Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാം ദിലീപിന് അറിയാം!! അങ്ങനെ ചെയ്തത് ദിലീപ് പറഞ്ഞിട്ട്!! അപ്പുണ്ണിയുടെ വെളിപ്പെടുത്തല്‍...

ആറു മണിക്കൂര്‍ അപ്പുണ്ണിയെ പോലീസ് ചോദ്യം ചെയ്തു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ചോദ്യം ചെയ്യലില്‍ പല കാര്യങ്ങളും പോലീസിനോട് വെളിപ്പെടുത്തി. ദിലീപിന് തിരിച്ചടിയാവുന്നതാണ് അപ്പുണ്ണിയുടെ ഈ വെളിപ്പെടുത്തലുകള്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആലുവ പോലീസ് ക്ലബ്ബില്‍ അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ആറു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയക്കുകായിരുന്നു. അപ്പുണ്ണിയെ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്നാണ് വിവരം. ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം രണ്ടാഴ്ച ഒളിവില്‍ കഴിയുകയായിരുന്നു അപ്പുണ്ണി.

പള്‍സര്‍ സുനിയെ അറിയാം

പള്‍സര്‍ സുനിയെ അറിയാം

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ തനിക്ക് അറിയാമെന്ന് അപ്പുണ്ണി പോലീസിനോട് പറഞ്ഞു. ഇതോടെ സുനിയെ തനിക്കറിയില്ലെന്ന ദിലീപിന്റെ വാദമാണ് പൊളിഞ്ഞത്.

 ദിലീപ് അടുത്തുണ്ടായിരുന്നു

ദിലീപ് അടുത്തുണ്ടായിരുന്നു

ജയിലില്‍ വച്ച് സുനി നിരവധി തവണ അപ്പുണ്ണിയെ വിളിച്ചതിന്റെ രേഖകള്‍ പോലീസിനു ലഭിച്ചിരുന്നു. അന്ന് സുനി വിളിക്കുമ്പോഴെല്ലാം ദിലീപ് തന്റെ അടുത്തു തന്നെയുണ്ടായിരുന്നുവെന്ന് അപ്പുണ്ണി വെളിപ്പെടുത്തി. സുനി പറഞ്ഞ കാര്യങ്ങളെല്ലാം ദിലീപിനോട് പറഞ്ഞിരുന്നതായും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

അറിയാത്തതു പോലെ പെരുമാറിയത്

അറിയാത്തതു പോലെ പെരുമാറിയത്

സുനി വിളിച്ചപ്പോള്‍ താന്‍ അറിയാത്തതു പോലെ പെരുമാറിയതിന്റെ കാരണവും അപ്പുണ്ണി പോലീസിനോട് പറഞ്ഞു. ദിലീപാണ് തന്നോട് അങ്ങനെ പെരുമാറാന്‍ ആവശ്യപ്പെട്ടതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്.

വിഷ്ണുവിനെ കാണാന്‍ പോയി

വിഷ്ണുവിനെ കാണാന്‍ പോയി

ജയിലില്‍ നിന്ന് സുനിയെ സഹായിച്ച വിഷ്ണുവിനെ കാണാന്‍ താന്‍ ഏലൂര്‍ ടാക്‌സി സ്റ്റാന്‍ഡില്‍ പോയിരുന്നതായും അപ്പുണ്ണി പറഞ്ഞു. കത്തിന്റെ കാര്യം സംസാരിക്കാനായിരുന്നു ഇതെന്നും അയാള്‍ വ്യക്തമാക്കി. ദിലീപാണ് തന്നെ അവിടേക്ക് പറഞ്ഞയച്ചതെന്നും അപ്പുണ്ണി വെളിപ്പെടുത്തി. അപ്പുണ്ണി ടാക്‌സി സ്റ്റാന്‍ഡില്‍ പോയതിന്റെ തെളിവുകള്‍ നേരത്തേ തന്നെ പോലീസിനു ലഭിച്ചിരുന്നു.

ഗൂഡാലോചനയില്‍ പങ്കില്ല

ഗൂഡാലോചനയില്‍ പങ്കില്ല

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ഗൂഡാലോചനയില്‍ തനിക്കു പങ്കില്ലെന്നാണ് അപ്പുണ്ണി അന്വേഷണസംഘത്തോട് പറഞ്ഞത്. ഗൂഡാലോചനയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ഇയാള്‍ മൊഴി നല്‍കി.

സുനിയെ നേരത്തേ തന്നെ അറിയാം

സുനിയെ നേരത്തേ തന്നെ അറിയാം

നടന്‍ മുകേഷിന്റെ ഡ്രൈവറായിരുന്നപ്പോള്‍ തന്നെ പള്‍സര്‍ സുനിയെ തനിക്ക് അറിയാമായിരുന്നുവെന്ന് അപ്പുണ്ണി പോലീസിനോട് പറഞ്ഞു.

വിശദമായി ചോദ്യം ചെയ്യും

വിശദമായി ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച ശേഷമുള്ള സംഭവങ്ങളെക്കുറിച്ച് മാത്രമാണ് അപ്പുണ്ണി പോലീസിനോട് പറഞ്ഞത്. ഇത് പോലീസിന്റെ സംശയം വര്‍ധിപ്പിച്ചിട്ടുണ്ട്. നാളെയെ തൊട്ടടുത്ത ദിവസമോ ഇയാളെ വീണ്ടും വിശദമായി ചോദ്യം ചെയ്യുമെന്നാണ് വിവരം.

അപ്പുണ്ണി പ്രതിയാവും

അപ്പുണ്ണി പ്രതിയാവും

ഗൂഡാലോചനയില്‍ തനിക്കു പങ്കില്ലെന്നാണ് അപ്പുണ്ണി പറയുന്നതെങ്കിലും കേസില്‍ ഇയാളെയും പ്രതിയാക്കാനാണ് പോലീസിന്റെ നീക്കമെന്നാണ് സൂചന. ഗൂഡാലോചനക്കുറ്റം ചുമത്തുന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്ത വരുത്തിയ ശേഷമായിരിക്കും ഇയാളെയും പ്രതി ചേര്‍ക്കുക.

കാവ്യക്ക് നോട്ടീസ് അയക്കും

കാവ്യക്ക് നോട്ടീസ് അയക്കും

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെയും പോലീസ് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് കാവ്യക്ക് പോലീസ് ഉടന്‍ നോട്ടീസ് അയക്കും. നേരത്തേ ദിലീപിന്റെ ആലുവയിലുള്ള വീട്ടില്‍ വച്ച് കാവ്യയെ ചോദ്യം ചെയ്തിരുന്നു. അന്നു നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യും

നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യും

ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെയും പോലീസ് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. നേരത്തേ ദിലീപിനെ അറസ്റ്റ് ചെയ്യുന്നകിനു മുമ്പ് നാദിര്‍ഷായെ ചോദ്യം ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+