റോഡിലും ഓഫീസിലും കലഹിച്ചു; മുഖം മിനുക്കാനെത്തിയ മിഠായിത്തെരുവ്... ആരിഫ് മുഹമ്മദ് ഖാന്റെ കേരളയാത്ര
ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം പരിവാരങ്ങളുമായെത്തി നയപ്രഖ്യാപന പ്രസംഗം വായിച്ച് മടങ്ങുക, ഓര്‍ഡിനന്‍സുകളിലും ബില്ലുകളിലും ഒപ്പുവയ്ക്കുക, അത്യുന്നമായ ഔദ്യോഗിക പരിപാടികളിലെ സാന്നിധ്യം, സുപ്രധാന ദിനങ്ങളിലെ ചടങ്ങുകളില്‍ മുഖ്യാതിഥി... ഇതായിരുന്നു 2019 സെപ്തംബര്‍ അഞ്ചിന് മുമ്പ് വരെ കേരളം കണ്ട ഗവര്‍ണര്‍മാര്‍.
ഉത്തര്‍ പ്രദേശ് സ്വേേദശിയായ ആരിഫ് മുഹമ്മദ് ഖാന് കേരള ഗവര്‍ണര്‍ ആയി എത്തിയതോടെ കളിമാറി. 'ഇതെന്ത് ഗവര്‍ണര്‍' എന്ന് സാധാരണക്കാര്‍ പോലും ചോദിക്കുന്ന അവസ്ഥയിലെത്തി. കളക്ടര്‍മാരുടെ കരുത്ത് അറിയാന്‍ 'ദി കിംഗ്' സിനിമ ഇറങ്ങേണ്ടി വന്ന പോലെ ഗവര്‍ണര്‍ സംസ്ഥാനത്തുണ്ട് എന്ന് അറിയാന്‍ ആരിഫ് ഖാന് എത്തേണ്ടി വന്നുവെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പോരിശ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെയാണ് ആരിഫ് മുഹമ്മദ് ഖാന് പോരിന്റെ തിരി ആദ്യം കൊളുത്തിയത്. പിന്നീട് അഞ്ച് വര്‍ഷത്തിലധികം കണ്ടത് 'സൂപ്പര്‍ പ്രതിപക്ഷ'ത്തിന്റെ റോള്‍. സര്‍ക്കാരുമായി രാജ്ഭവന് വഴിയും എസ്എഫ്ഐയുമായി തെരുവിലും ഏറ്റുമുട്ടി ആരിഫ് ഖാന്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാജ്ഭവനില്‍ വാര്‍ത്താ സമ്മേളനം നടത്തി 'സര്‍ക്കാര്‍-ഗവര്‍ണര്‍ പോര്' എന്ന കോളം മാധ്യമങ്ങളില്‍ നിറച്ചു. മാധ്യമങ്ങളോട് നേരിട്ട് സംസാരിക്കാന്‍ തയ്യാറാകുമ്പോള്‍ തന്നെ, മാധ്യമപ്രവര്‍ത്തകരോട് കയര്‍ക്കുകയും ചെയ്തു. സര്‍ക്കാരിന്റെ പരിപാടികളില്‍ തന്നെ ക്ഷണിച്ചില്ല എന്ന് പരസ്യമായി പറയുന്ന ഗവര്‍ണറെയും ആരിഫ് ഖാനിലൂടെ കേരളം കണ്ടു.
ഗവര്‍ണര്‍ രാജ്ഭവനില്‍ സര്‍ക്കാരിനെതിരെ വാര്‍ത്താ സമ്മേളനം നടത്തുകയും മറുപടിയായി മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുകയും ചെയ്ത അപൂര്‍വതയ്ക്കും ഇക്കാലം സാക്ഷിയായി. നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവയ്ക്കാതെ അവസാന നിമിഷം വരെ സസ്പെന്‍സ് നിലനിര്‍ത്തി. പിന്നീട് വഴങ്ങിയെങ്കിലും കേന്ദ്ര സര്‍ക്കാരിനെതിരായ എല്ലാ പരാമര്‍ശങ്ങളും ഒഴിവാക്കി ആദ്യ-അവസാന ഖണ്ഡികകള്‍ മാത്രം വായിച്ച് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ നയപ്രഖ്യാപനം നടത്തി മടങ്ങി... അങ്ങനെ ഒട്ടേറെ ഉദ്വേഗ നിമിഷങ്ങള്‍ക്ക് കേരളം സാക്ഷിയായി.

തെരുവില്‍ കസേര വലിച്ചിട്ട ഗവര്‍ണര്‍
സര്‍വകലാശാലകളിലെ ഇടപെടല്‍ പരിധി വിടുന്നുവെന്ന് മനസിലാക്കിയ സര്‍ക്കാര്‍ വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം എടുത്തുകളയുന്ന ബില്ല് നിയമസഭയില്‍ പാസാക്കി. ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്ലും കൊണ്ടുവന്നു. പക്ഷേ, ഒന്നിലും ഗവര്‍ണര്‍ ഒപ്പുവച്ചില്ല. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പരാതിപ്പെട്ടതോടെ രണ്ട് ബില്ലുകളില്‍ ഒപ്പുവച്ച് ബാക്കി രാഷ്ട്രപതിക്ക് റഫര്‍ ചെയ്ത് രാജ്ഭവനിലെ കസേരയില്‍ ചാരി ഇരുന്നു ആരിഫ് മുഹമ്മദ് ഖാന്.
വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കലും പദവി നഷ്ടമാകലും ഉള്‍പ്പെടെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് മൂത്തപ്പോള്‍ ഡസനോളം സര്‍വകലാശാലകളില്‍ വിസി നിയമനം മുടങ്ങി. കേരള, കാലിക്കറ്റ് സര്‍വകലാശാലകളില്‍ സംഘപരിവാറുകാരെ തിരുകി കയറ്റാനുള്ള ശ്രമത്തിനെതിരെ എസ്എഫ്ഐ തെരുവിലിറങ്ങി. പ്രതിഷേധം നേരിടാന്‍ ഗവര്‍ണര്‍ തെരുവില്‍ തന്നെ കസേര വലിച്ചിട്ടു.

എസ്എഫ്ഐ പ്രവര്‍ത്തരരെ ഗുണ്ടകളെന്നും ക്രമിനലുകളെല്ലും വിളിച്ചത് പ്രതിഷേധം ആളിക്കത്താന്‍ ഇടയാക്കി. നിലമേലിലും തിരുവനന്തപുരത്തും കോഴിക്കോടും ഉദ്വേഗ നിമിഷങ്ങള്‍ക്ക് ഇടയാക്കിയ ഈ സംഭവങ്ങള്‍ക്കിടെ തന്നെയാണ് മിഠായിത്തെരുവില്‍ കോഴിക്കോടന്‍ ഹല്‍വ തിന്ന് നാട്ടുകാരോട് ഗവര്‍ണര്‍ കുശലം പറഞ്ഞതും.
പ്രീതി പിന്‍വലിക്കല്‍ കേട്ടിട്ടില്ല
ധനമന്ത്രി കെഎന്‍ ബാലഗോപാലിനെതിരെ പ്രീതി പിന്‍വലിച്ച് പത്രക്കുറിപ്പ് ഇറക്കിയ ഗവര്‍ണറുടെ നടപടിയും അപൂര്‍വമായിരുന്നു. രാജ്ഭവനിലെ പുതിയ നിയമങ്ങളില്‍ വിയോജിച്ച് കുറിപ്പ് ഇറക്കിയ പൊതുഭരണ വകുപ്പ് സെക്രട്ടറിയെ മാറ്റുന്നത് വരെയുള്ള സമ്മര്‍ദ്ദം ചെലുത്തിയത് മറ്റൊരു അപൂര്‍വ സംഭവം. മുഖ്യമന്ത്രിയും ഗവര്‍ണറും പരസ്പരം മുഖം കൊടുക്കാത്ത പരിപാടികളും നടന്നു. സല്‍ക്കാരവും വിരുന്നും മന്ത്രിമാര്‍ ബഹിഷ്കരിക്കുന്നതിലേക്കുമെത്തി കാര്യങ്ങള്‍.

ഗോളി തന്നെ കളത്തിലോടി ഗോളടിക്കാനുള്ള ശ്രമം എന്ന് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. എങ്കിലും സാധാരണക്കാര്‍ക്ക് മുമ്പില്‍ രാജ്ഭവന്റെ വാതില്‍ തുറന്നിട്ടത് ഗവര്‍ണറെ വ്യത്യസ്തനാക്കി. സാമൂഹിക വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്ന അദ്ദേഹത്തിന്റെ രീതിയും എടുത്തുപറയേണ്ടതാണ്. സര്‍ക്കാരുമായി ഉടക്കുമ്പോഴും ചില ഘട്ടങ്ങളില്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടു. വിടവാങ്ങുന്ന വേളയിലും ആരിഫ് മുഹമ്മദ് ഖാനെതിരെ എകെ ബാലനും എംവി ഗോവിന്ദനും അമ്പെയ്ത്ത് തുടര്‍ന്നു.
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിന്റെ വിയോഗ പശ്ചാത്തലത്തില്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിടവാങ്ങല്‍ ചടങ്ങ് സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. ഇനി ബിഹാറിലാണ് ആരിഫ് മുഹമ്മദ് ഖാന്റെ ദൗത്യം. പുതുവര്‍ഷ ദിനത്തില്‍ പകരം ഗവര്‍ണറായെത്തുന്ന ഗോവ സ്വദേശി രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ സര്‍ക്കാരിന് കൂടുതല്‍ തലവേദനയാകുമെന്നാണ് കരുതുന്നത്. പുതിയ ഗവര്‍ണറെ കുറിച്ച് മുന്‍വിധികളില്ലെന്ന് എംവി ഗോവിന്ദന് പറയുന്നുണ്ടെങ്കിലും...
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications