലേറ്ററിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരനായ ചാലക്കല്‍ നാലുകണ്ടത്തില്‍ അബ്ദുല്‍ ഖാദറി(70)നാണ് പരിക്കേറ്റത്. നിലത്തുവീണ അബ്ദുൾ ഖാദറിന്റെ തലയ്ക്കും കൈയ്ക്കുമാണ് പരിക്കേറ്റത്.

kochimetro

അപകടം സംഭവിച്ച ഉടൻതന്നെ മെട്രോ അധികൃതകരും മറ്റു യാത്രക്കാരും ചേർന്ന് അബ്ദുൽ ഖാദറിനെ സമീപത്തുള്ള നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബ്ദുൽ ഖാദറിന്റെ തലയ്ക്ക് എട്ട് സ്റ്റിച്ച് ഇടേണ്ടി വന്നുവെന്നും, വലതു കൈയ്ക്ക് ഒടിവുണ്ടെന്നും പരിക്ക് ഗുരുതരമല്ലെന്നും ഡോക്ടർമാർ അറിയിച്ചു.

എസ്കലേറ്ററിൽ കയറി പരിചയമില്ലാത്തയാളാണ് അബ്ദുൽ ഖാദറെന്ന് മെട്രോ അധികൃതരും ഡോക്ടർമാരും അറിയിച്ചു. എസ്കലേറ്ററിലൂടെ താഴേക്ക് വരികയായിരുന്ന അബ്ദുൽ ഖാദറിന് യഥാസമയം കൃത്യമായി ഇറങ്ങാൻ കഴിയാതിരുന്നതാണ് അപകടത്തിനിരാക്കിയത്. സംഭവമുണ്ടായ ഉടൻതന്നെ കൊച്ചി മെട്രോ ജീവനക്കാർ അബ്ദുൽ ഖാദറിന് പ്രഥമശുശ്രൂഷ നൽകിയിരുന്നു.

English summary
An old man falls from kochi metro escalator.
Please Wait while comments are loading...