Get Updates
Get notified of breaking news, exclusive insights, and must-see stories!

അരിക്കൊമ്പന്‍ തിരിച്ചെത്തുമോ? തുറന്നുവിട്ടതിന് സമീപത്തേക്ക് സഞ്ചാരം, 3 ദിവസം 30 കിലോ മീറ്റര്‍

ചിന്നക്കനാല്‍: ഇടുക്കി ചിന്നക്കനാലില്‍ വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ കാട്ടാന അരിക്കൊമ്പന്‍ തുറന്നുവിട്ടതിന് സമീപം മുല്ലക്കുടി ഭാഗത്ത് തിരിച്ചെത്തി. മൂന്ന് ദിവസനത്തിനകം 30 കിലോ മീറ്ററിലധികം സഞ്ചരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അരിക്കൊമ്പന്‍ ഇപ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍ തുടരുകയാണ്.

അതേസമയം, അരിക്കൊമ്പനെ ഇറക്കിവിട്ട സ്ഥലത്തേക്ക് തിരിച്ചെത്തുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് അരികൊമ്പന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നാണ് വനംവകുപ്പിന്റെ നിര്‍ദ്ദേശം. അതിന്റെ അടിസ്ഥാനത്തില്‍ അരിക്കൊമ്പനെ കൂടുതല്‍ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ചൊവ്വാഴ്ച അരിക്കൊമ്പന്‍ നിരീക്ഷണ വലയത്തില്‍ നിന്ന് തിരിച്ചുപോയിരുന്നു.

arikomban

ജി പി എസ് കോളറില്‍ നിന്ന് സിഗ്നല്‍ കിട്ടാത്തതിനെ തുടര്‍ന്ന് അരിക്കൊമ്പന്‍ എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നലെ ഉച്ചയോടെ അരിക്കൊമ്പന്റെ സിഗ്നല്‍ തിരിച്ചുകിട്ടുകയായിരുന്നു. ഇപ്പോള്‍ വനംവകുപ്പിന്റെ നിരീക്ഷണ വലയത്തിലാണ് അരിക്കൊമ്പന്‍. തുറന്നുവിട്ട മുല്ലക്കൊടി ഭാഗത്ത് അരിക്കൊമ്പനുണ്ടെന്നാണ് വനം വകുപ്പ് ഇപ്പോള്‍ അറിയിക്കുന്നത്.

മൂന്ന് ദിവസം കൊണ്ട് അരിക്കൊമ്പന്‍ 30 കിലോ മീറ്ററോളം സഞ്ചരിച്ചെന്ന വിവരവും പുറത്തുവരുന്നുണ്ട്. അരിക്കൊമ്പന്‍ തിരികെ വരാനുള്ള ഒരു സാഹചര്യം വനംവകുപ്പ് തള്ളിക്കളയുന്നില്ല. അരിക്കൊമ്പന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. ആദ്യ ദിവസങ്ങളില്‍ ഭക്ഷണം കഴിച്ചിരുന്നില്ല. ഇപ്പോള്‍ ഭക്ഷണം കഴിക്കുന്നുണ്ടെന്ന വിവരം വനംവകുപ്പ് അറിയിക്കുന്നുണ്ട്. ഏത് തരത്തിലുള്ള നിരീക്ഷണമാണോ വേണ്ടത് അത്തരത്തിലുള്ള നിരീക്ഷണം ഏര്‍പ്പെടുത്താനാണ് വനംവകുപ്പ് തീരുമാനം.

അതേസമയം, അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്ക് തിരിച്ചെത്താന്‍ വിദൂരമായ സാധ്യത മാത്രമാണെന്ന് വിദഗ്ദ സമിതി അംഗം ഡോ പി എസ് ഈസ. പറമ്പിക്കുളത്തേക്കാള്‍ മികച്ച സൗകര്യം പെരിയാറിലുണ്ട്. ആനയ്ക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മിഷന്‍ അരിക്കൊമ്പന്‍ വിജയിച്ചത് ദൗത്യ സംഘത്തിന്റെ ഇടപെടല്‍ കൊണ്ടാണെന്നും അദ്ദേഹം പറയുന്നു.

ഡോ അരുണ്‍ സഖറിയയുടെ പരിചയ സമ്പത്ത് ദൗത്യത്തിന് ഗുണമായി. അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ വിവരമില്ലാത്തവരാണ്. അത്തരക്കാര്‍ സ്വയം പരിശോധന നടത്തണമെന്നും ഈസ പറഞ്ഞു. അരി തിന്ന് ആനയ്ക്ക് ജീവിക്കാന്‍ പറ്റില്ല. മാധ്യമങ്ങളും നാട്ടുകാരും ചാര്‍ത്തിക്കൊടുത്ത പേരാണ് അരിക്കൊമ്പന്‍ എന്നാണ് എനിക്ക് തോന്നുന്നത്.

വേറെ എന്തോ അന്വേഷിച്ചു പോയപ്പോള്‍ ആന അരി കഴിച്ചു എന്നുള്ളതില്‍ കവിഞ്ഞ് വേറൊന്നുമില്ല. ഇപ്പോഴുള്ള സ്ഥലം ധാരളം ഭക്ഷണവും വെള്ളവുമുള്ള പ്രദേശമാണ്. പോരാത്തതിന് നല്ല കാടും പുല്‍മേടുകളുമുള്ള സ്ഥലമാണെന്നും അദ്ദേഹം പറയുന്നു. അതേസമയം, അരിക്കൊമ്പന്‍ ദൗത്യ സംഘത്തെ അഭിനന്ദിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തിയ അരിക്കൊമ്പന്‍ എന്ന കാട്ടാനയെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കിയ ജനപ്രതിനിധികള്‍, നാട്ടുകാര്‍, ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+