Get Updates
Get notified of breaking news, exclusive insights, and must-see stories!

അരിക്കൊമ്പന് ഹൈക്കോടതിയുടെ സംരക്ഷണം; രോഷത്തോടെ ജനം, നാളെ ജനകീയ ഹർത്താൽ

ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടിക്കേണ്ടെന്ന ഹൈക്കോടതി നിലപാടിനെതിരെ പ്രതിഷേധം ശക്തം. ആനയെ പിടിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികളുടെ പ്രതിഷേധം. ഹൈക്കോടതി വിധിയെ തുടർന്ന് നാളെ ജനകീയ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇടുക്കിയിലെ 13 പഞ്ചായത്തുകളിലാണ് ഹർത്താൽ.

മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ദേവികുളം, മൂന്നാര്‍, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി, സേനാപതി, ചിന്നക്കനാല്‍, ഉടുമ്പന്‍ചോല, ശാന്തന്‍പാറ എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജനങ്ങൾ കുങ്കിത്താവളത്ത് മാർച്ച് തുടരുകയാണ്.

ഇന്ന് രൂക്ഷ വിമർശനമായിരുന്നു കേസ് പരിഗണിക്കവെ കോടതി സർക്കാരിനെതരെ ഉയർത്തിയത്. അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്നം തീരുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഇന്ന് അരിക്കൊമ്പനാണെങ്കിൽ മറ്റൊരാന നാളെ ആ സ്ഥാനത്തേക്ക് വരും. ആനയുടെ ആക്രമണം തടയാൻ എന്ത് നടപടികൾ സർക്കാർ സ്വീകരിച്ചുവെന്നും സർക്കാരിനോട് കോടതി ചോദിച്ചു. ശാശ്വത പരിഹാര നിർദേശങ്ങൾ സമർപ്പിക്കണമെന്നും കോടതി സർക്കാരിനോട് പറഞ്ഞു.

harthal-1680091527.jpg -Pr

ആനയെ പിടികൂടുന്നത് ഒരിക്കലും പരിഹാരമാകില്ലെന്ന് പറഞ്ഞ കോടതി ഇതിന് പകരം അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ അവിടെ നിന്ന് മാറ്റി പാർപ്പിക്കുന്നതല്ലേ നല്ലതെന്നും ചോദിച്ചിരുന്നു. അരിക്കൊമ്പനെ പിടിച്ച് റേഡിയോ കേളർ ഘടിപ്പിച്ച് വിടാമെന്ന നിർദ്ദേശവും ഹൈക്കോടതി മുന്നോട്ട് വെച്ചിരുന്നു. എന്നാൽ തങ്ങളുടെ വിഷമം കോടതിക്ക് മനസിലാകാത്തത് എന്താണെന്നായിരുന്നു പ്രദേശവാസികൾ പ്രതികരിച്ചത്.

ഭീതിയോടെയും ആശങ്കയോടെയുമാണ് കുടുംബങ്ങൾ മേഖലയിൽ കഴിയുന്നത്. പുറത്ത് പോലും ഇറങ്ങാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളത്. ആനയെ പിടികൂടുകയെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നും നാട്ടുകാർ വ്യക്തമാക്കി.

അരിക്കൊമ്പനെ ഉടന്‍ പിടികൂടണമെന്ന നിലപാടായിരുന്നു സര്‍ക്കാര്‍ കോടതിയിൽ അറിയിച്ചത്. ആനയെ പിടികൂടി കോടനാട് കേന്ദ്രത്തിലേക്ക് മാറ്റാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അരിക്കൊമ്പന്റെ ആക്രമത്തിൽ 8 പേരാണ് കൊല്ലപ്പെട്ടതെന്നും ആനയെ പിടികൂടേണ്ടത് അനിവാര്യമാണെന്ന് വനം വകുപ്പും കോടതിയിൽ അറിയിച്ചിരുന്നു.

അതേസമയം അരിക്കൊമ്പനെ പിടികൂടാതെ റേഡിയോ കോളർ സ്ഥാപിക്കാൻ കഴിയില്ലെന്നായിരുന്നു മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചത്. ഹൈക്കോടതി വിധിക്കെതിരെ ഡീൻ കുര്യാക്കോസ് എംപിയും രംഗത്തെത്തി. വിധി തികച്ചും നിരാശജനകമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞു. 'ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് പകരം ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്ന തരത്തിലുള്ള തീരുമാനമാണ് കോടതി കൈക്കൊണ്ടിട്ടുള്ളത്...

ഈ കേസിൽ പരാതിക്കാരായ ആളുകളെ, ഇപ്പോഴും അരിക്കൊമ്പനെ പിടിക്കരുത് എന്ന് പറയുന്ന ആളുകളെ ഇടുക്കിയിലേക്ക് സ്വാഗതം ചെയ്യുന്നു. പരാതിക്കാരെ കുറച്ചുനാൾ ആനശല്യം രൂക്ഷമായ മേഖലയിൽ വന്ന് താമസിക്കാൻ വെല്ലുവിളിക്കുന്നു. ജനങ്ങളുടെ കഷ്ടപ്പാടും ദുരിതവും അറിയാത്ത അഭിനവ മൃഗസ്നേഹികൾ ഈ നാടിനുതന്നെ അപമാനമാണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+