സമഗ്ര പാലിയേറ്റീവ് വയോജന പരിചരണം: 'അരികെ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു
തിരുവനന്തപുരം: സമഗ്ര പാലിയേറ്റീവ് വയോജന പരിചരണത്തിന് ആരോഗ്യ വകുപ്പ് തയ്യാറാക്കിയ 'അരികെ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. പരിഷ്കരിച്ച പാലിയേറ്റീവ് പരിചരണ നയത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം 16 പദ്ധതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് അരികെ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇത് പാലിയേറ്റീവ് പരിചരണ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കും. സാമൂഹ്യ നീതി വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ പ്രയാസമനുഭവിക്കുന്ന വയോജനങ്ങള്‍ക്ക് വേണ്ടി വയോമിത്രം തുടങ്ങിയ നിരവധി പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്.
ഉപേക്ഷിക്കപ്പെടുന്ന നവജാത ശിശുക്കൾക്ക് സുരക്ഷയും പരിചരണവുമൊരുക്കാൻ കോഴിക്കോട് അമ്മത്തൊട്ടിൽ
ആയുര്‍വേദ- ഹോമിയോ വകപ്പുകളുടെയും നേതൃത്വത്തില്‍ പാലിയേറ്റീവ് വയോജന പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. മെഡിക്കല്‍ നേഴ്സിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുളള പാഠ്യപദ്ധതിയില്‍ പാലിയേറ്റീവ് പരിചരണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ ചില ജില്ലകളില്‍ പാലിയേറ്റീവ് കെയര്‍ ഇന്‍ ക്യാമ്പസ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.
പ്രാഥമിക പാലിയേറ്റീവ് വയോജന പരിചരണ പദ്ധതി, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ തലത്തില്‍ വിദഗ്ദ പാലിയേറ്റീവ് വയോജന പരിചരണ പദ്ധതി, മേജര്‍ ആശുപത്രികള്‍ വഴി വിദഗ്ധ പാലിയേറ്റീവ് വയോജന പരിചരണ പദ്ധതി, വിദഗ്ധ ആയുര്‍വേദ പാലിയേറ്റീവ് വയോജന പരിചരണ പദ്ധതി, വിദഗ്ധ ഹോമിയോ പാലിയേറ്റീവ് വയോജന പരിചരണ പദ്ധതി, മെഡിക്കല്‍ കോളേജ് തലത്തില്‍ വിദഗ്ധ പാലിയേറ്റീവ് വയോജന പരിചരണ പദ്ധതി, എന്‍ജിഒ, സിബിഒ നടത്തുന്ന പാലിയേറ്റീവ് വയോജന പരിചരണ പ്രവര്‍ത്തന ഏകോപനം, സ്വകാര്യ ആശുപത്രികള്‍ വഴി നടത്തുന്ന പാലിയേറ്റീവ് വയോജന പരിചരണ പ്രവര്‍ത്തന ഏകോപനം, ക്യാമ്പസ് പാലിയേറ്റീവ് കെയര്‍, പരിശീലന കേന്ദ്രങ്ങള്‍, കെയര്‍ ഹോം കേന്ദ്രങ്ങളൂടെ ശാക്തികരണം, വയോമിത്രം പദ്ധതി, തൊഴിലധിഷ്ഠിത പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, പകല്‍ വീട്, ഡേ കെയര്‍ കേന്ദ്രങ്ങളൂടെ ശാക്തീകരണം, നഴ്സ് സ്കൂള്‍, കോളേജുകളീല്‍ പാലിയേറ്റീവ് വയോജന പരിചരണ പരിശീലനം, സാന്ത്വനമേകാന്‍ അയല്‍ കണ്ണികള്‍ തുടങ്ങിയ 16 പദ്ധതികളാണ് അരികെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുനത്.