Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള സ്വാശ്രയ കോളേജ് നിയമം; വിപ്ലവകരമായ നയമെന്ന് സിപിഎം നേതാവ് കെഎന്‍ ബാലഗോപാല്‍

കൊല്ലം; കേരള സെൽഫ്‌ ഫിനാൻസിങ്‌ കോളേജ് ടീച്ചിങ്‌ ആൻഡ്‌ നോൺ ടീച്ചിങ്‌ സ്‌റ്റാഫ്‌ (അപ്പോയിൻമെന്റ്‌ ആൻഡ്‌ കണ്ടീഷൻസ്‌ ഓഫ്‌ സർവീസ്‌) ഓർഡിനൻസ് വിപ്ലവകരമായ ഒരു നിയമമാണെന്ന് സിപിഎം നേതാവ് കെഎന്‍ ബാലഗോപാല്‍. സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ തൊഴിലെടുക്കുന്ന അധ്യാപകർക്ക് വ്യക്തമായ യോഗ്യത, നിശ്ചിത ശമ്പളം, അവധി, ജോലി സ്ഥിരത എന്നിവയിൽ മാനദണ്ഡങ്ങളോ വ്യവസ്ഥകളോ ഇതുവരെ നിലവിലുണ്ടായിരുന്നില്ല. ഈ വിഷയങ്ങളിലെല്ലാം വ്യക്തമായ വ്യവസ്ഥകൾ സൃഷ്ടിച്ചു കൊണ്ടാണ് പുതിയ നിയമം നിലവിൽ വരുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

കേരള സെൽഫ്‌ ഫിനാൻസിങ്‌ കോളേജ് ടീച്ചിങ്‌ ആൻഡ്‌ നോൺ ടീച്ചിങ്‌ സ്‌റ്റാഫ്‌ (അപ്പോയിൻമെന്റ്‌ ആൻഡ്‌ കണ്ടീഷൻസ്‌ ഓഫ്‌ സർവീസ്‌) ഓർഡിനൻസ് നിയമമാക്കാൻ മന്ത്രിസഭായോഗം ഗവർണർക്ക്‌ ശുപാശ ചെയ്‌തിരിക്കുന്നു. ഗവർണർ അംഗീകാരം നൽകുന്നതോടുകൂടി വിപ്ലവകരമായ ഒരു നിയമമാണ് സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്നത്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ തൊഴിലെടുക്കുന്ന അധ്യാപകർക്ക് വ്യക്തമായ യോഗ്യത, നിശ്ചിത ശമ്പളം, അവധി, ജോലി സ്ഥിരത എന്നിവയിൽ മാനദണ്ഡങ്ങളോ വ്യവസ്ഥകളോ ഇതുവരെ നിലവിലുണ്ടായിരുന്നില്ല. ഈ വിഷയങ്ങളിലെല്ലാം വ്യക്തമായ വ്യവസ്ഥകൾ സൃഷ്ടിച്ചു കൊണ്ടാണ് പുതിയ നിയമം നിലവിൽ വരുന്നത്.

kn

ജോലി സമയം, ജോലി ഭാരം, തൊഴിൽ ദിനങ്ങൾ തുടങ്ങിയവ സർക്കാർ/എയ്ഡഡ് കോളേജുകളിലെ ജീവനക്കാർക്ക് സമാനമാകും. അവധി അവകാശങ്ങൾ ജീവനക്കാരുടെ ക്ഷേമവും തൊഴിൽമാന്യതയും ഉറപ്പാക്കും. പരാതിപരിഹാരത്തിന് കോളേജ് കൗൺസിൽ, സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള കമ്മിറ്റി തുടങ്ങിയവയും നിയമത്തിലെ വ്യവസ്ഥകളാണ്. പ്രോവിഡന്റ്‌ ഫണ്ടും പെൻഷൻ പദ്ധതിയും ഇൻഷുറൻസ്‌ പരിരക്ഷയും നിർബന്ധമായും വേണം. നിയമിക്കപ്പെടാനുള്ള കുറഞ്ഞ പ്രായവും കൂടിയ പ്രായവും വിരമിക്കൽ തീയതിയും ബന്ധപ്പെട്ട റെഗുലേറ്ററി ബോഡി കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന പ്രകാരമായിരിക്കും.

നിയമനം, യോഗ്യത, സേവന-വേതന വ്യവസ്ഥകൾ എന്നിവയുടെ രജിസ്റ്റർ സർവകലാശാലയിൽ സൂക്ഷിക്കണം. അച്ചടക്കനടപടി സ്വീകരിക്കാനുള്ള അവകാശം മാനേജ്‌മെന്റിനുണ്ടെങ്കിലും ജീവനക്കാരന്‌ സർവകലാശാലയിൽ അപ്പീൽ നൽകാനാകും. അപ്പീലുകളിൽ സിൻഡിക്കറ്റ് തീർപ്പുകൽപ്പിക്കുന്നത് മാനേജ്‌മെന്റിനും ജീവനക്കാരനും ഒരു പോലെ ബാധമാകും.
ആയിരത്തിലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നാല്പത്തിനായിരത്തോളം അധ്യാപക അനധ്യാപക ജീവനക്കാരും ലക്ഷക്കണക്കിന് വിദ്യാര്ഥികളുമുള്ള സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ ചരിത്രപരമായ ഇടപെടലാണ് എൽ ഡി എഫ് സർക്കാർ നടത്തിയത്.

ജീവനക്കാർക്കും വിദ്യാർഥികൾക്കും മാനേജ്മെന്റിനും മെച്ചപ്പെട്ട നിലയിൽ മുന്നോട്ടു പോകാൻ ഈ നിയമം സഹായകമാകും .
കേരളത്തിലെ ഏറ്റവും അരക്ഷിതമായിരുന്ന ഒരു സേവന മേഖലയെ അതിശക്തമായ നിയമനിർമ്മാണത്തിലൂടെ ചേർത്തുപിടിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് അഭിവാദ്യങ്ങൾ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+