Get Updates
Get notified of breaking news, exclusive insights, and must-see stories!

മിത്ത് വിവാദത്തില്‍ അഖില്‍ മാരാരുടെ പ്രതികരണം ഇങ്ങനെ, 'അപകടകരമായ വിഷയം, ഷംസീര്‍ മാപ്പ് പറയട്ടെ'

കൊച്ചി: സംസ്ഥാനത്ത് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന ശാസ്ത്രവും മിത്തും വിവാദത്തില്‍ പ്രതികരണവുമായി ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവും സംവിധായകനുമായ അഖില്‍ മാരാര്‍. സംസ്ഥാനത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ഒന്നും തന്നെ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുത് എന്നും എല്ലാവരുടേയും വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു നാടിനെയാകെ നശിപ്പിക്കാന്‍ കഴിയുന്ന വിഷയമാണിത് എന്നും വിശ്വാസസംരക്ഷണവുമായി ബന്ധപ്പെട്ട് നടന്ന് കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ കൂടുതല്‍ അപകടത്തിലേക്ക് പോകാതെ നോക്കണം എന്നും അഖില്‍ മാരാര്‍ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അഖില്‍ മാരാരുടെ പ്രതികരണം. അഖില്‍ മാരാരുടെ വാക്കുകള്‍ ഇങ്ങനെയാണ്...

shamser

'വളരെ അപകടം പിടിച്ച വിഷയമായിരുന്നിട്ട് കൂടി വിശ്വാസത്തിന്റെ പേരില്‍ കേരളത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന, അരങ്ങേറി കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ കാണുമ്പോള്‍ നിശബ്ദത പാലിക്കുക എന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ട് ലൈവില്‍ വന്ന് അഭിപ്രായം പറയാം എന്ന് ആഗ്രഹിച്ചത്. അത് ഈ വിഷയത്തിന്റെ ഗ്രാവിറ്റി മനസിലാക്കി കൊണ്ട് തന്നെയാണ്. കേരളത്തില്‍ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന വിഷയം ആറ്റംബോംബിനേക്കാള്‍ അപകടകരമാണ്.

ഒരു നാടിനെ നശിപ്പിക്കാന്‍ ഇത്രത്തോളം അപകടം പിടിച്ച ഒരു വിഷയവുമില്ല. എല്ലാവരുടേയും വിശ്വാസം വലുതാണ്. എല്ലാവരുടേയും വിശ്വാസം സംരക്ഷിക്കപ്പെടേണ്ടതാണ്. അതോടൊപ്പം തന്നെ ആ വിശ്വാസത്തെ ഹനിക്കപ്പെടുന്ന രീതിയില്‍ പ്രസ്താവനകള്‍ ഉത്തരവാദപ്പെട്ട ആളുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ല. ഒരു കഥ ഞാന്‍ പറയാം. ഒരു അടച്ച് വെച്ച ജാറിനുള്ളില്‍ ചുവന്ന ഉറുമ്പുകളേയും കറുത്ത ഉറുമ്പുകളേയും നമ്മള്‍ അടയ്ക്കുന്നു.

ഈ ഉറുമ്പുകള്‍ ഈ ജാറിനുള്ളില്‍ വളരെ സമാധാനത്തോടെയും സന്തോഷത്തോടേയും കൂടി കഴിയുന്നു. നമ്മളിലൊരാള്‍ ഈ അടച്ച് വെച്ച ജാറെടുത്ത് കുലുക്കുകയാണ്. അങ്ങനെ കുലുക്കുമ്പോള്‍ ജാറിനകത്തെ ഉറുമ്പുകള്‍ പരസ്പരം തമ്മില്‍ തള്ളും. കറുത്ത ഉറുമ്പ് വിചാരിക്കും ചുവന്ന ഉറുമ്പ് എന്നെ ഉപദ്രവിച്ചു എന്ന്. ചുവന്ന ഉറുമ്പ് വിചാരിക്കും കറുത്ത ഉറുമ്പ് എന്നെ ഉപദ്രവിച്ചു എന്ന്.

shamser

ഇവര്‍ അതിക്രൂരമായി പരസ്പരം തമ്മില്‍ത്തല്ലി ചാവും. അവര്‍ ഒരുകാലത്തും തിരിച്ചറിയില്ല ഈ കുലുക്കിയ കൈകള്‍ ആരുടേതാണ് എന്നും എന്തുകൊണ്ടാണ് നമ്മള്‍ തമ്മില്‍ തല്ലി മരിച്ചതെന്നും. ഒരുകാലത്ത് മതങ്ങള്‍ കച്ചവടവല്‍ക്കരിക്കപ്പെട്ടെങ്കില്‍ ഇന്ന് മതങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ആയുധങ്ങളാക്കാന്‍ വേണ്ടി മാറ്റിക്കൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് നമ്മളൊക്കെ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.

ക്ഷേത്രം എന്നത് ഹിന്ദു സങ്കല്‍പ്പത്തില്‍ പറയുന്നത് ക്ഷയാത് തായതെ ഇതി ക്ഷേത്രാ എന്നാണ്. നാശത്തില്‍ നിന്ന് നമ്മളെ മുക്തമാക്കുന്ന ഒരു ഇടമാണ് ക്ഷേത്രം. നാശം ആത്മീയമാകാം, ലൗകികമാകാം, സാമ്പത്തികമാകാം, ശാരീരികമാകാം, മാനസികമാകാം. ഏത് വിധത്തിലുള്ള നാശവും മനുഷ്യന് സംഭവിക്കുമ്പോള്‍ അവന്‍ അതില്‍ നിന്ന് മോചനം നേടാന്‍ വേണ്ടിയിട്ട് നമ്മുടെ പൂര്‍വികര്‍ നമുക്ക് വേണ്ടി സൃഷ്ടിച്ച ഒരു ഇടമാണ് ക്ഷേത്രം.

ആ ക്ഷേത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് വ്യക്തമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ആണ്. ആ പ്രമാണ അടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ക്ഷേത്രം നമ്മുടെ മനുഷ്യശരീരമാണ് എന്നാണ് ഞാന്‍ പറയുന്നത്. മനുഷ്യരുടെ മാനസിക-ഭൗതികതലങ്ങള്‍ പലതരത്തിലുള്ളതായതിനാല്‍ ഓരോരുത്തരേയും അവരെ ശരികളിലേക്ക് നയിക്കാന്‍ പലവിധത്തിലുള്ള കഥകള്‍ സൃഷ്ടിക്കപ്പെടേണ്ടി വന്നിട്ടുണ്ട്.

പലവിധത്തിലുള്ള കെട്ടുകഥകള്‍ സൃഷ്ടിക്കപ്പെടേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം തന്നെ ആത്യന്തികമായി ഒരു മനുഷ്യന്റെ നന്മക്ക് വേണ്ടി ഉപയോഗിക്കുന്നിടത്തോളം കാലം തെറ്റല്ല. ബിഗ് ബോസ് ഹൗസില്‍ ഒരു കോടതി സീനുണ്ടായിരുന്നു. അതില്‍ എന്നെ ശിക്ഷിക്കുന്നതിന്റെ ഭാഗമായിട്ട് ഞാന്‍ ഏത്തമിടുന്നുണ്ട്. ആ സമയം ഞാന്‍ എന്താണ് പറഞ്ഞിരുന്നത് എന്ന കാര്യം അവര്‍ മ്യൂട്ട് ചെയ്തിരുന്നു എന്ന് ഞാന്‍ കഴിഞ്ഞ ദിവസമാണ് മനസിലാക്കിയത്.

shamser

ആ സമയം ഞാന്‍ ചൊല്ലിയത് ഗണപതി സ്‌തോത്രമാണ്. അതായത് ഞാന്‍ തെറ്റ് ചെയ്ത് കഴിഞ്ഞാല്‍ ഗണപതി ഭഗവാന്റെ മുന്നില്‍ ചെന്ന് ഏത്തമിടും. ബിഗ് ബോസില്‍ എനിക്ക് പറ്റിയ തെറ്റ് എന്റെ സഹമത്സരാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ പരാജയപ്പെട്ടവനായി കാണിക്കാന്‍ ആഗ്രഹിക്കാത്തിടത്തോളം കാലം ഞാനെന്ത് ചെയ്തു എന്റെ തെറ്റിനെ ഗണപതിക്ക് മുന്‍പില്‍ ഏറ്റുപറഞ്ഞു. ഇതിന്റെ പേരില്‍ ഹൗസിനുള്ളില്‍ ഭയങ്കരമായ തര്‍ക്കവുമൊക്കെ നടന്നു.

പക്ഷെ അത് വിശ്വാസവുമായി ബന്ധപ്പെട്ട ഒരു കണ്ടന്റ് ആയത് കൊണ്ടായിരുന്നു നിങ്ങളാരും അത് കേള്‍ക്കാതിരുന്നത്. എന്നെ സംബന്ധിച്ച് ഞാനൊരു ഗണപതി ഭക്തനാണ്. ഗണപതി സിദ്ധിയുടെയും ബുദ്ധിയുടേയും നാഥനാണ്. അതുപോലെ തന്നെ തടസങ്ങളില്‍ നിന്ന് മുന്നോട്ട് നയിക്കാനായി എനിക്ക് കരുത്ത് നല്‍കുന്ന ഒരു ശക്തിയായിട്ടാണ് ഞാന്‍ വിഘ്‌നേശ്വരനെ കാണുന്നത്.

അതിന്റെ അര്‍ത്ഥം മറ്റുള്ളവരെ വിശ്വാസങ്ങള്‍ മോശമാണ് എന്നല്ല. അതിനെ തള്ളിപ്പറയാന്‍ ഒരിക്കലും ഞാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ ബീമാപള്ളിയിലും ക്രിസ്ത്യന്‍ പള്ളിയിലും പോകുന്ന ആളാണ്. നമ്മള്‍ ആരേയും തള്ളി പറയാന്‍ പാടില്ല. അപ്പോള്‍ ഇന്ന് കേരളത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന വിശ്വാസസംരക്ഷണവുമായി ബന്ധപ്പെട്ട് നടന്ന് കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ കൂടുതല്‍ അപകടത്തിലേക്ക് പോകാതെ നോക്കണം.

നമ്മുടെ സ്പീക്കറുടെ കൈയില്‍ രണ്ട് ഫ്യൂസുണ്ട്. പഴയ വന്ദനം സിനിമയില്‍ ലാലേട്ടന്‍ പറയുന്ന കണക്ക് താങ്കള്‍ വിചാരിച്ചാല്‍ കേരളത്തില്‍ വലിയ വിഷയങ്ങളില്ലാതാകും. ബഹുമാനപ്പെട്ട സ്പീക്കറുടെ ഖേദപ്രകടനം കൊണ്ട് വിശ്വാസികള്‍ക്ക് അങ്ങയുടെ പ്രസ്താവന കൊണ്ടുണ്ടാക്കിയ മാനസിക വേദന ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് അങ്ങ് മനസിലാക്കുന്നുണ്ടെങ്കില്‍ ദയവ് ചെയ്ത് ഈ ആറ്റം ബോംബ് അങ്ങ് ഡിഫ്യൂസ് ചെയ്യണം. ആ ഫ്യൂസ് അങ്ങയുടെ കൈയിലാണ്. അതിനി ആളിക്കത്തിച്ച് രാഷ്ട്രീയനേട്ടം കൊയ്യാന്‍ വേണ്ടി പലരും ശ്രമിക്കും.

അതിന് വേണ്ടി നമ്മുടെ നാടിനെ വിട്ട് കൊടുക്കരുത്. മുന്‍പ് ശബരിമലയുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോഭം പോലെ വിശ്വാസത്തെ തെരുവിലിട്ട് വലിച്ചിഴക്കുന്നതിന് ദയവ് ചെയ്ത് രാഷ്ട്രീയ നേതാക്കന്‍മാര്‍ കൂട്ട് നില്‍ക്കരുത് എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. ഏതെങ്കിലും രീതിയില്‍ വിശ്വാസികളുടെ മനസിനെ വേദനിപ്പിക്കുന്ന ഒരു പ്രസ്താവന നിങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് തിരുത്തപ്പെടേണ്ടതാണ്.

ഇനിയും ഇത്തരം പ്രസ്താവനകള്‍ നമ്മുടെ രാഷ്ട്രീയ നേതാക്കന്‍മാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുത്. നമ്മുടെ രാജ്യത്ത് ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് അവരുടെ ആശയമുണ്ട്. എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് അവരുടെ രാഷ്ട്രീയമുണ്ട്. ആശയങ്ങള്‍ എന്താണെന്ന് നിങ്ങള്‍ തിരിച്ചറിയുക. ഒരു ഖേദപ്രകടനം നടത്തി എന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടാനില്ല.

ഇത് നടത്താതിരുന്നത് കൊണ്ട് ഒരുപാട് നഷ്ടപ്പെടാനുണ്ട് എന്നും മനസിലാക്കുക. അങ്ങയുടെ വിശ്വാസം പോലെ തന്നെ വിലപ്പെട്ടതാണ് മറ്റുള്ളവരുടെ വിശ്വാസം. ഇതിന്റെ പേരില്‍ ആരൊക്കെ എന്നെ വന്ന് തെറി വിളിച്ചാലും എനിക്കൊരു കോപ്പും സംഭവിക്കാനില്ല. ഞാനിന്നലെ വരെ ജീവിച്ചത് പോലെ നാളേയും ജീവിക്കും. ഈ വിഷയത്തില്‍ അഭിപ്രായം പറയണം എന്ന് തോന്നിയത് കൊണ്ട് അഭിപ്രായം പറയുകയാണ്'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+