• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ-റെയില്‍ സമരത്തിന് കോണ്‍ഗ്രസിന്റെ കരുതല്‍ പട എത്തും; സമരം ശക്തമാക്കാന്‍ യുഡിഎഫ്

Google Oneindia Malayalam News

കോഴിക്കോട്: കെ - റെയില്‍ വിരുദ്ധ സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ഇതിനായി വിവിധ ജില്ലകളില്‍ പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്ക് ശക്തമായ പിന്തുണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കും. കെ - റെയിലിന്റെ ഭാഗമായി കല്ലിടാനും സര്‍വേയ്ക്കും എത്തുന്ന സംഘത്തെ പ്രതിരോധിക്കാന്‍ 'കരുതല്‍ പട' രൂപവത്കരിച്ചിരിക്കുകയാണ് കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. കെ - റെയില്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കരുതല്‍ പട രൂപീകരിച്ചിരിക്കുന്നത്.

Recommended Video

cmsvideo
  കെ റെയില്‍ സമരം ശക്തമാക്കാന്‍ കരുതല്‍ പട ഇറങ്ങുന്നു | Oneindia Malayalam

  കെ - റെയില്‍ ഇരകളെ സഹായിക്കാനും സംരക്ഷിക്കാനും ഒരു 11 അംഗ 'കരുതല്‍ പട' രൂപവത്കരിച്ചുവെന്ന് കോഴിക്കോട് ഡി സി സി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇതിന്റെ ഭാഗമായി കോള്‍ സെന്ററും ഡി സി സി നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. 'കരുത്തേകാന്‍ കരുതലാവാന്‍' എന്നതാണ് കരുതല്‍ പടയുടെ രൂപവത്കരണത്തിന് പിന്നിലെ ലക്ഷ്യം. കല്ലിടാനും സര്‍വ്വെക്കും വരുന്ന കെ റെയില്‍ സംഘത്തെ പ്രതിരോധിക്കുവാന്‍ സില്‍വര്‍ ലൈന്‍ ഇരകളോടൊപ്പം കരുതല്‍ പടയിലെ അംഗങ്ങള്‍ നേതൃത്വം നല്‍കുമെന്ന് ഡി സി സി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

  കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

  1

  കോഴിക്കോട് ജില്ലയിലെ എല്ലാ കെ - റെയില്‍ വിരുദ്ധ പോരാട്ടത്തിനും മുന്നില്‍ ഈ കരുതല്‍ പടയില്‍ ഉള്‍പ്പെട്ട നേതാക്കള്‍ ഉണ്ടാവും. ഇതിനായി പതിനൊന്ന് നേതാക്കളുടെ പേരും ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പങ്കുവെച്ചിട്ടുണ്ട്. നിജേഷ് അരവിന്ദ്, ദിനേശ് പെരുമണ്ണ, മുനീര്‍ എരവത്ത്, രമേശ് നമ്പിയത്ത്, ഷാജിര്‍ അറഫാത്ത്, രാജേഷ് കീഴരിയൂര്‍, എസ് കെ അബൂബക്കര്‍, ഷെറില്‍ ബാബു, എടക്കുനി അബ്ദുറഹ്മാന്‍, ആര്‍ ഷെഹിന്‍, വി ടി നിഹാല്‍ എന്നിവരാണ് കരുതല്‍ പടയിലെ അംഗങ്ങള്‍.

  2

  24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ കെ - റെയിലുമായി ബന്ധപ്പെട്ട എന്ത് ആവശ്യങ്ങള്‍ക്കും 9387555656 , 9847942333 എന്ന നമ്പറുകളില്‍ വിളിക്കാം. അതേസമയം കെ - റെയിലിനെതിരായ പ്രതിഷേധം ഇന്നും ശക്തിപ്പെടാനാണ് സാധ്യത. മലപ്പുറത്തെ തവനൂരില്‍ ഇന്ന് ഉദ്യോഗസ്ഥര്‍ കെ റെയിലിനായി സര്‍വേ കല്ലിടാനെത്തും. തവനൂര്‍ കാര്‍ഷിക കോളജ്, പാപ്പിനിശ്ശേരി അമ്പലത്തിന് സമീപത്തെ സ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ ഇന്ന് കല്ലിടാനാണ് കെ - റെയില്‍ ഉദ്യോഗസ്ഥരുടെ നീക്കം. അതേസമയം കല്ലിടല്‍ തടയുമെന്ന് കെ - റെയില്‍ വിരുദ്ധ സമര സമിതി പ്രഖ്യാപിച്ചിട്ടുണ്ട്.

  3

  കോഴിക്കോട് നഗരത്തില്‍ ജനവാസ മേഖലയായ കുണ്ടുങ്ങലിലാണ് ഇന്ന് കെ - റെയില്‍ സര്‍വെ നടക്കുന്നത്. നൂറു കണക്കിന് വീടുകളുള്ള പ്രദേശത്ത് കെ - റെയില്‍ വിരുദ്ധ സമര സമിതി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കുകയാണ് നാട്ടുകാര്‍. പ്രതിഷേധത്തെ തുടര്‍ന്ന് തിങ്കളാഴ്ച ഉദ്യോഗസ്ഥര്‍ മടങ്ങിയ ശേഷം ഇവിടെ സര്‍വെ നടത്തിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തോടെയാകും ഇന്ന് സര്‍വെ നടക്കുക.

  4

  അതേസമയം കെ - റെയിലില്‍ ഉയരുന്ന പ്രതിഷേധം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്‌തേക്കും. പ്രതിഷേധം ശക്തമാകുന്നതും പ്രതിപക്ഷം കെ - റെയില്‍ വലിയ രാഷ്ട്രീയ വിഷയമായി ഉയര്‍ത്തുന്നതും സംസ്ഥാന സര്‍ക്കാര്‍ ഗൗരവതരമായാണ് കാണുന്നത്. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ വ്യാപക പ്രചാരണം നടത്താന്‍ എല്‍ ഡി എഫ് തീരുമാനിച്ചിരുന്നു. ഒരു കാരണവശാലും പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. മറുവശത്ത് കല്ലിടുന്ന മുറയ്ക്ക് അത് പിഴുതെറിഞ്ഞ് സമരം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

  English summary
  anti k rail strike; congress formed Reserve Army to support protesters
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X