ദിലീപുമായി സാമ്പത്തിക ഇടപാടുകളില്ല!! കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് അന്‍വര്‍ സാദത്ത്

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ മുതല്‍ ആരോപണങ്ങള്‍ നേരിട്ട ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ഒടുവില്‍ വിശദീകരണവുമായി രംഗത്തുവന്നു. ദിലീപുമായി എംഎല്‍എയ്ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും കേസില്‍ മൊഴിയെടുക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇവയെല്ലാം അന്‍വര്‍ സാദത്ത് നിഷേധിച്ചു.

ദിലീപിന് കുരുക്ക് മുറുകുന്നു...ശക്തമായ തെളിവുകള്‍!! അവ കാണിച്ചപ്പോള്‍ താരം പറഞ്ഞത്...

ദിലീപിന്റെ സ്വത്ത് വിവരം പുറത്ത്!! കേരളം ഞെട്ടും!! ഏറ്റവും കൂടുതല്‍ ഭൂമിയുള്ളത്...

1

ദിലീപുമായി വളരെ അടുത്ത ബന്ധം തന്നെയാണുള്ളത്. പക്ഷെ ഒരു തരത്തിലുള്ള സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ തങ്ങള്‍ തമ്മില്‍ ഇല്ല.  ഉണ്ടെന്ന് ആരോപിക്കുന്നവര്‍ അതിന്റെ തെളിവ് കാണിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ പങ്കുണ്ടോയെന്ന് ദിലീപിനോട് താന്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ദിലീപിന്റെ മറുപടി. നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന് തൊട്ടടുത്ത ദിവസം രാവിലെ വിളിച്ചിരുന്നു. വിദേശത്ത് ഒരു സ്‌കൂളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടു സംസാരിക്കാനായിരുന്നു ഇതെന്ന് അന്‍വര്‍ സാദത്ത് വ്യക്തമാക്കി. സുഹൃത്തായതിനാല്‍ ദിലീപിനെ അങ്ങോട്ടും തിരിച്ചും വിളിക്കാറുണ്ട്. കേസില്‍ തന്നെ സഹായിക്കണമെന്നാവശ്യപ്പെട്ട് ഇതുവരെ ദിലീപ് തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2

ഏത് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. ഈ കേസിലെ പ്രതി ദിലീപാണെങ്കില്‍ ശക്തമായ ശിക്ഷ കൊടുക്കണം. ഒരു നടിക്കെന്നല്ല, ഒരു സഹോദരിക്കും സംഭവിക്കാന്‍ പാടില്ലാത്താണ് നടന്നത്. ആക്രമിക്കപ്പെട്ട നടിയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധം തന്നെയാണുള്ളത്. സംഭവത്തിനു ശേഷം നടിയുടെ സഹോദരനെ വിളിച്ച് സംസാരിച്ചിരുന്നു. താന്‍ അവര്‍ക്കൊപ്പം തന്നെയാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

English summary
Anwar sadath mla response in Dileep's arrest
Please Wait while comments are loading...