കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനിതാ പ്രതാപ് ആം ആദ്മി പാര്‍ട്ടി സ്ഥാനം രാജിവെച്ചു

Google Oneindia Malayalam News

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ആം ആദ്മി പാര്‍ട്ടിയുടെ കേരള ഘടകത്തിലും പ്രശ്‌നങ്ങള്‍. പാര്‍ട്ടിയുടെ എറണാകുളം സ്ഥാനാര്‍ഥിയായിരുന്ന പ്രമുഖ പത്രപ്രവര്‍ത്തക അനിതാ പ്രതാപ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായാണ് സൂചന. ഇതിന് മുന്നോടിയായി അനിതാ പ്രതാപ് പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ രാജിവെച്ചു.

ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ മീഡിയ കോര്‍ഡിനേറ്ററാണ് അനിതാ പ്രതാപ്. ഈ പദവിയാണ് ഇവര്‍ രാജിവെച്ചത്. പ്രധാനപ്പെട്ട ചുമതലകള്‍ ലഭിക്കാത്തതാണ് അനിതാ പ്രതാപിന്റെ രാജിക്ക് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയിലെയും വിദേശങ്ങളിലെയും പ്രമുഖ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ലോകം മുഴുവന്‍ അറിയപ്പെടുന്ന ഈ മലയാളി ജേര്‍ണലിസ്റ്റ്.

anita-pratap

എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി അട്ടിമറി വിജയം പ്രതീക്ഷിച്ചെത്തിയ അനിതാ പ്രതാപിന് എറണാകുളത്ത് നിരാശയാകേണ്ടി വന്നു. യു ഡി എഫിന്റെ കെ വി തോമസ് എണ്‍പത്തേഴായിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചപ്പോള്‍ ഇടതു സ്വതന്ത്രനും, ബി ജെ പി സ്ഥാനാര്‍ഥിക്കും പിന്നില്‍ നാലാമതെത്താനേ അനിതാ പ്രതാപിന് കഴിഞ്ഞുള്ളൂ.

ജയിക്കുമെന്ന് പ്രതീക്ഷിച്ച മണ്ഡലത്തില്‍ വെറും അമ്പത്തൊന്നായിരത്തില്‍ പരം വോട്ടുകള്‍ മാത്രമാണ് അനിതാ പ്രതാപിന് കിട്ടിയത്. അഴിമതിക്കെതിരായ യുദ്ധം, സാധാരണക്കാരന്റെ പാര്‍ട്ടി തുടങ്ങിയ പ്രചാരണങ്ങളൊന്നും കൊച്ചിയില്‍ ഏറ്റില്ല. കേരളത്തില്‍ മാത്രമല്ല ആം ആദ്മി പാര്‍ട്ടി ദേശീയ തലത്തിലും പ്രതിസന്ധി നേരിടുകയാണ്. മറ്റൊരു ജേര്‍ണലിസ്റ്റ് - സെലിബ്രിറ്റി നേതാവായ ഷാസിയ ഇല്‍മിയും ക്യാപ്റ്റന്‍ ഗോപിനാഥും പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു.

ഇന്ത്യയില്‍ ഇല്ലാത്തിനാലാണ് ആം ആദ്മി പാര്‍ട്ടിയുടെ മീഡിയ കോര്‍ഡിനേറ്റര്‍ സ്ഥാനം രാജിവെച്ചതെന്ന് അനിതാ പ്രതാപ് പിന്നീട് അറിയിച്ചു.

English summary
Report says famous journaist Anita Pratap resigned Aam Aadmi Party positions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X