കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്ര കോണ്‍ഗ്രസിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു; പ്രതിഷേധക്കാര്‍ക്ക് വഴിയൊരുക്കിയത് കെകെ രാഗേഷെന്ന് ഗവര്‍ണര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസിലെ അനിഷ്ട സംഭവങ്ങളുടെ ദൃശ്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറെ ആക്രമിക്കുന്നത് കുറ്റകരമാണ് എന്ന് ദൃശ്യങ്ങള്‍ പുറത്തുവിടുന്നതിന് മുന്‍പ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ ചൂണ്ടിക്കാട്ടി കൊണ്ട് ഗവര്‍ണര്‍ പറഞ്ഞു.

dasad

പിആര്‍ഡിയുടേയും വിവിധ മാധ്യമങ്ങളുടേയും ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. 124 ഐപിസി പ്രകാരം ഗവര്‍ണറെ ആക്രമിക്കുന്നത് കുറ്റകരമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന കുറ്റമാണ് ഇത് എന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

വേതനം കൂട്ടിചോദിച്ച മീര ജാസ്മിന് ബാന്‍, ആരും അറിയാത്ത കത്രീന കൈഫിന് ഇരട്ടി പ്രതിഫലം; തുറന്നടിച്ച് പത്മപ്രിയവേതനം കൂട്ടിചോദിച്ച മീര ജാസ്മിന് ബാന്‍, ആരും അറിയാത്ത കത്രീന കൈഫിന് ഇരട്ടി പ്രതിഫലം; തുറന്നടിച്ച് പത്മപ്രിയ

പ്രതിഷേധക്കാര്‍ വലിയ പ്ലക്കാര്‍ഡുമായാണ് എത്തിയത്. ജാമിയയിലേയും ജെ എന്‍ യുവിലേയും അലിഗഢിലേയും ചിലരാണ് തനിക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയത്. പ്രതിഷേധക്കാരെ തടഞ്ഞ കേരള പൊലീസിനെ തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് ആണ് എന്നും ഗവര്‍ണര്‍ പറഞ്ഞു.

'മോദിക്ക് ഉദ്ദേശ്യശുദ്ധി തുളുമ്പുന്ന കുബുദ്ധി.. കാലം എല്ലാം വ്യക്തമാക്കും'; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി'മോദിക്ക് ഉദ്ദേശ്യശുദ്ധി തുളുമ്പുന്ന കുബുദ്ധി.. കാലം എല്ലാം വ്യക്തമാക്കും'; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി

കെ കെ രാഗേഷ് വേദിയില്‍ നിന്നിറങ്ങി വന്നാണ് പൊലീസിനെ തടഞ്ഞത് എന്നും അദ്ദേഹം ആരോപിച്ചു. വിമാനത്തില്‍ യാത്ര ചെയ്യാന്‍ വിലക്കേര്‍പ്പെടുത്തിയ കണ്‍വീനറുള്ള മുന്നണിയാണ് കേരളം ഭരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്ഭവന്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് ചീഫ് സെക്രട്ടറി കത്തെഴുതി നിര്‍ദേശിക്കുന്നു. സി പി ഐ എമ്മിനെ കുറിച്ച് പറഞ്ഞാല്‍ മുഖ്യമന്ത്രി അസ്വസ്ഥനാകുന്നു. തനിക്കെതിരായ പ്രതിഷേധത്തിന് വഴിയൊരുക്കിയതിനുള്ള പാരിതോഷികമാണോ കെ കെ രാഗേഷിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം എന്നും അദ്ദേഹം ചോദിച്ചു.

രാഹുല്‍ജീ.. മടങ്ങി വരൂ...; രാഹുലിനെ അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് പ്രമേയവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍രാഹുല്‍ജീ.. മടങ്ങി വരൂ...; രാഹുലിനെ അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് പ്രമേയവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍

മുഖ്യമന്ത്രി തനിക്ക് അയച്ച കത്തുകളും വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ പുറത്തുവിട്ടു. ഡിസംബര്‍ എട്ടിനാണ് മുഖ്യമന്ത്രി ആദ്യം കത്തയച്ചത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി പുനര്‍നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജ്ഭവനിലേക്ക് നേരിട്ടെത്തി എന്നും ഗവര്‍ണര്‍ പറഞ്ഞു. ഇതിന്റെ പേരില്‍ വലിയ സമ്മര്‍ദ്ദമുണ്ടായി എന്നും അതിനാലാണ് ചാന്‍സലര്‍ പദവി ഒഴിയാന്‍ തയ്യാറായത് എന്നും അദ്ദേഹം പറഞ്ഞു.

എജി നിയമോപദേശം നല്‍കിയത് താന്‍ ആവശ്യപ്പെടാതെയാണ്. ഡിസംബര്‍ 16 ന് മുഖ്യമന്ത്രി വീണ്ടും കത്തയച്ചു. ചാന്‍സലര്‍ സ്ഥാനത്ത് തുടരണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും ഞാന്‍ മറ്റൊരു അന്വേഷണ ഏജന്‍സികളെയും സമീപിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞ കടക്ക് പുറത്ത് പരാമര്‍ശത്തേയും അദ്ദേഹം സൂചിപ്പിച്ചു.

English summary
Governor Arif Muhammad Khan released the footage of the untoward incidents in the Kannur Historical Congress in a press conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X