Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഷയെ മാരകമായി ആക്രമിച്ചത് അനാറുള്‍ ഇസ്ലാമെന്ന് അമീറുള്‍ ഇസ്ലാം... പോലീസിന്റെ 'കഷ്ടകാലം'

കൊച്ചി: ജിഷ വധക്കേസില്‍ പ്രതിയെ പിടിക്കാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു തുടക്കത്തില്‍ പോലീസിനെ വലച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പിടിച്ച പ്രതിയാണ് പോലീസിന് വല്ലാതെ വലച്ചുകൊണ്ടിരിയ്ക്കുന്നത്.

അമീറുള്‍ ഇസ്ലാം എന്ന അസംകാരന്‍ മൊഴിമാറ്റിപ്പറഞ്ഞുകൊണ്ട് പോലീസിനെ വെള്ളം കുടിപ്പിയ്ക്കുകയാണ്. പോലീസ് ആണെങ്കില്‍ ആശയക്കുഴപ്പത്തിലായി നട്ടം തിരിയുന്നു.

താന്‍ ഒറ്റയ്ക്കാണ് കൊലനടത്തിയത് എന്ന് ആദ്യം സമ്മതിച്ച അമീറുള്‍ ഇസ്ലാം ഇപ്പോള്‍ എല്ലാം മാറ്റിപ്പറയുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജിഷയെ കൊന്നത് സുഹൃത്ത് അനാറുള്‍ ഇസ്ലാമിനൊപ്പമാണ് എന്നാണത്രെ അമീര്‍ പോലീസിനോട് പറഞ്ഞത്.

കൊന്നത് തനിച്ചല്ല

കൊന്നത് തനിച്ചല്ല

ജിഷയെ കൊന്നത് തനിച്ചല്ലെന്നാണ് ഇപ്പോള്‍ അമീറുള്‍ ഇസ്ലാം പോലീസിനോട് പറയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അനാറുള്‍ ഇസ്ലാം

അനാറുള്‍ ഇസ്ലാം

അമീറുള്‍ ഇസ്ലാമിന്റെ സുഹൃത്ത് അനാറുള്‍ ഇസ്ലാമും കൊല നടത്താന്‍ കൂടെയുണ്ടായിരുന്നു എന്നാണ് പറയുന്നത്. അനാറുള്ളിനെ പിടികൂടാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.

ക്രൂരമായി ആക്രമിച്ചത്

ക്രൂരമായി ആക്രമിച്ചത്

ജിഷയെ അതിക്രൂരമായി ആക്രമിച്ചത് അനാറുള്‍ ഇസ്ലാം ആണെന്നാണ് അമീറുള്‍ ഇപ്പോള്‍ പോലീസിന് മൊഴി നല്‍കിയിട്ടുള്ളതത്രെ.

പോലീസിനെ വെട്ടിച്ച അനാറുള്‍

പോലീസിനെ വെട്ടിച്ച അനാറുള്‍

അസമില്‍ വച്ച് കേരള പോലീസ് സംഘം അനാറുള്‍ ഇസ്ലാമിനെ പിടികൂടി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം അയാള്‍ പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടു.

രണ്ട് പ്രതികള്‍?

രണ്ട് പ്രതികള്‍?

ജിഷയെ കൊലപ്പെടുത്തിയത് രണ്ട് പേര്‍ ചേര്‍ന്നാകാം എന്നായിരുന്നു പോലീസ് ഇടയ്ക്ക് വച്ച് എത്തിയ നിഗമനം. ജിഷയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ തിരിച്ചറിയാത്ത വിരലടയാളം ആയിരുന്നു ഇങ്ങനെ ഒരു സംശയം ജനിപ്പിച്ചത്.

ശരീരത്തിലെ മുറിവുകള്‍

ശരീരത്തിലെ മുറിവുകള്‍

ജിഷയുടെ ശരീരത്തില്‍ മുപ്പതിലധികം മുറിവുകള്‍ ഉണ്ടായിരുന്നു. അതില്‍ പത്തില്‍ താഴെ മുറിവുകളേ തന്റെ ആക്രമണത്തില്‍ ഉണ്ടായിട്ടുള്ളൂ എന്നാണ് അമീറുള്‍ ഇസ്ലാം മൊഴി നല്‍കിയിരുന്നത്. ഇതും സംശയം ജനിപ്പിച്ചു.

കുറ്റസമ്മതം

കുറ്റസമ്മതം

താന്‍ ഒറ്റയ്ക്കാണ് ജിഷയെ വധിച്ചത് എന്നായിരുന്നു അമീറുള്‍ ഇസ്ലാമിന്റെ കുറ്റസമ്മത മൊഴി. ഇതിനെ സാധൂകരിയ്ക്കുന്ന കഥകളും ഇയാള്‍ പോലീസിനോട് തുടക്കത്തില്‍ പറഞ്ഞിരുന്നു.

എല്ലാം കളവാണോ?

എല്ലാം കളവാണോ?

എന്നാല്‍ അമീറുള്‍ പറഞ്ഞ പലകാര്യങ്ങളും നുണയായിരുന്നുവെന്ന് പോലീസിന് ശാസ്ത്രീയ പരിശോധയില്‍ ബോധ്യപ്പെട്ടിട്ടുണ്ട്.

കത്തിയും ഷര്‍ട്ടും

കത്തിയും ഷര്‍ട്ടും

കൊലനടത്താന്‍ ഉപയോഗിച്ച കത്തി എവിടെയാണെന്നോ, കൊലനടത്തുമ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ട് എവിടെയാണെന്നോ അമീറുള്‍ ഇസ്ലാമിനെ കൊണ്ട് പറയിപ്പിയ്ക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

തള്ളിയ സാധ്യത

തള്ളിയ സാധ്യത

കൊലപാതകത്തില്‍ അമീറുള്‍ ഇസ്ലാമിന്റെ കൂടെ മറ്റാരെങ്കിലും ഉണ്ടായിരിക്കാനുള്ള സാധ്യത കുറവാണെന്നാണ് പോലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാല്‍ അമീറുള്‍ വീണ്ടും മൊഴിമാറ്റിയപ്പോള്‍ അന്വേഷ സംഘം ശരിയ്ക്കും കുഴങ്ങി.

വിവരം ചോരുന്നുണ്ടോ?

വിവരം ചോരുന്നുണ്ടോ?

ജിഷ വധം സംബന്ധിച്ച് ഓരോ ദിവസവും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും ചര്‍ച്ചകളും അമീറുള്‍ ഇസ്ലാം കൃത്യമായി അറിയുന്നുണ്ടോ എന്ന് പോലും സംശയിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.

ഗൂഢാലോചനാ സിദ്ധാന്തം

ഗൂഢാലോചനാ സിദ്ധാന്തം

ജിഷയുടെ കൊലപാതകത്തിന് പിറകില്‍ വന്‍ശക്തികളുണ്ടെന്ന ആക്ഷേപം നേരത്തേ ഉയര്‍ന്നതാണ്. ഇപ്പോള്‍ ആ ഗൂഢാലോചനാസിദ്ധാന്തം വീണ്ടും ശക്തി പ്രാപിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+