കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുള്ളക്കുട്ടി ബിജെപി ഉപാധ്യക്ഷന്‍; സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് ശ്രീധരന്‍ പിള്ള

Google Oneindia Malayalam News

തിരുവനന്തപുരം: അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന എപി അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇടതുപാര്‍ട്ടികളില്‍ നിന്ന് ഒട്ടേറെ നേതാക്കളും അണികളും ബിജെപിയില്‍ ഉടന്‍ ചേരുമെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു. ബിജെപിക്ക് ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ap

ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടായിട്ടില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. മതന്യൂനപക്ഷങ്ങളില്‍പ്പെട്ടവര്‍ ബിജെപിയെ പിന്തുണച്ച് രംഗത്തുവന്നത് നേട്ടമാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിക്കളയുന്നു. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. ഫലം വന്ന ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കും. ഇടതുപാര്‍ട്ടികളില്‍ നിന്ന് ഒട്ടേറെ പേര്‍ ബിജെപിയില്‍ ചേരും. സിപിഎമ്മും സിപിഐയും വിട്ടുവരുന്ന 257 പേരാണ് ബിജെപിയില്‍ ചേരുകയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കടുത്ത നീക്കവുമായി മഞ്ജുവാര്യര്‍; അപായപ്പെടുത്താന്‍ സാധ്യത, സംഘടനകളെയും സമീപിച്ചുകടുത്ത നീക്കവുമായി മഞ്ജുവാര്യര്‍; അപായപ്പെടുത്താന്‍ സാധ്യത, സംഘടനകളെയും സമീപിച്ചു

നേരത്തെ സിപിഎമ്മിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചിരുന്ന അബ്ദുള്ളക്കുട്ടി അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ദില്ലിയിലെത്തി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. സിപിഎമ്മിലായിരുന്ന കാലത്താണ് അബ്ദുള്ളക്കുട്ടി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ശേഷം കോണ്‍ഗ്രസിലെത്തിയപ്പോള്‍ എംഎല്‍എയുമായി.

മല്‍സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം വിജയിക്കുന്ന അദ്ദേഹത്തെ അല്‍ഭുത കുട്ടിയായും വിശേഷിപ്പിച്ചിരുന്നു. പലഘട്ടങ്ങളിലും നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ചതാണ് മറ്റു പാര്‍ട്ടികള്‍ക്ക് അദ്ദേഹം അനഭിമതനായത്. സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും പുറത്താകാനുള്ള പ്രത്യക്ഷ കാരണം മോദിയെ പ്രശംസിച്ചതായിരുന്നു.

English summary
AP Abdullakutty Elected as BJP State Vice President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X