കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ വര്‍ഗീയവത്ക്കരിക്കാനുള്ള നീക്കം ചെറുത്തു തോല്‍പ്പിക്കും: ആര്‍ ചന്ദ്രശേഖരന്‍

  • By Desk
Google Oneindia Malayalam News

പുല്‍പ്പള്ളി: രാജ്യത്തെ തൊഴിലാളികളേയും പൊതുസമൂഹത്തേയും വര്‍ഗ്ഗത്തിന്റേയും വര്‍ണത്തിന്റേയും പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ചിദ്ര ശക്തികളെ തകര്‍ക്കാന്‍ തൊഴിലാളി സമൂഹവും പൊതുസമൂഹവും ചെറുത്തു തോല്‍പ്പിക്കുമെന്നും ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ ഒരാഹ്വാനത്തിന്റെ പേരില്‍ ഒരു ഹര്‍ത്താലിലേക്ക് വരെ കാര്യങ്ങള്‍ കൊണ്ട് ചെന്നെത്തിക്കുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും സോഷ്യല്‍ മീഡിയകളില്‍ ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവര്‍ വര്‍ഗ്ഗീയ വിഭജനം നടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് തങ്ങള്‍ അറിയാതെ പ്രോല്‍സാഹനം നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരൊറ്റ ജനത ഒരൊറ്റ ഇന്ത്യ എന്ന സന്ദേശം കളങ്കപ്പെടുത്താനുള്ള ശ്രമമാണ് വര്‍ഗീയശക്തികള്‍ നടത്തുന്നത്. ഇതിനെ ചെറുക്കാന്‍ കോണ്‍ഗ്രസ് ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്നും തൊഴിലാളികളെയും പാവപ്പെട്ടവരുടെയും, കര്‍ഷകരുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടി കോണ്‍ഗ്രസ് ശക്തമായി രാജ്യത്ത് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. ഐ എന്‍ ടി യു സി ശക്തമായ പ്രവര്‍ത്തനത്തിലൂടെ തൊഴിലാളികള്‍ക്ക് വേണ്ടി പോരാടും. സംസ്ഥാത്ത് പിണറായി സര്‍ക്കാര്‍ സാധാരണജനങ്ങളോട് പൊലീസ് സ്റ്റേഷനില്‍ തീവ്രവാദികളോട് പെരുമാറുന്ന രീതിയിലാണ് ജനങ്ങളെ നേരിടുന്നത്.

R Chandrasekharan

ഇതിനെ ചെറുക്കാന്‍ എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി ഭരണം ആളുകളെ വര്‍ഗീയവത്ക്കരിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണെന്നും ഇതിനെ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുല്‍പ്പള്ളിയില്‍ നടന്ന ഐഎന്‍ടിയുസി മുന്‍ ജില്ലാ പ്രസിഡന്റ് വി.എന്‍.ലക്ഷ്മണന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് പി.പി. ആലി അധ്യക്ഷത വഹിച്ചു.കെ.സി.റോസക്കുട്ടി ടീച്ചര്‍, കെ.എല്‍.പൗലോസ്, പി.കെ.അനില്‍കുമാര്‍, സി.ജയപ്രസാദ്, എന്‍.യു.ഉലഹന്നാന്‍, പി.ടി.സജി, പി.എന്‍.ശിവന്‍, ഗിരീഷ് കല്‍പ്പറ്റ , കെ.യു. മത്തായി, ടി.എസ്. ദീലീപ് കുമാര്‍, വര്‍ഗ്ഗീസ് മുര്യയന്‍ കാവില്‍, സണ്ണി തോമസ്, മണി പാമ്പനാല്‍, ശ്രീനിവാസന്‍ തവരിമല, ഉമ്മര്‍ കുണ്ടാട്ടില്‍, കെ.എം.വര്‍ഗ്ഗീസ്, മനോജ് ഉതുപ്പാന്‍, സെലിന്‍ മാന്യുവല്‍, കെ.കെ.രാജേന്ദ്രന്‍, കെ.യു. മാനു, സി.എ.ഗോപി എസ്.മണി എന്നിവര്‍ പ്രസംഗിച്ചു.

ക്യാപ്ഷന്‍

വി എന്‍ ലക്ഷ്മണന്‍ അനുസ്മരണം ആര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

English summary
anti nationalist attitude towards nation will defend at any cause says r chandrashekaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X