ആറന്‍മുളയിലെ വയല്‍ നികത്തലിന് മുഖ്യന്‍ കൂട്ട്
തിരുവനന്തപുരം: ആറന്‍മുള വിമാനത്താവളത്തിന് വേണ്ടി വയല്‍ നികത്തിയതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യവസായമന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും മൗന സമ്മതം നല്‍കിയെന്ന് റിപ്പോര്‍ട്ട്. വയല്‍ നികത്തിയ കാര്യം മറച്ച് വച്ചാണ് സംസ്ഥാനത്തെ പരിസ്ഥിതി വകുപ്പ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.
കേന്ദ്ര സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് സംസ്ഥാന പരിസ്ഥിതി വകുപ്പ് നല്‍കിയ കുറിപ്പ് മുഖ്യമന്ത്രിയുടേയും വ്യവസായമന്ത്രിയുടേയും അറിവോട് കൂടിയായിരുന്നു എന്നാണ് വാര്‍ത്തകള്‍.

ആറന്‍മുളയില്‍ വിമാനത്താവളത്തിനായി കെജിഎസ് ഗ്രൂപ്പ് വയല്‍ നികത്തിയതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കേന്ദ്രത്തിന് നല്‍കിയ കുറിപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് മറച്ചുവച്ചു. ഈ കുറിപ്പ് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും കണ്ടതിന് ശേഷമാണ് കേന്ദ്രത്തിലേക്ക് അയച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് പാരിസ്ഥിതിക അനുമതി ലഭിച്ചത്.
ആറന്മുളയില്‍ കെജിഎസ് ഗ്രൂപ്പ് നിര്‍മ്മിക്കു വിമാനത്താവളം സംബന്ധിച്ച് നേരത്തേയും വിവാദങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പലപ്പോഴും കെജിഎസിന് അനുകൂല നിപലാടാണ് എടുത്തിട്ടുള്ളത്. വിമാനത്താവളം നിര്‍മിക്കണം എന്നതാണ് സംസ്ഥാനത്തിന്റെ താത്പര്യമെന്ന് കേന്ദ്രത്തിന് നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കിയിട്ടും ഉണ്ട്.
അതേ സമയം വയല്‍ നികത്തല്‍ വിവാദത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി തടിയൂരി. വയല്‍ നികത്തിയത് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കേണ്ടത് വ്യവസായ വകുപ്പിന്റെ പണിയല്ലെന്നും റീ നോട്ടിഫിക്കേഷന്‍ മാത്രമാണ് തന്റെ വകുപ്പിന്റെ ചുമതലയെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ലഭ്യമായിട്ടില്ല.
കെജിഎസ് ഗ്രൂപ്പിന്റെ നടപടി നിയമപ്രകാരമല്ലെന്ന് കാണിച്ച് നേരത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും റിപ്പേര്‍ട്ട് നല്‍കിയിരുന്നു. കേന്ദരത്തിന് റിപ്പോര്‍ട്ട് അയക്കുമ്പോള്‍ ഇക്കാര്യവും പരിഗണിച്ചിട്ടില്ല.












Click it and Unblock the Notifications