Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹകരിച്ചാൽ രാജകുമാരിയെപ്പോലെ വിവാഹം..!! ലക്ഷങ്ങൾ ബാങ്കിൽ..!! ഞണ്ട് വിക്ടറിന് പീഡനത്തിന് സഹായി ഭാര്യ!

കൊല്ലം: കുണ്ടറയില്‍ പേരക്കുട്ടിയായ പത്ത് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിക്കെതിരെ കൂടുതല്‍ കേസുകള്‍. ഇയാള്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ബന്ധുവായ മറ്റൊരു പെണ്‍കുട്ടി കൂടി രംഗത്ത് എത്തി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ ഈ പെണ്‍കുട്ടിയേയും പീഡിപ്പിച്ച് വരികയാണ് എന്നാണ് വിവരം.

Read Also: സൂപ്പര്‍താരത്തിന് ഒരേ സമയം രണ്ട് കാമുകിമാര്‍..!! ഉപയോഗിച്ച ശേഷം തഴഞ്ഞു..!! വെളിപ്പെടുത്തലുമായി നടി!!

Read Also: കൊല്ലും.. റേപ്പ് പഠിപ്പിക്കും... അപർണയ്ക്കും പി ഗീതയ്ക്കും സദാചാര നാട്ടുക്കൂട്ടത്തിന്റ ഊരുവിലക്ക്..!

Read Also:അമ്മ തന്നെ പ്രണയിക്കാന്‍ സമ്മതിക്കുന്നില്ല..!! പരാതിയുമായി മകന്‍ പോലീസ് സ്‌റ്റേഷനില്‍..!!

മൂന്ന് വർഷത്തോളമായി പീഡനം

കുണ്ടറയില്‍ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പത്ത് വയസ്സുകാരിയായ പെണ്‍കുട്ടിയുടെ ബന്ധുവാണ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്ന പെണ്‍കുട്ടി. പല വിധത്തിലുള്ള പ്രലോഭനങ്ങള്‍ നല്‍കി മൂന്ന് വര്‍ഷത്തോളമായി ഇയാള്‍ ഈ പെണ്‍കുട്ടിയേയും പീഡിപ്പിക്കുന്നുവത്രേ.

കൂട്ട് നിന്നത് ഭാര്യ

പ്രതിക്ക് കൂട്ടുനിന്നത് സ്വന്തം ഭാര്യ തന്നെയാണ് എന്നാണ് വെളിപ്പെടുത്തല്‍. പ്രഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റന്‍ സാധിക്കാത്ത വിധം ക്രൂരമായിട്ടായിരുന്നു പീഡനം. ഇയാളുടെ വീട്ടില്‍ വെച്ച് ഭാര്യയുടെ അറിവോടെ ആയിരുന്ന പീഡനം നടന്നത്.

ലക്ഷങ്ങൾ വാഗ്ദാനം

പെണ്‍കുട്ടിയെ രാജകുമാരിയെപ്പോലെ വിവാഹം ചെയ്ത് വിടാം എന്നായിരുന്നുവത്രേ വാഗ്ദാനം. മാത്രമല്ല പത്ത് ലക്ഷം രൂപം ബാങ്കില്‍ ഇട്ടുതരാമെന്നും ഇയാള്‍ വാഗ്ദാനം നടത്തിയത്രേ. മരിച്ച പെണ്‍കുട്ടിയേയും ഇതേരീതിയില്‍ പ്രലോഭിച്ചാണ് ഇയാള്‍ പീഡിപ്പിച്ചതെന്നാണ് വിവരം.

വിക്ടറിനും ഭാര്യയ്ക്കുമെതിരെ കേസ്

പ്രതി വിക്ടറിനെതിരെ ഈ പരാതിയിലും പോസ്‌കോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാളുടെ ഭാര്യയേയും കേസില്‍ പ്രതി ചേര്‍്ത്തിട്ടുണ്ട്. പീഡനത്തിന് എല്ലാ വിധ സഹായവും ചെയ്ത് കൊടുത്തത് ഇവരാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

പീഡിപ്പിച്ചത് പ്രലോഭിപ്പിച്ച്

മരിച്ച പത്ത് വയസ്സുകാരിയോടും വിക്ടര്‍ ഇതേ തന്ത്രമാണ് പ്രയോഗിച്ചതെന്ന് മൂത്തപെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഈ രണ്ട് പെണ്‍കുട്ടികളുടേയും പേരില്‍ ബാങ്കില്‍ നാല് ലക്ഷം വീതം നിക്ഷേപിച്ചിട്ടുണ്ടെന്ന് മുത്തച്ഛന്‍ പറഞ്ഞതായി പെണ്‍കുട്ടി മൊഴി കൊടുത്തിരുന്നു.

മൂത്ത പെൺകുട്ടിയുടെ മൊഴി

മുത്തച്ഛന്‍ തങ്ങള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്നും ബാങ്കില്‍ തങ്ങള്‍ക്കായി പണം നിക്ഷേപിച്ചിട്ടുണ്ടെന്നും വീട് രണ്ടുപേര്‍ക്കുമുള്ളതാണ് എന്നുമാണ് ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിച്ചത് എന്നാണ മൂത്ത പെണ്‍കുട്ടി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

അമ്മയ്ക്കും മുത്തശ്ശിക്കും അറിയാം

പെണ്‍കുട്ടിയുടെ അമ്മയ്ക്കും മുത്തശ്ശിക്കും പീഡനവിവരങ്ങള്‍ അറിയാമായിരുന്നു. മൂത്ത കുട്ടിയുടെ മൊഴി പ്രകാരമാണ് പോലീസ് ഇവര്‍ക്കെതിരെയും അന്വേഷണം നടത്തിയത്. ഇവരെ കൂട്ടുപ്രതികളാക്കിയേക്കും.

അച്ഛനെ പുറത്താക്കിയ തന്ത്രം

നേരത്തെ പെണ്‍കുട്ടികളുടെ അച്ഛനെതിരെ വിക്ടര്‍ മകളെക്കൊണ്ട് പരാതി കൊടുപ്പിച്ചിരുന്നു. പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നുവെന്നായിരുന്നു പരാതി. ഇത് പ്രകാരം കോടി ഇയാളെ വീട്ടില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. ഇത് വിക്ടറിന് കാര്യങ്ങള്‍ എളുപ്പമാക്കി.

പതിനാലുകാരന്റെ മരണത്തിന് പിന്നിലും

അതേസമയം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ച പതിനാലു വയസ്സുകാരന്റെ മരണത്തിന് വിക്ടര്‍ ആണ് ഉത്തരവാദിയെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. വിക്ടറും മകനും ചേര്‍ന്ന് പതിനാലുകാരനെ കൊലപ്പെടുത്തി എന്നാണ് ആരോപണം.

അന്വേഷണത്തിൽ ഗുരുതര വീഴ്ച

ഈ സംഭവം നടന്നത് 201ലാണ്. കുണ്ടറ പെണ്‍കുട്ടിയുടെ മരണം ആദ്യം അന്വേഷിച്ച സിഐ തന്നെ ആയിരുന്നു ഈ കേസും അന്വേഷിച്ചത്. എന്നാല്‍ അന്ന് കുട്ടിയുടെ അമ്മയുടേയോ സഹാദരിയുടേയോ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ല. ഇവരുടെ മൊഴി വീണ്ടുമെടുക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+