കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പൂജ ബംബര്‍ അടിച്ച വ്യക്തി പേര് വിവരങ്ങള്‍ പുറത്തുവിടാത്തത് നന്നായി'; അനൂപിന്റെ ഭാര്യ മായ

Google Oneindia Malayalam News
anoop

തിരുവനന്തപുരം: പത്ത് കോടി പൂജ ബംബര്‍ അടിച്ച വ്യക്തി പേര് വിവരങ്ങള്‍ പുറത്തുവിടരുതെന്ന് പറഞ്ഞത് നന്നായെന്ന് കഴിഞ്ഞ വര്‍ഷത്തെ 25 കോടിയുടെ ഓണം ബംബര്‍ അടിച്ച അനൂപിന്‍ഫെ ഭാര്യ മായ. പേരും വിവരവും പുറത്തുവിട്ടത് കൊണ്ടാണ് തങ്ങള്‍ ഇത്രയധികം പ്രശ്‌നങ്ങള്‍ നേരിട്ടതെന്നും മായ കൂട്ടിച്ചേര്‍ത്തു. ലോട്ടറി അടിച്ച ശേഷം ആളുകള്‍ കടം ചോദിക്കുന്നുണ്ടെങ്കിലും ശീലമായതുകൊണ്ട് കാര്യമായി എടുക്കാറില്ലെന്നും ലോട്ടറി അടിത്തവര്‍ പണം സൂക്ഷിച്ച് ചെലവാക്കണമെന്നും മായ പറഞ്ഞു.

അതേസമയം, ബംബര്‍ അടിച്ച ശേഷവും അനൂപ് ലോട്ടറി എടുക്കല്‍ തുടര്‍ന്നിരുന്നു. പലപ്പോഴും 5000 രൂപ വരെ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഒരു ലോട്ടറി കച്ചവടം കൂടി അനൂപ് തുടങ്ങിയിരിക്കുകയാണ്. മണക്കാട് ജംഗ്ഷനിലാണ് ജനുവരി 20 ന് കട തുറന്നത്. ഭാര്യ മായയുടെ കൂടി പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് എംഎ ലക്കി സെന്റര്‍ എന്നാണ് കടയ്ക്ക് പേരിട്ടിരിക്കുന്നത്.

ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന തന്റെ ജീവിതത്തില്‍ മാറ്റം വരുത്തിയത് ലോട്ടറിയാണ്. അതുകൊണ്ടാണ് ലോട്ടറിക്കച്ചവടം തന്നെ തുടങ്ങാന്‍ തീരുമാനിച്ചതെന്ന് അനൂപ് പറഞ്ഞിരുന്നു. ഇതോടൊപ്പം തന്നെ മറ്റ് ചില സംരഭങ്ങളുമുണ്ട്. എം. എ ലക്കി സെന്റര്‍ എന്നാണ് ലോട്ടറിക്കടയുടെ പേര്. ഭാര്യ മായയുടേയും തന്റെയും പേരുകളുടെ ആദ്യാക്ഷരം ചേര്‍ത്താണ് എം എ ലക്കി സെന്ററെന്ന് കടയ്ക്ക് പേരിട്ടിരിക്കുന്നതെന്നും അനൂപ് പറഞ്ഞിരുന്നു.

ജീവിതം നല്ല രീതിയില്‍ മൂന്നോട്ട് പോവുന്നു. ലോട്ടറി അടിച്ചതിന് ശേഷവും കുറച്ച് ദിവസം ഓട്ടോ ഓടിയെങ്കിലും ആളുകള്‍ക്ക് പൈസ തരാന്‍ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ അനിയനാണ് വണ്ടി ഓടിക്കുന്നതെന്നും അനൂപ് പറയുന്നു. ബംബറിന് ശേഷവും ഒരു 5000 രൂപ ലോട്ടറിയായി അടിച്ചിരുന്നു. മുക്കാലയ്ക്കല്‍ ക്ഷേത്രത്തിന് അടുത്ത് പുതിയൊരു വീട് വാങ്ങിയിട്ടുണ്ട്. ഈ വീട്ടിലും ആളുകള്‍ സഹായം അഭ്യര്‍ത്ഥിച്ച് എത്തുന്നുണ്ടെന്ന് അനൂപ് പറയുന്നു,.

അതേസമയം, പൂജാ ബമ്പറിന്റെ 10 കോടി രൂപയുടെ ലോട്ടറി അടിച്ചയാള്‍ പേര് പരസ്യമാക്കരുതെന്നാണ് ലോട്ടറി വകുപ്പിനോട് അഭ്യര്‍ഥിച്ചിരുന്നു. തൃശൂരിലെ ഐശ്വര്യ ലോട്ടറി ഏജന്‍സിയില്‍ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പേര് പരസ്യമാക്കരുതെന്ന് ജേതാവ് ആവശ്യപ്പെട്ടാല്‍ ലോട്ടറി വകുപ്പ് വ്യക്തി വിവരങ്ങള്‍ പുറത്തുവിടാറില്ല. 2022 നവംബര്‍ 20 നായിരുന്നു പൂജാ ബമ്പര്‍ നറുക്കെടുപ്പ്.

English summary
Anoop's wife Maya Says It is good that the person who hit Pooja Bumper did not release name
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X