കഞ്ചാവ് കേസില്‍ പിടികിട്ടാപുള്ളി;ചെക്യാട് ഗ്രാമ പഞ്ചായത്ത് അംഗത്തെ പിടിക്കാൻ ആന്ധ്ര പോലീസ് നാദാപുരത്ത് 

  • Posted By: sreejith kk
Subscribe to Oneindia Malayalam

നാദാപുരം: കേരളത്തിലേക്ക് വിശാഖപട്ടണത്തിൽ നിന്ന് കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ ചെക്യാട് ഗ്രാമ പഞ്ചായത്ത് അംഗത്തെ തേടി ആന്ധ്ര പോലീസ് നാദാപുരത്ത്. മുസ്ലീംലീഗ് അംഗംകൂടിയയായ പോകുന്നുമ്മല്‍ ഹനീഫ(40) നെയാണ് വിശാഖപട്ടണം മേട്രോപോളിറ്റില്‍ കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചത്. എട്ടു വര്‍ഷം മുമ്പാണ് കഞ്ചാവ് കടത്തുന്നതിനിടെ ഹനീഫയെ ആന്ധ്രാപോലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങളോളം ജയിലില്‍ കഴിഞ്ഞ ഹനീഫ ജാമ്യത്തില്‍ ഇറങ്ങി നാട്ടിലെത്തുകയായിരുന്നു.

drug

കോടതി പിന്നീട് ഹാജാരകുന്നതിനെ തുടര്‍ന്നാണ് ഇയാളെ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചത് .വിശാഖ പട്ടണം കോടതിയുടെ അറസ്റ്റ് വാറണ്ടുമായാണ് ആന്ധ്രപോലീസ് ഹനീഫയെ തേടി കഴിഞ്ഞ ദിവസം പറക്കടയില്‍ എത്തിയത് . 
ഹനീഫയുടെ  വീട്ടിലും ചെക്ക്യട് വില്ലേജ് ഓഫീസിലും പോലീസ് അറസ്റ്റ് വാറണ്ട് പതിച്ചിട്ടുണ്ട് .ഹനീഫയെ കണ്ടെത്താന്‍ വിശാഖ പട്ടണത്ത് നിന്നെത്തിയ പോലീസിന് കഴിയാത്തതിനാല്‍ ഇവര്‍ നാട്ടുകാരുടെ മുമ്പാകെ അറസ്റ്റ് വാറണ്ട് വായിച്ച് കേള്‍പ്പിച്ച ശേഷമാണ് മടങ്ങിയത് .മുസ്ലീംലീഗിലെ ഗ്രൂപ്പ്‌ പോരിനെ തുടര്‍ന്ന് വി പി മൂസ ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവെച്ചതിലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്.


ലീഗിന്‍റെ ഉറച്ച കോട്ടയായ പറകടവില്‍ ഹനീഫയ്ക്ക് വേണ്ടി ഒരു വിഭാഗം യുവാക്കള്‍ രംഗത്ത്‌ വന്നതോടെയാണ് കടുത്ത എതിര്‍പ്പിനെ മറികടന്ന് നേതൃത്വം ഹനീഫയെ സ്ഥാനാര്‍ത്ഥിയാക്കിയത്.നാദാപുരം ഉമ്മന്നൂര്‍ പാറക്കടവ് മേഖലയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കിയിട്ട് വര്‍ഷങ്ങളായി. ഇതിനിടെയാണ് ഉമ്മന്നൂരിലെ ഒരു സ്കൂളിളില്‍ വിദ്യാര്‍ഥികളെ കഞ്ചാവുമായി നാട്ടുകാര്‍ പിടികൂടിയത് . ഈ കുട്ടിയെ പോലീസിന് കൈമാറാതെ മോചിപ്പിച്ചത് ഹനീഫയുടെ നേതൃത്വത്തിലുള്ളവരണെന്ന് ആരോപണമുണ്ട്. ചെക്ക്യട്‌ ഗ്രമപഞ്ചായത്തിലെ പതിമുന്നാം വാര്‍ഡ്‌ മെമ്പറാണ് ഹനീഫ  .രണ്ട് വര്‍ഷം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് സി പി ഐ എം സ്ഥാനാര്‍ഥി ബിനുവിനെ പരാജയപ്പെടുത്തി പാറക്കടവ് വാര്‍ഡില്‍ നിന്ന് ഹനീഫ വിജയിച്ചത് .

റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്കൂട്ടറിൽ എത്തി കഞ്ചാവ് വിതരണം; അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
andhra police in nadapuram to arrest drug case culprit

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്