ആവശ്യപ്പെടുന്ന സ്കൂളുകൾക്ക് ബോണ്ട് സർവീസുകൾ; കൺസഷൻ നിരക്കുകളിൽ മാറ്റമില്ല: ഗതാഗതമന്ത്രി
തിരുവനന്തപുരം: കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്കുള്ള നിലവിലെ കൺസഷൻ നിരക്കുകൾ അതേപടി തുടരുമെന്ന് ഗതാഗതമന്ത്രി ആൻ്റണി രാജു. സർക്കാരിനോട് ആവശ്യപ്പെടുന്ന സ്കൂളുകൾക്കായി കെഎസ്ആർടിസി ബോണ്ട് സർവീസ് ഒരുക്കും. വിദ്യാലയങ്ങളിൽ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ഗതാഗത വിദ്യാഭ്യാസ മന്ത്രിമാരുമായിട്ടുള്ള ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗതാഗതമന്ത്രി.

2020 ഒക്ടോബര്‍ മുതല്‍ 2021 സെപ്തംബര്‍ വരെയുള്ള സ്കൂള്‍ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പടുമെന്ന് ഗതാഗതമന്ത്രി ആൻറണി രാജു പറഞ്ഞു. നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്കുള്ള നിലവിലെ കൺസഷൻ നിരക്കുകൾ അതേപടി തുടരും. ഇതിന് മാറ്റമുണ്ടാകില്ല. സർക്കാരിനോട് ആവശ്യപ്പെടുന്ന സ്കൂളുകൾക്കായി കെഎസ്ആർടിസി ബോണ്ട് സർവീസ് ഒരുക്കും. വിദ്യാലയങ്ങളിൽ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും മന്ത്രി ആൻ്റണി രാജു പറഞ്ഞു.
എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

അതേസമയം, സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ പുറത്തിറക്കുന്നതിൽ ഏകദേശധാരണയായിട്ടുള്ളതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒക്ടോബർ അഞ്ചോടെ മാർഗരേഖ പുറത്തിറക്കും. അധ്യാപകർ, വിദ്യാർത്ഥികൾ, പിടിഎ, ആരോഗ്യവകുപ്പ്, ജനപ്രതിനിധികൾ, തദ്ദേശസ്ഥാപനങ്ങൾ തുടങ്ങിയവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് സർക്കാർ തലത്തിൽ ധാരണയായിട്ടുണ്ട്. എല്ലാ ജില്ലകളിലെയും കളക്ടർമാരുമായും യോഗം ചേരും.ഇതോടൊപ്പം, അധ്യാപക - വിദ്യാർഥി സംഘടനകളുമായി ഓൺലൈൻ യോഗം നാളെയും മറ്റന്നാളുമായി ചേരാൻ തീരുമാനിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

അതിനിടെ, സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കാൻ എസ്‌സിഇആർടി വിളിച്ച പ്രത്യേക കമ്മിറ്റി യോഗം ഇന്ന് ചേർന്നു. കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ പഠനം വേണമെന്ന നിർദേശവും പരിഗണനയിലുണ്ട്. സ്‌കൂൾ തുറക്കുന്നതിനുള്ള കരട് മാർഗനിർദ്ദേശങ്ങൾ യോഗം തയാറാക്കും. ഇതിനുശേഷമാകും അധ്യാപക സംഘടനകളുടെ യോഗം ചേരുക. അധ്യാപക സംഘടകനളുടെ യോഗത്തിൽ ഈ കരട് നിർദ്ദേശങ്ങൾ അവതരിപ്പിക്കും. ഇതു അടിസ്ഥാനമാക്കിയാകും ചർച്ചയും തീരുമാനവുമുണ്ടാകുക.

കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ രണ്ട് ഷിഫ്റ്റുകളായി പഠനം വേണമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്. കരട് മാർഗ്ഗരേഖ തയ്യാറാക്കിയ ശേഷമായിരിക്കും ഒക്ടോബർ നാലിന് സർക്കാരിൽ നിന്ന് അന്തിമ മാർഗരേഖ പുറത്തിറങ്ങുക. മൂവയിരത്തിലധികം കുട്ടികൾ പഠിക്കുന്ന നിരവധി സ്‌കൂളുകൾ സംസ്ഥാനത്തുണ്ട്. പകുതി കുട്ടികളെ അനുവദിച്ചാൽ പോലും ആയിരത്തി അഞ്ഞുറ് കുട്ടികളെ ഒരേ സമയം സ്‌കൂളിലേക്ക് പ്രവേശിപ്പിക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ വേണമെന്ന് ആവശ്യപ്പെടുന്നത്.

ഇക്കാര്യത്തിൽ വിശദമായ ചർച്ചയ്ക്ക് ശേഷം തീരുമാനമെടുക്കാനാണ് ധാരണ. ആദ്യ ഘട്ടത്തിൽ സ്കൂളുകളിൽ ഉച്ചവരെ ക്ലാസുകൾ ഏർപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്. ആഴ്ചയിൽ മൂന്ന് ദിവസം മാത്രം ബാച്ച് തിരിച്ചുള്ള രീതിയിലുള്ള ക്ലാസുകളായിരിക്കും ക്രമീകരിക്കുക. എന്നാൽ, സമാന്തരമായി വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകളും തുടരും. അതിനാൽ, സ്കൂളിലേക്കെത്തുന്ന കുട്ടികളുടെ എണ്ണം പരിമിതമായിരിക്കും.

നവംബറിൽ ക്ലാസ് തുടങ്ങിയാലും മാർച്ചിലെ പൊതുപരീക്ഷയ്ക്ക് മുമ്പ് നാലരമാസത്തോളം മാത്രമാണ് ഇക്കുറി അധ്യയനം ലഭിക്കുന്നത്. ഇടയ്ക്ക് വീണ്ടും കൊവീഡ് ഭീഷണി ഉയർന്നാലോ എന്നുള്ള സ്ഥിതിയും പരിഗണിക്കുന്നുണ്ട്. അക്കാദമിക് കാര്യങ്ങളിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും കൂടിയാലോചന നടത്തിയ ശേഷമായിരിക്കും മാർഗ്ഗരേഖ തയ്യാറാക്കുക. വിക്ടേഴ്സ് പഠനവും സ്കൂളിലെ പഠനവും പരിശോധിച്ചാകും പരീക്ഷയ്ക്കുള്ള മാനദണ്ഡങ്ങളും പുറത്തിറക്കുക.












Click it and Unblock the Notifications