അപ്പുണ്ണിക്കൊപ്പം ഷിബുവിനെ പോലീസ് വിളിപ്പിച്ചു; ആരാ ഷിബു, മഞ്ജുവാര്യരുമായി ബന്ധം!!

ആലുവ പോലീസ് ക്ലബ്ബില്‍ അപ്പുണ്ണിയെയും ഷിബുവിനെയും ഒരുമിച്ചാണ് പോലീസ് ചോദ്യം ചെയ്യുന്നത്. ഇതില്‍ നിന്നു ചില സുപ്രധാന വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഡ്രൈവറും മാനേജരുമാണ് അപ്പുണ്ണി. ഇയാള്‍ ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യാന്‍ ഹാജരായതോടൊപ്പം പോലീസ് മറ്റൊരാളെയും വിളിപ്പിച്ചു, ഷിബുവിനെ. ആരാ ഷിബുവെന്നറിയുമോ? അപ്പുണ്ണിയുടെ സഹോദരനാണ്. ഇയാള്‍ക്ക് നടി ആക്രമിക്കപ്പെട്ട കേസില്‍ എന്തു ബന്ധമാണുള്ളത്.

പോലീസ് ഇപ്പോള്‍ അപ്പുണ്ണിയെയും ഷിബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുകയാണ്. ഇവര്‍ക്ക് രണ്ടുപേര്‍ക്കും ആക്രമിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ടതും ദിലീപുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങള്‍ അറിയാമെന്നാണ് പോലീസ് കരുതുന്നത്. കൂടാതെ പരസ്യസംവിധായകനായ ശ്രീകുമാര്‍ മേനോനെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

മഞ്ജുവിന്റെ ഡ്രൈവര്‍

മഞ്ജുവിന്റെ ഡ്രൈവര്‍

ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരുടെ ഡ്രൈവറായിരുന്നു ഷിബു. ഇയാളെ പോലീസ് വിളിച്ചുവരുത്തിയത് അപ്പുണ്ണിയുടെ സഹോദരനായതു കൊണ്ട് മാത്രമല്ലെന്നാണ് വിവരം.

സുപ്രധാന വിവരങ്ങള്‍

സുപ്രധാന വിവരങ്ങള്‍

ആലുവ പോലീസ് ക്ലബ്ബില്‍ അപ്പുണ്ണിയെയും ഷിബുവിനെയും ഒരുമിച്ചാണ് പോലീസ് ചോദ്യം ചെയ്യുന്നത്. ഇതില്‍ നിന്നു ചില സുപ്രധാന വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.

ചിത്രത്തിലില്ലാത്ത വ്യക്തി

ചിത്രത്തിലില്ലാത്ത വ്യക്തി

ദിലീപിന്റെയും മുന്‍ ഭാര്യയുടെയും ജീവിതം സംബന്ധിച്ച കാര്യങ്ങള്‍ ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്താല്‍ കിട്ടുമെന്ന് ഉറപ്പാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതുവരെ ചിത്രത്തിലില്ലാത്ത വ്യക്തിയാണ് ഷിബു.

ആശയക്കുഴപ്പത്തിലാക്കി ഷിബു

ആശയക്കുഴപ്പത്തിലാക്കി ഷിബു

ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുന്നതിന് തിങ്കളാഴ്ച രാവിലെ ആദ്യം ഹാജരായത് ഷിബുവാണ്. ഇയാളാകട്ടെ അപ്പുണ്ണിയെ പോലെയാണു താനും. മാധ്യമപ്രവര്‍ത്തകരെ അല്‍പ്പം ആശയക്കുഴപ്പത്തിലാക്കി ഷിബുവിന്റെ വരവ്.

നിര്‍ണായകമായ നീക്കങ്ങള്‍

നിര്‍ണായകമായ നീക്കങ്ങള്‍

അപ്പുണ്ണിയെയും ഷിബുവിനെയും ചോദ്യം ചെയ്യുന്ന പോലീസ് നിര്‍ണായകമായ ചില നടപടികളിലേക്ക് കടക്കുമെന്നാണ് കരുതുന്നത്. പരസ്യസംവിധായകനായ ശ്രീകുമാര്‍ മേനോനെയും ആലുവ പോലീസ് ക്ലബ്ബിയില്‍ പോലിസ് ചോദ്യം ചെയ്തുവരികയാണ്.

ആരാ പുഷ് ശ്രീകുമാര്‍

ആരാ പുഷ് ശ്രീകുമാര്‍

ദിലീപുമായി ബന്ധപ്പെട്ട കേസില്‍ പലപ്പോഴും ഉയര്‍ന്നുകേട്ട പേരാണ് ശ്രീകുമാറിന്റെത്. മുംബൈ കേന്ദ്രമായാണ് പുഷ് ശ്രീകുമാര്‍ എന്ന ശ്രീകുമാര്‍ മേനോന്റെ പ്രവര്‍ത്തനം. മോഹന്‍ലാല്‍ ചിത്രമായ ഒടിയന്‍ സംവിധാനം ചെയ്യുന്നതും ശ്രീകുമാറാണ്.

ആദ്യമെത്തിയത് അപ്പുണ്ണിയല്ല

ആദ്യമെത്തിയത് അപ്പുണ്ണിയല്ല

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി നിവൃത്തിയില്ലാതെ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉറപ്പുണ്ടായിരുന്നു. പോലീസിനും ഇതറിയാമായിരുന്നു. എന്നാല്‍ തിങ്കളാഴ്ച ആലുവ പോലീസ് ക്ലബ്ബില്‍ ആദ്യമെത്തിയത് അപ്പുണ്ണിയായിരുന്നില്ല. ഷിബുവായിരുന്നു.

അരങ്ങേറിയ നാടകം

അരങ്ങേറിയ നാടകം

മാധ്യമങ്ങളെ കണ്ണുവെട്ടിക്കാന്‍ വന്‍ നാടകമാണ് പോലീസ് ക്ലബ്ബിന് മുന്നില്‍ നടന്നത്. അപ്പുണ്ണിയോട് സദൃശ്യമുള്ള വ്യക്തിയാണ് ഷിബു. ഇയാള്‍ അപ്പുണ്ണിയാണെന്ന് കരുതി മാധ്യമ പ്രവര്‍ത്തകര്‍ ഓടി അരികിലെത്തുകയും ചെയ്തു. പിന്നീടാണ് തങ്ങള്‍ക്ക് പറ്റിയ അബദ്ധം ബോധ്യമായത്.

 ദിലീപിന്റെ മാനേജര്‍ കം ഡ്രൈവര്‍

ദിലീപിന്റെ മാനേജര്‍ കം ഡ്രൈവര്‍

നടി ആക്രമിക്കപ്പെട്ട കേസിലാണ് നടന്‍ ദിലീപ് അറസ്റ്റിലായത്. തൊട്ടുപിന്നാലെ പോലീസ് ദിലീപിന്റെ മാനേജരും ഡ്രൈവറുമായ എഎസ് സുനില്‍രാജ് എന്ന അപ്പുണ്ണിയെയും പിടികൂടാന്‍ ശ്രമിച്ചു. എന്നാല്‍ അറസ്റ്റ് ഒഴിവാക്കാനുള്ള നീക്കങ്ങളായിരുന്നു അപ്പുണ്ണി നടത്തിയത്. ഇയാള്‍ ഒളിവില്‍ പോയി. ദിലീപിന് ജാമ്യം ലഭിക്കുമെന്ന് കരുതിയാണ് ഇതുവരെ ഒളിവില്‍ കഴിഞ്ഞത്.

ഹൈക്കോടതി കൈവിട്ടു

ഹൈക്കോടതി കൈവിട്ടു

തുടര്‍ന്ന് അപ്പുണ്ണി മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചു. എന്നാല്‍ ഇതുതള്ളിയ ഹൈക്കോടതി, അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയായിയിരുന്നു. അപ്പുണ്ണി ഹാജരാകുമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വ്യക്തമായ വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് എല്ലാ മാധ്യമപ്രവര്‍ത്തകരും ആലുവ പോലീസ് ക്ലബ്ബിന് മുമ്പിലെത്തിയത്. 11 മണിക്ക് അപ്പുണ്ണി ക്ലബ്ബിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

10.40ന് അപ്പുണ്ണി വന്നു?

10.40ന് അപ്പുണ്ണി വന്നു?

പക്ഷേ, 10.40 ആയപ്പോള്‍ അപ്പുണ്ണിയെത്തി. പ്രധാന വഴിയിലൂടെയല്ല, മറ്റൊരു വഴിയിലൂടെയാണ് അപ്പുണ്ണി എത്തിയത്. മാധ്യമ പ്രവര്‍ത്തകര്‍ ഇയാളെ കണ്ടു. ഓടി അടുത്തു. മൊബൈല്‍ നോക്കി കൊണ്ടായിരുന്നു അപ്പുണ്ണിയുടെ വരവ്. ഓടി വന്ന മാധ്യമപ്രവര്‍ത്തകര്‍ ഇയാളോട് ചോദിച്ചു. അപ്പുണ്ണിയാണോ? അതേ എന്ന് മറുപടി. തുടര്‍ന്ന് പോലീസ് ക്ലബ്ബിനകത്തേക്ക് ഗേറ്റ് തുറന്ന് പോയി. പക്ഷേ ഇത് ഷിബുവായിരുന്നു.

യഥാര്‍ഥ അപ്പുണ്ണി വേറെ

യഥാര്‍ഥ അപ്പുണ്ണി വേറെ

യഥാര്‍ഥ അപ്പുണ്ണി പിന്നീട് കാറിലാണ് എത്തിയത്. അപ്പോഴേക്കും മാധ്യമപ്രവര്‍ത്തകര്‍ അവിടെയും ഓടിയെത്തി. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് യഥാര്‍ഥ അപ്പുണ്ണി മാധ്യമങ്ങളോട് പറഞ്ഞു. വെളുത്ത ടീ ഷര്‍ട്ടിട്ടിട്ട് വെള്ള കാറിലായിരുന്നു അപ്പുണ്ണിയുടെ സിനിമാ സ്റ്റൈലിലുള്ള രംഗപ്രവേശം.

ക്ലബ്ബിലേക്ക് ഓടി കയറി

ക്ലബ്ബിലേക്ക് ഓടി കയറി

കൂടുതല്‍ നേരം മാധ്യമങ്ങളോട് സംസാരിക്കാന്‍ അപ്പുണ്ണി നിന്നില്ല. നടന്നു പോകുന്നതിനിടെയാണ് താന്‍ തെറ്റ് ചെയ്തില്ലെന്ന് പറഞ്ഞത്. ഉടനെ പോലീസ് ക്ലബ്ബിലേക്ക് ഓടി കയറുകയും ചെയ്തു.

അപ്പുണ്ണിയുടെ അഭിഭാഷകന്‍

അപ്പുണ്ണിയുടെ അഭിഭാഷകന്‍

നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് അപ്പുണ്ണിക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ ഹാജരായില്ല. പോലീസിന്റെ നോട്ടീസ് ലഭിച്ചില്ലെന്നാണ് അപ്പുണ്ണിയുടെ അഭിഭാഷകന്‍ പറഞ്ഞത്.

മൂന്നാംമുറ ഭയം

മൂന്നാംമുറ ഭയം

ഭീഷണയും മൂന്നാം മുറയും ഭയന്നാണ് അപ്പുണ്ണി ഹാജരാകാതിരുന്നതത്രെ. ഹൈക്കോടതികൂടി കൈവിട്ടതോടെ ഇനി രക്ഷയില്ല എന്ന മട്ടായി. നിയമപ്രകാരം മാത്രമേ ചോദ്യം ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്ന കോടതി നിര്‍ദേശത്തിന്റെ ബലത്തിലാണ് അപ്പുണ്ണി എത്തിയത്.

മനസാക്ഷി സൂക്ഷിപ്പുകാരന്‍

മനസാക്ഷി സൂക്ഷിപ്പുകാരന്‍

ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് അപ്പുണ്ണി. ജയിലില്‍ നിന്നു സുനി അപ്പുണ്ണിയെയും വിളിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അപ്പുണ്ണിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

അറസ്റ്റ് ഉണ്ടാകാം

അറസ്റ്റ് ഉണ്ടാകാം

ഈ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യത്തിന് എതിര് നിന്നത്. അപ്പുണ്ണി നിലവില്‍ ഗൂഢാലോചന കേസില്‍ പ്രതിയല്ല. പക്ഷേ, ചോദ്യം ചെയ്ത ശേഷം പ്രതി ചേര്‍ക്കപ്പെടാം. അറസ്റ്റും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്പുണ്ണിയും ദിലീപും ഒരേ ടവറിന് കീഴില്‍

അപ്പുണ്ണിയും ദിലീപും ഒരേ ടവറിന് കീഴില്‍

പള്‍സര്‍ സുനി അപ്പുണ്ണിയെ വിളിക്കുമ്പോഴെല്ലാം അപ്പുണ്ണിയും ദിലീപും ഒരേ മൊബൈല്‍ ടവറിന് കീഴിലുണ്ടായിരുന്നുവെന്ന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. സുനി വിളിച്ചപ്പോള്‍ സംസാരിച്ചിരുന്നത് ദിലീപായിരുന്നോ എന്ന് അപ്പുണ്ണിയോട് പോലീസ് ചോദിക്കും.

ദിലീപിനെതിരേ കുരുക്കുകള്‍

ദിലീപിനെതിരേ കുരുക്കുകള്‍

അപ്പുണ്ണിക്ക് ദിലീപിന്റെ എല്ലാ രഹസ്യങ്ങളും അറിയാമെന്നാണ് പോലീസ് കരുതുന്നത്. ഈ സാഹചര്യത്തില്‍ അപ്പുണ്ണിയെ ചോദ്യം ചെയ്യുന്നത് കേസില്‍ നിര്‍ണായകമാണ്. ദിലീപിനെതിരേ കുരുക്കുകള്‍ കൂടുതല്‍ മുറുകുമെന്നാണ് ഒടുവില്‍ പോലീസ് നല്‍കുന്ന സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+