കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്‍സര്‍ സുനിക്ക് രക്ഷപ്പെടാന്‍ മുന്നറിയിപ്പ് നല്‍കിയത് ആന്റോ ജോസഫോ ?? ആ രാത്രി സംഭവിച്ചത്..!

  • By അനാമിക
Google Oneindia Malayalam News

കൊച്ചി : കൊച്ചിയില്‍ യുവനടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ നിര്‍മ്മാതാവ് ആന്റോ ജോസഫും സംശയത്തിന്റെ മുള്‍മുനയിലാണ്. സംഭവ ദിവസം കാക്കനാട്ടുള്ള സംവിധായകന്‍ ലാലിന്റെ വീട്ടില്‍ ആദ്യമെത്തിയവരില്‍ പ്രമുഖന്‍ കൂടിയാണ് ആന്റോ ജോസഫ്.

Read Also: നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ഇടതു നേതാവിന്റെ മക്കളുമെന്ന് ഡിഎൻഎ..! ഞെട്ടിക്കും !

ലാലിന്റെ വീട്ടില്‍വെച്ച് പ്രതിയായ പള്‍സര്‍ സുനിയെ ആന്റോ ജോസഫ് ഫോണില്‍ വിളിച്ചിരുന്നു. ഇത് പ്രതിയെ രക്ഷപ്പെടാന്‍ സഹായിക്കാനാണ് എന്നാണ് ആരോപണങ്ങള്‍ ഉയരുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അന്ന് രാത്രി സംഭവിച്ചത് എന്താണെന്ന് ആന്റോ ജോസഫ് മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.

ആദ്യമെത്തിയവരിൽ ആന്റോയും

നടിയെ ആക്രമിച്ച ശേഷം കാക്കനാട്ടുള്ള സംവിധായകന്‍ ലാലിന്റെ വീടിന് അടുത്താണ് സംഘം നടിയെ ഉപേക്ഷിച്ചത്. ലാലിന്റെ വീട്ടില്‍ ആദ്യമെത്തിയവരില്‍ നിര്‍മ്മാതാവ് ആന്റോ ജോസഫ്, പിടി തോമസ് എംഎല്‍എ എന്നിവരുണ്ട്.

വിളിച്ചത് രഞ്ജി പണിക്കർ

സംഭവ ദിവസം രാത്രി താന്‍ എന്തിനാണ് മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ വിളിച്ചതെന്ന് ആന്റോ ജോസഫ് വെളിപ്പെടുത്തുന്നു. സംഭവ ദിവസം രാത്രി ലാലാണ് തന്നെ ആദ്യം വിളിച്ചത്.പക്ഷേ ഫോണ്‍ സൈലന്റ് ആയിരുന്നു.

വീട്ടിലെത്താൻ പറഞ്ഞു

പിന്നീട് രഞ്ജി പണിക്കര്‍ വിളിച്ചപ്പോഴാണ് താന്‍ വിവരമറിഞ്ഞത്. ഇങ്ങനെയൊരു സംഭവം ഉണ്ടെന്നും പെട്ടെന്ന് ലാലിന്റെ വീട്ടിലെത്താനും രഞ്ജി പണിക്കര്‍ പറഞ്ഞു.

ഒപ്പം പിടി തോമസും

സ്ഥലം എംഎല്‍എ ആയ പിടി തോമസിനോടും വിവരം പറഞ്ഞ് അദ്ദേഹത്തോടൊപ്പമാണ് താന്‍ ലാലിന്റെ വീട്ടിലെത്തിയത്. സംഭവ സ്ഥലത്തെത്തുമ്പോള്‍ അവിടെ നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിനും പൊലീസും ഉണ്ടായിരുന്നു.

പെരുമാറ്റത്തിൽ പന്തികേട്

മാര്‍ട്ടിന്റെ പെരുമാറ്റത്തില്‍ പന്തികേടുണ്ടായിരുന്നു. തുടര്‍ന്ന് പിടി തോമസ് എംഎല്‍എയാണ് മാര്‍ട്ടിന്റെ കയ്യില്‍ നിന്നും പള്‍സര്‍ സുനിയുടെ നമ്പര്‍ വാങ്ങിയത്.

സുനിയെ വിളിച്ചു

പള്‍സര്‍ സുനിയെ അവിടെ വെച്ചുതന്നെ തന്റെ ഫോണില്‍ നിന്നും വിളിച്ചു. ആദ്യത്തെ രണ്ട് തവണ അയാള്‍ ഫോണെടുത്തില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ പള്‍സര്‍ സുനി തിരിച്ചു വിളിച്ചു.

പേര് പറഞ്ഞപ്പോൾ കട്ട് ചെയ്തു

ഫോണ്‍ എടുത്തപ്പോള്‍ ആരാടാ എന്നായിരുന്നു പള്‍സര്‍ സുനിയുടെ ചോദ്യം. ആന്റോയാടാ എന്ന് പറഞ്ഞതും സുനില്‍ ഫോണ്‍ കട്ടുചെയ്തുവെന്നും ആന്റോ ജോസഫ് പറയുന്നു.

പോലീസിന് കൈമാറി

ആ വിവരം അപ്പോള്‍ തന്നെ പൊലീസില്‍ അറിയിച്ചു. ഫോണ്‍ കോള്‍ വന്ന നമ്പര്‍ ട്രേസ് ചെയ്താല്‍ സുനിയെ കണ്ടുപിടിക്കാമെന്നും പോലീസിനോട് പറഞ്ഞു.

വീണ്ടും വിളിച്ചു

വീണ്ടും സുനിയെ ഫോണില്‍ വിളിച്ച് ഫോണ്‍ എസിപിയ്ക്ക് കൈമാറി. എന്നാല്‍ എസ്പി ഹലോ എന്ന് പറഞ്ഞതോടെ സുനി ഫോണ്‍ കട്ട് ചെയ്തുവെന്നും ആന്റോ ജോസഫ് പറയുന്നു.

മറക്കാനാവാത്ത രാത്രി

സംഭവം നടന്ന ആ രാത്രി തനിക്ക് മറക്കാന്‍ കഴിയില്ലെന്നും ആന്റോ ജോസഫ് പറയുന്നു. ഇതുപോലൊരു അനുഭവം ഒരു അമ്മയ്ക്കും മകള്‍ക്കും സഹോദരിക്കും ഉണ്ടാവരുതെന്നും ആന്റോ ജോസഫ് പറഞ്ഞു.

English summary
Film Producer Anto Joseph on his phone call to Pulsar Suni.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X