രണ്ടാം ഭാര്യ അർച്ചനയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി! സംവിധായകൻ ദേവൻ പണിക്കറിന് ജീവപര്യന്തം...

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ സിനിമ, സീരിയൽ സംവിധായകൻ ദേവൻ കെ പണിക്കറിന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 2009 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

പാറിപ്പറന്ന് പൂമ്പാറ്റ സ്വകാര്യ ബസും അടിച്ചുമാറ്റി; ശ്രീലങ്കയിലെ സ്വർണ്ണം! കഥകൾ അവസാനിക്കുന്നില്ല...

വൈക്കോലും ചപ്പുചവറുകളും ഭക്ഷിക്കുന്നവർ; വിശന്ന് കരയുന്ന കുട്ടികൾ! സിറിയയിൽ കൊടുംപട്ടിണി...

ദേവൻ പണിക്കരുടെ രണ്ടാം ഭാര്യയും നഗരത്തിലെ ബ്യൂട്ടീഷനുമായിരുന്ന അർച്ചനയെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. തൊഴുവാൻക്കോട്ടെ വാടകവീട്ടിൽ വച്ചായിരുന്നു കൊലപാതകം. സംഭവത്തിന് ശേഷം സംസ്ഥാനം വിട്ട ദേവൻ പണിക്കരെ അതിവിദഗ്ദമായ നീക്കങ്ങളിലൂടെയാണ് പോലീസ് പിടികൂടിയത്. വിവാഹ ബന്ധം വേർപ്പെടുത്താൻ അർച്ചന വിസമ്മതിച്ചതായിരുന്നു കൊലപാതകത്തിന് കാരണം.

ഡിസംബറിൽ...

ഡിസംബറിൽ...

2009 ഡിസംബർ 28ന് തൊഴുവാൻക്കോട്ടെ വാടകവീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. ബ്യൂട്ടീഷനായ അർച്ചന, സിനിമാ-സീരിയൽ അസോസിയേറ്റ് സംവിധായകനായിരുന്ന ദേവൻ പണിക്കരുടെ രണ്ടാം ഭാര്യയായിരുന്നു. ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചതോടെ ഇരുവരും പിന്നീട് പിരിയാൻ തീരുമാനിച്ചു. ഇതിനായി കുടുംബ കോടതിയിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു.

കൊലപാതകം...

കൊലപാതകം...

ആദ്യം പിരിയാമെന്ന് സമ്മതിച്ച അർച്ചന പിന്നീട് നിലപാട് മാറ്റി. ബന്ധത്തിൽ നിന്ന് പിരിയാനാകില്ലെന്ന അർച്ചനയുടെ നിലപാടാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 2009 ഡിസംബർ 28ന് ഇക്കാര്യത്തെ ചൊല്ലി ഇരുവരും വഴക്കിട്ടു. ഇതിനിടെ അർച്ചനയെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കൈകാലുകൾ കെട്ടിയിട്ട് കുത്തിക്കൊല്ലുകയായിരുന്നു.

മൃതദേഹം...

മൃതദേഹം...

കൃത്യം നടത്തിയ ഉടൻതന്നെ ദേവൻ പണിക്കർ സ്ഥലംകാലിയാക്കിയിരുന്നു. സംഭവദിവസം രാത്രി തൃശൂരിലെത്തി ബന്ധുക്കളിൽ നിന്നും പണം വാങ്ങിയ ശേഷമാണ് ദേവൻ കേരളം വിട്ടത്. ഡിസംബർ 31നാണ് അർച്ചനയുടെ മൃതദേഹം പോലീസ് കണ്ടെടുത്ത്. കൈകാലുകൾ കൂട്ടിക്കെട്ടി തലയിൽ മാരകമായ മുറിവുകളോടെ ചീഞ്ഞഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

അറസ്റ്റ്...

അറസ്റ്റ്...

അർച്ചനയെ കൊലപ്പെടുത്തിയ ദേവൻ പണിക്കരെ അതിവിദഗ്ദമായാണ് പോലീസ് പിടികൂടിയത്. തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ സുഹൃത്തിനെ ഉപയോഗിച്ചാണ് കേരളത്തിലെത്തിച്ചത്. സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് രഹസ്യകേന്ദ്രത്തിലെത്തിച്ചായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

English summary
archana murder case; director devan paniker got life sentence.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്