Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുപമക്ക് കുഞ്ഞിനെ ലഭിക്കാനുള്ള സാധ്യതയേറുന്നു; നിയമസഹായവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: നൊന്ത് പ്രസവിച്ച കുഞ്ഞിന് വേണ്ടി അലയുന്ന അനുപമക്ക് പ്രതീക്ഷയുമായി സര്‍ക്കാര്‍. അനുപമക്ക് നിയമ സാഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതോടെ അനുപമക്ക് കുഞ്ഞിനെ കിട്ടുന്ന പ്രതീക്ഷയേറുന്നു. ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനുപമ നിരാഹാര സമരം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് അനുപമക്ക് നിയമസഹായവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. അനുപമയുടെ കുഞ്ഞിന്റെ വിഷയം കോടതിയെ അറിയിക്കാന്‍ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബ കോടതിയെ സര്‍ക്കാര്‍ സമീപിക്കും. കുട്ടിയുടെ ദത്ത് നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കുടുംബ കോടതിക്ക് മുമ്പാകെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് ഗവ. പ്ലീഡറെ ചുമതലപ്പെടുത്തിയെന്നും ഈ കുട്ടിയുടെ ദത്തെടുക്കല്‍ നടപടി പൂര്‍ത്തിയാകുന്നതിന് മുമ്പ് കുട്ടിയെ വിട്ടുകിട്ടണമെന്ന അമ്മയുടെ ആവശ്യവും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിലയിരുത്തണമെന്ന് ആവശ്യപ്പെട്ട് വനിതാ ശിശു വികസന വകുപ്പിന് ആരോഗ്യ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

oi

ദത്തു നല്‍കിയ കുഞ്ഞില്‍ അനുപമ ഉന്നയിക്കുന്ന അവകാശവാദം സര്‍ക്കാര്‍ കോടതിയെ അറിയിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. സെക്രട്ടേറിയേറ്റ് പടിക്കല്‍ അനുപമയും അജിത്തും നടത്തുന്ന നിരാഹാരം നിലവില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. കോടതിയെ സമീപിക്കാനുള്ള നിര്‍ദേശം വകുപ്പ് സെക്രട്ടറിക്കാണ് മന്ത്രി വീണ ജോര്‍ജ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ഇത് സംബന്ധിച്ച് ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് ഇന്ന് തന്നെ കോടതിയെ ഇത് ബോധ്യപ്പെടുത്താനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്നും അല്‍പസമയത്തിനകം തന്നെ ഗവണ്‍മെന്റ് പ്ലീഡര്‍ ഇക്കാര്യം അറിയിക്കുമെന്നുമാണ് പുറത്ത് വരുന്ന വിവരം. അതേസമയം അനുപമയുടെ കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികള്‍ക്ക് ദത്ത് നല്‍കിയതായി ഏകദേശം ഉറപ്പായി കഴിഞ്ഞു. ഇപ്പോള്‍ താല്‍ക്കാലികമായാണ് ദത്ത് നല്‍കിയിരിക്കുന്നതെന്നും ഇതിന്റെ നടപടികള്‍ കോടതിയില്‍ പൂര്‍ത്തിയാവുകയാണെന്നും അടുത്ത ആഴ്ച ഇതിന്റെ അന്തിമ വിധി കോടതി പുറപ്പെടുവിക്കാനിരിക്കുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകളുമുണ്ട്.

ആന്ധ്രയില്‍ ദത്തു നല്‍കിയ കുഞ്ഞ് തന്റേതാണെന്ന അവകാശവാദം അനുപമ പലതവണ ഉയര്‍ത്തിയിരുന്നു. ഈ കുഞ്ഞിന്റെ ഡി.എന്‍.എ പരിശോധന നടത്തണമെന്നും അനുപമ ആവശ്യപ്പെട്ടിരുന്നു. ശിശു ക്ഷേമ സമിതിയില്‍ അന്നെത്തിയ രമ്ട് കുഞ്ഞുങ്ങളില്‍ നിന്ന് ഒരു കുഞ്ഞിന്റെ ഡിഎന്‍എ ടെസ്റ്റ് മാത്രമാണ് നടത്തിയിരുന്നത്. രണ്ടാമത്തെ കുഞ്ഞ് ദത്ത് പോയതിനാല്‍ ആ കുഞ്ഞിന്റെ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ സാധിച്ചിട്ടില്ല എന്ന വിവരവും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് നിവേദനം നല്‍കാനിരിക്കെയാണ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിരിക്കുന്നത്. ഈ കുഞ്ഞില്‍ അനുപമ അവകാശവാദം ഉയര്‍ത്തിയ കാര്യമാണ് സര്‍ക്കാര്‍ അല്‍പസമയത്തിനകം വഞ്ചിയൂര്‍ കുടുംബ കോടതിയെ അറിയിക്കുക.

സാരിയില്‍ അതീവ സുന്ദരിയായി റിമി ടോമി; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഈ കുഞ്ഞിനെ ഏറ്റെടുത്തതും ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതിക്ക് ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന അന്വേഷണമാണ് സര്‍ക്കാര്‍ നടത്തുക. ഇതുമായി ബന്ധപ്പെട്ട ഉത്തരവും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്യും. കുഞ്ഞിന്റെ കാര്യത്തില്‍ അന്തിമ വിധി വരുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ കോടതിയെ അറിയക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി സ്വന്തം കുഞ്ഞിനെ തേടി അലയുകയാണ് മുന്‍ എസ്എഫ്‌ഐ നേതാവായ അനുപമ. പ്രസവിച്ച് മൂന്നാം ദിവസം അനുപമയുടെ വീട്ടുകാര്‍ കുഞ്ഞിനെ മാറ്റുകയായിരുന്നുവെന്നാണ് അനുുപമ പറയുന്നത്. എന്നാല്‍ അനുപമയുടെ സമ്മത പ്രകാരമാണ് കുഞ്ഞിനെ മാറ്റിയതെന്നും അനുപമയുടെ വീട്ടുകാര്‍ പറഞ്ഞു. അനുപമയുടെ ഭര്‍ത്താവ് അജിത്തിന്റെ ആദ്യ ഭാര്യയും ഇതേ ആരോപണവുമായി രംഗത്തെത്തിയിരുന്നു. തന്റെ വിവാഹ മോചനത്തിന് കാരണം അനുപമയാണെന്നും. കുഞ്ഞിനെ ദത്ത് നല്‍കിയത് അനുപമയുടെ സമ്മതപ്രകാരമായിരുന്നുവെന്നുമാണ് അജിത്തിന്റെ മുന്‍ ഭാര്യ ആരോപിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+