Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രേമം ഇന്റര്‍നെറ്റില്‍ കണ്ടത് ഒന്നരലക്ഷം പേര്‍... നിങ്ങള്‍ കണ്ടോ?

തിരുവനന്തപുരം: 'പ്രേമം' സിനിമ ഇന്‍ര്‍നെറ്റില്‍ എത്തിച്ചത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളാണെന്ന് പോലീസ് വിദഗ്ധമായി കണ്ടെത്തിക്കഴിഞ്ഞിരുന്നു. ഇതിന്റെ പേരില്‍ മൈാത്തം മൂന്ന് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തുകഴിഞ്ഞു.

എന്നാല്‍ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യണമെങ്കില്‍ ഈ കുട്ടികള്‍ക്ക് എവിടെ നിന്നെങ്കിലും ഈ സാധനം കിട്ടേണ്ടേ. അവരെയല്ലേ പോലീസ് പെട്ടെന്ന് പിടികൂടേണ്ടത്.

എന്തായും ലഭ്യമായ വിവരം അനുസരിച്ച് ഇന്റര്‍നെറ്റില്‍ മാത്രം പ്രേമം സിനിമ കണ്ടത് ഒന്നര ലക്ഷത്തിലധികം പേരാണ്. മൂന്ന് ലക്ഷത്തോളം പേര്‍ മൊബൈല്‍ ഫോണ്‍ വഴി ഷെയര്‍ ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്റര്‍നെറ്റിലെ കണക്ക്

ഇന്റര്‍നെറ്റിലെ കണക്ക്

ഇന്റര്‍നെറ്റില്‍ പ്രേമം സിനിമ ഒന്നര ലക്ഷം പേര്‍ കണ്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അത് തെറ്റായിരിക്കാന്‍ സാധ്യതയില്ല.

മൊബൈല്‍ വഴി

മൊബൈല്‍ വഴി

മൊബൈല്‍ ഫോണ്‍ വഴിയാണ് സിനിമ ഏറ്റവും അധികം പ്രചരിയ്ക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ലക്ഷം പേര്‍ ഇങ്ങനെ സിനിമ കണ്ടു എന്ന് പറയുന്നുണ്ടെങ്കിലും ഈ കണക്ക് എത്രത്തോളം ശരിയാകുമെന്ന് പറയാന്‍ പറ്റില്ല.

കണ്ടവര്‍ കുടുങ്ങുമോ?

കണ്ടവര്‍ കുടുങ്ങുമോ?

സിനിമ ചോര്‍ത്തിയവരും അത് ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തവരും മാത്രമല്ല കുറ്റക്കാര്‍. ഇത്തരം വ്യാജ പതിപ്പുകള്‍ കാണുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും കൈയ്യില്‍ സൂക്ഷിയ്ക്കുന്നതും ഒക്കെ കുറ്റകരമാണ്.

പോലീസ് പിടിയ്ക്കുമോ

പോലീസ് പിടിയ്ക്കുമോ

പ്രേമം ഇന്റര്‍നെറ്റില്‍ കണ്ടവരേയും മൊബൈല്‍ ഫോണില്‍ കൊണ്ടുനടക്കുന്നവരേയും പോലീസ് പിടിയ്ക്കുമോ...

സരിത വിവാദം

സരിത വിവാദം

സരിത എസ് നായരുടെ സ്വകാര്യ വീഡിയോ വാട്‌സ് ആപ്പിലൂടെ പുറത്തിറങ്ങിയപ്പോഴും ഇതുപോലെ പല സംശയങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ആ കേസില്‍ ഒടുവിലെന്താണ് സംഭവിച്ചത്?

വന്‍ തോക്കുകള്‍

വന്‍ തോക്കുകള്‍

സിനിമ ഇന്‍ര്‍നെറ്റില്‍ അപ് ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശിയ്ക്കപ്പെട്ട ചെറു മീനുകള്‍ മാത്രമാണ് അറസ്റ്റിലായ കുട്ടികള്‍. സിനിമ ചോര്‍ത്തിയെടുത്തവന്‍/വര്‍ തന്നെയാണ് വന്‍ തോക്കുകള്‍.

കോടികള്‍ നഷ്ടം

കോടികള്‍ നഷ്ടം

തീയേറ്ററില്‍ പോയി സിനിമ കാണേണ്ടിയിരുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകരാണ് വ്യാജന്‍ കണ്ട് സായൂജ്യമടഞ്ഞിട്ടുള്ളതെന്ന് ഉറപ്പാണ്. ഒന്നര ലക്ഷം പേര്‍ ഇന്റര്‍നെറ്റിലും മൂന്ന് ലക്ഷം പേര്‍ മൊബൈല്‍ ഫോണിലൂടേയും കണ്ടിട്ടുണ്ടെങ്കില്‍ എത്ര വലിയ നഷ്ടമായിരിക്കും സംഭവിച്ചിട്ടുണ്ടാവുക.

പുറത്തായത് എന്ന്

പുറത്തായത് എന്ന്

എന്നായിരിയ്ക്കും സിനിമയുടെ സെന്‍സര്‍ കോപ്പി പുറത്തായിട്ടുണ്ടാവുക? പോലീസ് കരുതുന്നത് മെയ് 19 ന് മുമ്പ് എന്നാണ്. എന്താണ് മെയ് 19 ന്റെ പ്രത്യേകത?

മെയ് 19

മെയ് 19

മെയ് 19 നാണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇതിന് മുമ്പല്ലാതെ സിനിമ ചോരാന്‍ സാധ്യതയില്ലെന്നാണ് പറയുന്നത്.

കാത്തിരുന്നത്

കാത്തിരുന്നത്

സിനിമ റിലീസ് ചെയ്യുന്നതിന് ഏറെ മുമ്പ് തന്നെ വ്യാജന്‍ പുറത്തെത്തിയിട്ടുണ്ടെന്ന് വിചാരിയ്ക്കാം. അങ്ങനെയെങ്കില്‍ കേരളത്തിലെ മൂന്ന് കുട്ടികളെ എന്തിന് ഇതിനായി ഉപയോഗിച്ചു എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടിവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+