ആര്‍ജെ സൂരജ് വിഷയത്തില്‍ പ്രതികരണവുമായി എഎന്‍ ഷംസീര്‍ എംഎല്‍എ

  • Posted By: Desk
Subscribe to Oneindia Malayalam

കണ്ണൂര്‍: ആര്‍ജെ സൂരജിനെതിരെ നടക്കുന്ന വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഡിവൈഎഫ്ഐ നേതാവ് എഎന്‍ ഷംസീര്‍ എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷംസീര്‍ എംഎല്‍എ പ്രതികരിച്ചത്. മലപ്പുറത്ത് എയ്ഡ്‌സ് ബോധവല്‍കരണവുമായി ബന്ധപ്പെട്ട് ഫ്‌ളാഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടികള്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ തെമ്മാടികൂട്ടങ്ങളെ വിമര്‍ശിച്ചതാണ് പ്രവാസിയായ ഒരു കലാകാരന് മതമൗലിക വാദികളുടെ ഭീഷണിയും, തെറിയഭിഷേകവും നേരിടേണ്ടിവന്നത്.

അത് അദ്ദേഹത്തിന്റെ ജോലിയെപ്പോലും ബാധിക്കുന്ന നിലയിലേക്ക് മതമൗലികവാദിക്കള്‍ എത്തിക്കുകയാണ് ചെയ്ത് എന്ന് ഷംസീര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. വിശ്വാസം അടിച്ചേല്‍പ്പിക്കേണ്ട സംഗതിയാണെന്നാണോ ഇവര്‍ ധരിച്ചു വെച്ചിരിക്കുന്നതെന്നും.

 shamseer

തെറി ഉപയോഗിച്ചല്ല പ്രബോധനം ചെയ്യേണ്ടത് എന്നത് സാമാന്യ ബുദ്ധി പോലുമില്ലാത്ത ഇത്തരക്കാരെ ഒരു വിശ്വാസി സമൂഹവും അംഗീകരിക്കുമെന്ന് തോന്നുന്നില്ലന്നും ഷംസീര്‍ പോസ്റ്റിലൂടെ പങ്കുവെക്കുന്നു. വിമര്‍ശനത്തോട് എന്തിനാണ് ഇവരിത്ര അസഹിഷ്ണുത കാണിക്കുന്നത് എന്നത് മനസിലാകുന്നില്ല. ഇവരുടെയൊക്കെ പ്രവൃത്തികള്‍ പൊതു സമൂഹം കാണുന്നുണ്ട്, വിലയിരുത്തുന്നുണ്ട് എന്ന് മനസിലാക്കാന്‍ വിശ്വാസിസമൂഹം തയ്യാറാവേണ്ടതുണ്ട്.

സമാധാനത്തിന്റെ മതത്തെ അസഹിഷ്ണുതയുടെ മതമാക്കി മാറ്റാന്‍ ശ്രമിക്കുന്ന ഇത്തരക്കാര്‍ക്കെതിരെ വിശ്വാസിസമൂഹം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് എന്നുമാണ് ഷംസീര്‍ എംഎല്‍എ ഫേസ്ബുക്ക് പോസറ്റിലൂടെ വ്യക്തമാക്കുന്നത്. ആര്‍ജെ സൂരജിന് പിന്തുണയുമായി നേരത്തെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് രംഗത്ത് വന്നിരുന്നു. അതിനു പിന്നാലെയാണ് ഡിവൈഎഫ് ഐ സംസ്ഥാന പ്രസിഡന്റുകൂടിയായ എഎന്‍ ഷംസീര്‍ എംഎല്‍എയും പ്രതികരണവുമായി രംഗത്തെത്തിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
dyfi leader an shamseer mla responce on rj sooraj issue through facebook

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്