ആർമി ഉദ്യോഗസ്ഥനായ ജവാന്റെ വീടിനു നേരെ ബോംബേറ്; തിരുവള്ളൂരിൽ ബോംബെറിഞ്ഞത് ബൈക്കിലെത്തിയ സംഘം

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര:ചുമരെഴുത്ത് തർക്കവുമായി ബന്ധപ്പെട്ട് സംഘർഷം നിലനിൽക്കുന്ന തിരുവള്ളൂരിൽ ജവാന്റെ വീടിനു നേരെ ബോംബേറ്.ജമ്മുവിൽ ആർമി ഉദ്യോഗസ്ഥനായ തിരുവള്ളൂർ നീലിയേടത്ത് യദുകൃഷ്ണന്റെ
വീടിനു നേരെയാണ് ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ സ്റ്റീൽ ബോംബെറിഞ്ഞത്.ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങുമ്പോഴേക്കും ബൈക്കിലെത്തിയ സംഘം രക്ഷപ്പെട്ടിരുന്നു.

 vadakaraattack

ബോംബേറിൽ വീടിന്റെ മുൻ ഭാഗത്തെ ജനൽ ചില്ലുകൾ തകരുകയും,ചുമരിന് വിള്ളൽ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.അക്രമത്തെ തുടർന്ന് യദുകൃഷ്ണൻ റൂറൽ എസ്പിയ്ക്കും,ആർമി കമാൻഡർ ഓഫീസർക്കും പരാതി നൽകി.ആർമിയിൽ നിന്നും അവധിയ്ക്ക് രണ്ടു ദിവസം മുൻപാണ് യദുകൃഷ്ണൻ നാട്ടിലെത്തിയത്.ഒരു വർഷം മുൻപ് ജോലി ലഭിച്ച യദുകൃഷ്ണൻ മുൻപ് ബി.ജെ.പി.പ്രവർത്തകനായിരുന്നു. ചുമരെഴുത്ത് തർക്കം നിലനിൽക്കുന്ന ഇവിടെ സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിൽ കഴിഞ്ഞ ദിവസം സംഘർഷം ഉണ്ടായിരുന്നു.

സംഘർഷത്തിൽ ബി.ജെ.പി.പ്രവർത്തകനായ പീറ്റക്കണ്ടി ഹരിപ്രസാദിന് മർദ്ദനമേറ്റിരുന്നു.സ്ഥലത്ത് പോലീസ് കാവൽ ഏർപ്പെടുത്തി.സംഭവത്തിൽ വടകര പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.ജവാന്റെ വീടിനു നേരെയുണ്ടായ അക്രമത്തിൽ ബി.ജെ.പി.കുറ്റിയാടി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.അക്രമികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് യോഗം ആവശ്യപ്പെട്ടു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
army officers house attacked in vadakara

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്