കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്‍റെ ന്യൂനപക്ഷ പ്രേമം തട്ടിപ്പ്; ഒരു മുസ്ലിമിനെപ്പോലും ജയിപ്പിച്ചില്ല: അബ്ദുള്ളക്കുട്ടി

Google Oneindia Malayalam News

കണ്ണൂര്‍: കോണ്‍ഗ്രസിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി അബ്ദുള്ളക്കുട്ടി. തലശ്ശേരിയിലെ സിഓടി നസീറിനെ കോണ്‍ഗ്രസിലെത്തിക്കാനുള്ള ഓട്ടത്തിലാണ് കോണ്‍ഗ്രസ്. ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിനാണ് നസീറിനെ കൊണ്ടുവരുന്നതെന്നാണ് പറയുന്നത്. എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ 15 എംപിമാരെ കേരളത്തില്‍ കോണ്‍ഗ്രസ് ജയിപ്പിച്ചപ്പോള്‍ ഒരു മുസ്ലിമിനെ പോലും ജയിപ്പിക്കാന്‍ കോണ്‍ഗ്രസിനായില്ലെന്നും അബ്ദുള്ളക്കുട്ടി വിമര്‍ശിക്കുന്നു.

ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ട് മുസ്ലിംങ്ങള്‍ക്കാണ് കോണ്‍ഗ്രസ് സീറ്റ് കൊടുത്തത്. എന്നാല്‍ പിന്നീട് അതിലൊന്ന് തിരിച്ചെടുക്കുകയും ഒന്നില്‍ തോല്‍പ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്‍റെ ന്യൂനപക്ഷ പ്രേമം തട്ടിപ്പാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.

<strong> ഇങ്ങനെ ഒറ്റപ്പെടുത്തുന്നത് വേദനിപ്പിക്കുന്നു: വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പിസി ജോര്‍ജ്ജ്</strong> ഇങ്ങനെ ഒറ്റപ്പെടുത്തുന്നത് വേദനിപ്പിക്കുന്നു: വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പിസി ജോര്‍ജ്ജ്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തനിക്ക് ക്ഷണമുണ്ടായിരുന്നെന്നും അബ്ദുള്ളക്കുട്ടി അവകാശപ്പെട്ടു. സീറ്റ് വാഗ്ദാനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അഗം തന്നെ സമീപിച്ചിരുന്നു. കെ സുധാകരന്‍ തനിക്ക് സീറ്റ് നല്‍കില്ലെന്ന് ഉറപ്പായിരുന്നിട്ടും താന്‍ ഈ വാഗ്ദാനം സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

apabdullakutty

തിരുവനന്തപുരം വിമാനത്താവളം അദാനിഗ്രൂപ്പിന് നല്‍കുന്ന വിഷയത്തിലും കോണ്‍ഗ്രസിനും വിഎം സുധീരനുമെതിരെ കഴിഞ്ഞ ദിവസം അബ്ദുള്ളക്കുട്ടി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. വി എം എസിന്റെ വികസന വിരുദ്ധ പതിവ്
വാദഗതിയെ മിതമായ ഭാഷയിൽ പറഞ്ഞാൽ തനി അവസരവാദം എന്നല്ലാതെ എന്ത് പറയാനാണെന്ന് ചോദിച്ച് അബ്ദുള്ളക്കുട്ടി 1996 ൽ ദില്ലി പിന്നീട് മുംബൈ, ഹൈദറാബാദ്, ബെംഗളൂരു വിമാനത്താവങ്ങള്‍ സ്വകാര്യ ഓപ്പറൈറ്റർമാരെ ഏൽപിച്ചത് കോൺഗ്രസ്സ് സർക്കാരുകളാണെന്നും അഭിപ്രായപ്പെട്ടു.

English summary
ap abdullakutty against congress on minority participation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X